Sunday, 7 June 2015

Chennai Days....

ഈ  മഹാനഗരത്തിൽ ഇങ്ങനെ വലിയൊരു ഫ്ലാറ്റും ഒറ്റയ്ക്കുള്ള ജീവിതവും മടുത്തു തുടങ്ങിയിരിക്കുന്നു...

അങ്ങനെയാണ് വൈകുന്നേരങ്ങളിലെ ബോറടി മാറ്റാൻ ജിമ്മിൽ പോകാൻ തുടങ്ങിയത്... കുവൈറ്റിൽ സ്വന്തമായി ജിം നടത്തുന്ന എൻറെ സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ചു യൂനിസെക്സ് ജിമ്മിൽ തന്നെ ജോയിൻ ചെയ്തു...

ക്യാഷ് പേ ചെയ്ത്, വസ്ത്രം മാറി അകത്തു ചെന്നതും, ഇത് സ്വർഗ്ഗമോ അതോ ഇന്ദ്രലോകമോ.... ഈശ്വരാ....
പക്ഷെ കൂട്ടത്തിൽ കണ്ണുടക്കിയത് കൊൽക്കത്തക്കാരി സാക്ഷിയിലായിരുന്നു... ഒരു വെളുത്തു മെലിഞ്ഞ സുന്ദരി....
അവിടെ ജിം നാസ്റ്റിക്ക് ട്രെയിനറാണ്....

വൈകുന്നേരം അത്യുത്സാഹത്തോടെ കയറി ചെല്ലുന്നത് പലരും ശ്രദ്ദിച്ചുവോ...

ഒരാഴ്ച ക്ഷമയോടെ കാത്തിരുന്നു.....

ഇന്നെന്തോ, അത്ര സുഖമില്ലാതിരുന്നിട്ട് കൂടി ജിമ്മിൽ പോയി...
ജിമ്മിലെത്തിയപ്പോൾ തീരെ വയ്യ... റസ്റ്റ്‌ റൂമിൽ ഇരിക്കുമ്പോൾ അവളകത്തേയ്ക്ക് കയറി വന്നു... "ഹേയ്... സിദ്ദാർത്ഥ്... വാട്ട് ഹാപ്പന്റ് ഡിയർ ...??"
"ഹേയ് .... നതിംഗ്... ഹൗ യു നോ മൈ നെയിം...???"
"ദാറ്റ്സ് സീക്രട്ട്.... ഹി ഹി ഹി.."
"ഹേയ്...സാക്ഷി, ക്രെയ്സി ഗേൾ..."
"Wow......"

പിന്നെ തോടാ തോടാ ഹിന്ദിയിലും ഇഗ്ലീഷിലുമായി കുറേയേറെ നേരം....
ഓർക്കൂട്ട് റിക്വസ്റ്റ്....

പിന്നീടുള്ള വൈകുന്നേരങ്ങളെല്ലാം മനോഹരമായി തോന്നി...
രണ്ടന്യഗ്രഹജീവികൾ പോലെ ഞങ്ങളെ നോക്കി നിൽക്കുന്ന ഭാഷയറിയാത്ത തമിഴ് കുഴൈന്തകൾ....
ദൈവാനുഗ്രഹം.. അല്ലാതെന്തു പറയാൻ....

ഞായറാഴ്ച ശരിക്കും ബോറടിയായിരുന്നു...
രാവിലെ മുതൽ കൂട്ടുകാരെയൊക്കെ വിളിച്ച് കത്തി വച്ചുകൊണ്ടിരുന്നു....
ദാ കിടക്കുന്നു ഇൻബോക്സിൽ ഒരു മെസേജ്, "ഹായ് സിഡ്, വാട്ട് ആർ യു ടൂയിംഗ് ദേർ...???"
സക്ഷീീ.....
ഹാാാ....മൈ സ്വീറ്റീ.....
മനസ്സിൽ മഴപെയ്തു മയിലുകൾ നൃത്തം ചവിട്ടി....
"നത്തിംഗ് ഡിയർ, സിംപ്ലി സിറ്റിംഗ് ഹിയർ....", മെസേജ് സെന്റ്‌...
പ്ണിംഗ്....
"വൈ ഡോണ്ട് വി ഗോ റ്റു എക്സ്പ്രെസ്സ് മാൾ..."
"യാ.. ആം റെഡി..."

