രാത്രി,
ഇടയ്ക്ക് കറന്റ് പോയി,
നല്ല ചൂടായിരുന്നു.
ഇടയ്ക്കൊരു ഇടിയും മിന്നും
പിന്നെ മഴ പെയ്തു തുടങ്ങി.
ചൂടിന് കുറവൊന്നുമില്ല
ഇന്നലെ തുടങ്ങിയ തുമ്മലിനും ശമനമില്ല
തുമ്മി തുമ്മി മൂക്ക് തെറിച്ചു പോകുമോ...
തുമ്മിയാൽ തെറിക്കുന്ന മൂക്കാണേൽ അങ്ങ് പൊയ്ക്കോട്ടെന്നു വയ്ക്കും.
ഇടയ്ക്കെപ്പെഴോ ചെറിയൊരു
കുളിരു കേറി വന്നു...
പുറത്ത് ഇരുട്ട് തന്നെ
പുതുമണ്ണിന്റെ മണവും
കോട്ടചെമ്പകത്തിന്റെ മാദകഗന്ധവും
മൂക്കിലേക്കരിച്ചു കയറി..
തുമ്മൽ ശക്തി പ്രാപിച്ചു.
പാരസിറ്റാമോളുമായി 'അമ്മ വന്നു.
അമ്മയ്ക്കറിയാലോ....
ഒരു കുഞ്ഞു ഗുളികയും
ഒരു കുപ്പി വെള്ളവും പേറി
മൂക്ക് തുടച്ചു കിടന്നു...
ഉറക്കം എങ്ങോ പോയി മറഞ്ഞു.
തിരിഞ്ഞും മറിഞ്ഞും കിടന്നു.
തൽക്കാലം തുമ്മല്‍ മാറി.
രാവിലെയെപ്പോഴോ തളർന്നുറങ്ങി.
©മോഹൻദാസ് വയലാംകുഴി