ഞങ്ങ കാസ്രോട്ട്കാരാണ് ഭായി... നിങ്ങ ഏട....!!!

കാസറഗോഡൻ ഭാഷയെക്കുറിച്ചു പല തമാശകളും പലരും ഇറക്കുന്നുണ്ട്.
സിനിമകളിലും മറ്റും കാസറഗോഡിനെ കളിയാക്കുന്നത് തന്നെ ഇവിടത്തെ ഭാഷയെ ഉപയോഗിച്ചും കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയുമാണ്.
പക്ഷെ, കാസറഗോഡിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം....???

കാസറഗോഡ്, ഭാഷാ സംഗമ ഭൂമിയാണ്‌. മലയാളത്തിന് പുറമേ, കന്നഡ, തുളു, കൊങ്കിണി, മറാട്ടി, തമിഴ്, ഉറുദു തുടങ്ങിയവയും ഇതിൽ തന്നെ പല ഭാഷകൾ തമ്മിൽ ഇടകലർത്തിയും സംസാരിക്കുന്നുണ്ട്. പലർക്കും ഒന്നിലധികം ഭാഷ സംസാരിക്കനറിയാമെന്നുള്ളതും എടുത്ത് പറയേണ്ടതാണ്. കൂടാതെ രാഷ്ട്ര ഭാഷയായ ഹിന്ദി കൈകാര്യം ചെയ്യാനറിയുന്നവരാണ് ഏറെയും.

തൊട്ടടുത്ത് മംഗലാപുരവും തുറമുഖവും ഉള്ളത് കൊണ്ട് തന്നെ പണ്ട് മുതലേ ഇവിടങ്ങളിലുള്ളവർ പുറം രാജ്യങ്ങളിൽ പോയി പണിയെടുക്കുകയും കച്ചോടം ചെയ്യുകയും ചെയ്യുന്നുണ്ട്. കശുവണ്ടിയും അടക്കയും പുകയിലയുമൊക്കെയായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന കയറ്റുമതിയും വരുമാനവുമായിരുന്നു...

മുംബൈയുമായുള്ള ബന്ധം പണ്ടു മുതലേ ഉണ്ട്. ഗൾഫ് എന്ന സങ്കൽപ്പത്തിനും മുമ്പേ മുംബൈയിലേക്കായിരുന്നു ജീവിതമാർഗ്ഗം തേടിയുള്ള ഓട്ടം. അവിടെ നിന്ന് പലരും ഗൾഫു നാടുകളിൽ എത്തി...

മുംബൈയുമായുള്ള ഈ ബന്ധം കാസർഗോഡ് എന്ന ജില്ലയെ കൂടുതൽ ഫാഷനബിൾ ആക്കി മാറ്റി. ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ ഏറ്റവും പുതിയ ആഡംബര കാറുകൾ എല്ലാം കടല് കടന്ന് കാസറഗോഡ് എത്തി.

ഇക്കേരി നായ്ക്കൻമാർ പണിത് ടിപ്പു സുൽത്താൻ കയ്യടക്കിയ ബേക്കൽ കോട്ടയും റാണി പുരവും വിദേശികൾക്ക് പ്രീയപ്പെട്ടതായി , ലോക വിദേശ സഞ്ചാര ഭൂപടത്തിൽ സ്ഥാനവും നേടി. തളങ്കരയിലുള്ള മാലിക്ക് ദിനാർ പള്ളിയാണ് ഏറ്റവും പുരാതനമെന്ന് വിശേഷിപ്പിക്കുന്ന മുസ്ലീം പള്ളി. കുളത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഒരേയൊരു ക്ഷേത്രം അനന്തപുരം ക്ഷേത്രമായിരിക്കാം. ക്ഷേത്ര കുളത്തിലെ മുതലയും ഒരദ്ഭുതം തന്നെ. ഏറ്റവും പുരാതനവും കേരളത്തിലെ ആദ്യത്തെ ജൈന മത ക്ഷേത്രം മഞ്ചേശ്വരത്താണ്.

