Monday, 16 April 2018

ഹാഷ് ടാഗുകൾ കൊണ്ട് ബലാത്സംഗം ചെയ്യുന്നവർ

ഒരു നഗരത്തിൽ അനീതി ഉണ്ടായാൽ അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങും  മുൻപ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്...!

Incredible India...!!

കേവലം ഒരു ബലാത്സംഗ കൊലപാതകം അല്ലല്ലോ. വംശീയതയാണ് അടിസ്ഥാനം.
A Govt. Sponsored crime against a specific religion or community.
അവള് ഇരയാക്കപ്പെട്ടത് മുസ്ലിം ആയതിനാൽ തന്നെയാണ്.

ഇതിപ്പോൾ ഇന്ത്യയിൽ നടക്കുന്നത് ആ 8 വയസ്സുകാരി മോൾക്ക് കിട്ടേണ്ട നീതിക്ക് വേണ്ടിയുള്ള സമരമല്ല. വർഗ്ഗീയം തലയ്ക്ക് പിടിച്ചു ഇരുവിഭാഗങ്ങൾ നടത്തുന്ന ശക്തി പരീക്ഷണമാണ്.

ഹിന്ദുക്കൾ എന്ന് സ്വയം പ്രഖ്യാപിച്ചു ഹിന്ദുക്കളുടെ മുഴുവൻ അധികാരികളാകുന്ന, ഹിന്ദുത്വത്തെ വർഗ്ഗീയവത്കരിച്ചു വ്യവസായമാക്കുന്ന, ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ "ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന നയം നടപ്പാക്കുന്ന ഹൈന്ദവ നേതാക്കൾ നടപ്പിലാക്കുന്നത് അർത്ഥ ശൂന്യമായ മനുസ്മൃതി വാക്യങ്ങളാണ്.

ഇന്ത്യയുടെ ഹൃദയത്തിലേക്ക് ബുള്ളറ്റുതിർത്ത ഗോഡ്‌സെയെ പൂജിക്കുന്ന സംസ്കാരമല്ലേ....

പശുവിനെ മാതാവായി കാണുന്ന ആ കപട ഹിന്ദുക്കൾ പെണ്ണിനെ ഭോഗവസ്തുവായി കാണുന്നതിലെ വൈരുദ്ധ്യം ലജ്ജാവഹമാണ്.

സോഷ്യൽ മീഡിയയിൽ കണ്ണീരൊഴുക്കുന്ന, ഹൃദയം നുറുങ്ങുന്ന വാഗ്ദോരണികൾ കൊണ്ട് കണ്ണീർകയം തീർക്കുന്ന പലരും അതിന് കിട്ടുന്ന ലൈക്കും കമൻറും നോക്കിയിരിപ്പാണ്. ഒപ്പം പ്രഹസനമാകുന്ന ഹാഷ് ടാഗുകൾ.

എന്തുകൊണ്ടാരും കാലഹരണപ്പെട്ട നിയമം പൊളിച്ചെഴുതാൻ സമരം ചെയ്യുന്നില്ല..?? ഫാസ്റ്റ് ട്രാക്ക്‌ കോടതികൾക്ക് വേണ്ടി നേതാക്കളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നില്ല...??

കടയടപ്പിച്ചും ബസ്സിന് കല്ലെറിഞ്ഞും മറ്റു പൊതുഗതാഗത സംവിധാനങ്ങൾ ബലമായി നിർത്തിവെപ്പിച്ചും സമരം നടത്തുന്നതിലൂടെ എന്ത് നീതിയാണ് ലഭിക്കാൻ പോകുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയും അതിന് മുന്നത്തെ തിങ്കളാഴ്ചയും ഹർത്താലായിരുന്നു. എന്നിട്ട് വിലക്കയറ്റം നിയന്ത്രണ വിധേയമായോ. വില കുറഞ്ഞോ. മറ്റെന്തെങ്കിലും ചെറിയ തോതിലെങ്കിലും മാറ്റമുണ്ടായോ...?

പ്രതിഷേധിക്കണം. ശക്തമായിത്തന്നെ...

ഓരോന്നിനും ഓരോ മാർഗ്ഗങ്ങൾ ഉണ്ട്. ഒരു കാര്യത്തിന് വേണ്ടി സമരത്തിനിറങ്ങുമ്പോൾ നീതി കിട്ടും വരെ അതിന് വേണ്ടി പോരാടണം.

ഇന്നലെ പലരും വിഷുക്കണിയെന്നും പറഞ്ഞു ആ കുട്ടിയുടെ മുഖം എഡിറ്റ്‌ ചെയ്ത് മുതലക്കണ്ണീർ ഒഴുക്കി മെസഞ്ചർ വഴിയും വാട്ട്‌സ് ആപ്പ് വഴിയും സന്ദേശങ്ങൾ അയച്ചു നിർവൃതി അടഞ്ഞു കുത്തിയിരിക്കുമ്പോൾ ആ വൃത്തികെട്ട കാപാലികന്മാർ ചെയ്ത ഭീകരമായ അവസ്ഥയെക്കാളും വലുതാണെന്ന് തോന്നിപ്പോകുന്നു.

പച്ചയ്ക്ക് കത്തിക്കണം, ചുട്ടു കൊല്ലണം, സൗദി നിയമം നടപ്പിലാക്കണം എന്നൊക്കെ പറയുമ്പോൾ ഗോവിന്ദ ചാമിമാർ ബീഫ് ബിരിയാണിക്കു വേണ്ടി ജയിലിൽ കിടന്ന് നിരാഹാര സമരം ചെയ്യുന്നതും അത് ഒരുളുപ്പുമില്ലാതെ അനുവദിച്ചു കൊടുക്കുന്നതും, സുഖിച്ചു ജീവിക്കുന്നതും കാണുന്നില്ലേ...?പ്രായപൂർത്തിയായില്ലെന്ന നിയമത്തിൻറെ പഴുത് മുതലാക്കി രക്ഷപ്പെട്ട ജ്യോതി സിങ്ങിൻറെ കൊലയാളി വിലസി നടക്കുന്നത് കാണുന്നില്ലേ..?
രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടി കൊലപാതകം ചെയ്ത പ്രതി സീനിയർ സിറ്റിസൻ ആയാൽ ഇളവ് കിട്ടുമെന്ന് ഉറപ്പിക്കുന്നു...!!

സൗമ്യയ്ക്ക് വേണ്ടി ഹാഷ് ടാഗിട്ടവർ നിർഭയയ്ക്ക് വേണ്ടി, ശ്രീജിത്തിന് വേണ്ടി, ജിഷയ്ക്ക് വേണ്ടി, വെമുലയ്ക്ക് വേണ്ടി ഹാഷ് ടാഗിട്ടവർ ഉണ്ടോ ഈ പരിസരത്ത്. അവൾക്കൊപ്പം നിന്നവർ 8 വയസ്സുകാരിക്കു വേണ്ടി പ്രതികരിക്കുന്നത് കണ്ടില്ല.

അപ്പോൾ സംഭവം ഇതൊന്നുമല്ല. കുളം കലക്കി മീൻ പിടിക്കണം. കലങ്ങി തെളിയുമ്പോൾ വീണ്ടും വീണ്ടും കലക്കണം.

സ്ത്രീത്വത്തെ പറ്റി വാതോരാതെ സംസാരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും അവളുടെ നഗ്നതയെ ആസ്വദിക്കുന്നവരാണ്. ആദ്യം അവരെ ഹൃദയത്തോട് ചേർത്തു നിർത്തി മൂർദ്ദാവിൽ ചുംബിക്കൂ. കളങ്കമില്ലാതെ ഹൃദയത്തോട് ചേർത്ത് പുണരാൻ മനസ്സിനെ പാകപ്പെടുത്തൂ.

ഇരകൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ നമുക്ക് കൈകോർക്കാം. ജാതിമതവർഗ്ഗീയ ചിന്തകൾ വെടിഞ്ഞു സ്നേഹവും സാഹോദര്യവും നിലനിർത്താം. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ വെമ്പുന്ന ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്താം.

നന്മയുടെ ഉറവ വറ്റിയിട്ടില്ലാത്ത കുറച്ചുപേരെങ്കിലും ഈ ഭൂമിയിൽ കാണും എന്ന പ്രതീക്ഷയിൽ സധൈര്യം മുന്നോട്ട് പോകാം.

നന്മ നിറഞ്ഞ എല്ലാ പ്രതിഷേധ സമരങ്ങൾക്കും ഐക്യദാർഢ്യം... ആത്മാർത്ഥമായി നൊമ്പരപ്പെടുന്ന ഹൃദയങ്ങൾക്ക് മുന്നിൽ ഐക്യപ്പെടുന്നു.

©മോഹൻദാസ് വയലാംകുഴി

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...