കോട്ടയത്തു നിന്നും മറ്റും കുടിയേറി പാർത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. ക്രിസ്ത്യൻ പള്ളികൾ അധികവും പുതുതായി പണിതവയും. റബ്ബറിന്റെ വരവും ഒരുമിച്ചായിരുന്നു.

ഇന്ന് കാസറഗോഡ് ജില്ലയിൽ താജ് ഹോട്ടലും, ലളിതും സ്ഥാനം പിടിച്ചു കഴിഞ്ഞു, അതിനു പുറമെ ആയുർവേദ മെഡിക്കൽ കോളേജും, കേന്ദ്ര സർവ്വകലാശാലയും, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL), കെൽട്രോണ്‍, കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം (CPCRI) എന്നീ സ്ഥാപനങ്ങളും ഉണ്ട്.

അറബിക് സർവ്വകലാശാല അടുത്ത് തന്നെ വരുമെന്ന് പ്രതീക്ഷിക്കാം...
രാമദാസ് സ്വാമികൾ സ്ഥാപിച്ച ആനന്ദാശ്രമം ഒട്ടേറെ അന്ദേവാസികളും ഒപ്പം പലതരം പശുക്കളുടെ അഭയ കേന്ദ്രവുമാണ്. തൊട്ടടുത്ത് തന്നെ നിത്യാനന്ദ സ്വാമികളുടെ ആശ്രമവും ഉണ്ട്. നീലേശ്വരം കൊട്ടാരവും രാജാവും പേരിനെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. ഒട്ടേറെ നാലുകെട്ടുകൾ, കുളങ്ങൾ, കൂടാതെ കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ (12 പുഴകൾ) ഒഴുകുന്നതും കാസറഗോഡ് ജില്ലയിൽ തന്നെയാണ്.

ഉത്തര കേരളത്തിൽ മാത്രം കണ്ടു വരുന്ന തെയ്യക്കോലങ്ങളുടെ ഉത്ഭവ സ്ഥാനവും കാസറഗോഡ് ആണ്. ഇതോടൊപ്പം മാപ്പിള തെയ്യങ്ങളും ഉണ്ട്.

എൻഡോസൾഫാൻ എന്ന കൊടും വിഷത്തിന്റെ ദുരിതമനുഭവിക്കുന്നതും കാസർഗോഡുകാരാണെന്ന് പറയാതിരിക്കാനാവില്ല.

അതി പുരാതനമായ ഒരു തുളുനാടൻ സംസ്കാരം ഇവിടെയുണ്ട്. യക്ഷഗാനബയലാട്ടവും, കാളപ്പോരും, കോഴിപ്പോരിനും പുറമേ ദഫ് മുട്ട്, ഒപ്പന, കോൽക്കളി, തിരുവാതിരക്കളി, പൂരക്കളി, പാവക്കൂത്ത്, തുടങ്ങിയവയും മാറ്റുകൂട്ടുന്നവയാണ്.

സ്നേഹിച്ചാൽ ഹൃദയം കൊടുക്കുന്നവരാണ്‌ കാസറഗോഡുകാർ. ദ്രോഹിച്ചാൽ ജീവനും...



ഞങ്ങ കാസ്രോട്ട്കാരാണ് ഭായി... നിങ്ങ ഏട....!!!

©മോഹൻദാസ് വയലാംകുഴി

#Kasaragod #Tourism #DTPC #DistrictTourismPromotionCouncil #KL14 #AnanthapuramLakeTemple #ThalangaraJumaMasjid #MadhurTemple #KasaragodMedicalCollege #EndosulfanVictims #MappilaSong #DuffMutt #Oppana #BelaChurch #Ranipuram #ManjampothiHills #Anandashramam #Nithyanandashramam #Kolkali #Tejaswini #Chandragiri #BekalFort #PallikkaraBeach #HotelTaj #HotelLalitSpaandResort #MalabarResort #CPCRI #CentralUniversityofKerala #AgricultureUniversity #PNPanickerAyurvedaCollege 

2 comments:

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...