അവൾ വന്നു... ബസ് സ്റ്റോപ്പിലൂടെ കറങ്ങി 7ഡി ബസ്സിൽ കയറി....

എൻറെ തൊട്ടടുത്ത്....
എൻറെ പഴനിമല മുരുകാ.....
രോമങ്ങൾ എഴുന്നേറ്റ് ആനന്ദപുളകിതമായി തംബുരു മീട്ടി....
ഇത്ര പെട്ടന്ന് സ്റ്റോപ്പെത്തിയോ....

പലപ്രാവശ്യം കയറിയിറങ്ങിയ സ്ഥലമായതിനാൽ എൻറെ ശ്രദ്ദ മുഴുവൻ അവളിലായിരുന്നു....
മുട്ടിയുരുമ്മി നടന്നുനടന്ന്..എസ്കലേറ്ററിൽ എത്തിയപ്പോൾ ഇഗ്ലീഷ് സിനിമയിലെ നായികയെ പോലെ അവൾ എൻറെ കൈകൾ പിടിച്ചു.... അത്രയൊന്നും പ്രതീക്ഷിച്ചില്ല.... ഈശ്വരാ... ആരേലും കാണുമോ....

അങ്ങനെയുള്ള സന്തർഭങ്ങളിൽ കറക്ട് സമയത്ത് പ്രത്യക്ഷപ്പെടുന്നതാരായിരിക്കും....
ഫസ്റ്റ് ഫ്ലോറിൽ ലാന്റിംഗ്....

ഓഫീസിൽ കുറേ നാളായി പിടി തരാതെ നടക്കുന്ന അപ്സരസ്സ്....
ചാർമ്മി.... കാശ്മീർ ആപ്പിൾ...  സ്വപ്ന സുന്ദരി.....
ഹാഫ് കാശ്മീരി ഹാഫ് പഞ്ചാബി....
"സിഡ്....യെ കോൻ യാ...???"
"യാ.... ആക്ച്വലി.... ഷീ ഈസ്... ഷീ ഈസ് മൈ കസിൻ... വണ്‍സ് ഐ റ്റോൾഡ്യു നാ... മൈ അങ്കിൾ ഫ്രം കൊൽക്കത്ത..."
"യെസ്...യെസ്..."
"ബായ്... ലിറ്റിൽ ബിസ്സി യാർ... സി യു ടുമാറോ..."
"യാ ബായ്..."

നേരെ പിസ്സ ഹട്ടിൽ കയറി....
സാക്ഷി... വെജിറ്റേറിയൻ ആയിരുന്നു...
"മീ റ്റൂ യാർ...."
പിന്നെ ഷോപ്പിങ്ങ്....
രാത്രി വളരേ വൈകി...
സാക്ഷിയെ ഹോസ്റ്റലിൽ കൊണ്ട് വിട്ട് മടങ്ങി....

പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ പലരും നോക്കി ചിരിക്കുന്നത് പോലെ തോന്നി....
ചാർമ്മി ഒരു വളിച്ച ചിരി പാസാക്കി... "ഹൗ ഈസ് യുർ കസിൻ..."
ആ ചോദ്യത്തിലെന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടല്ലോ മുരുകാ.....
"യാ...ഷീ ഈസ് ഫൈൻ..."
"സിഡ്...കമിംഗ് സണ്ടെ...ഐൽ ബി വിത്ത് യൂ....വി കാൻ ഗോടു പോണ്ടിച്ചേരി..."

ആണ്ടവാ....മുരൂകാ...
ഞാൻ എന്നെത്തന്നെ നുള്ളി നോക്കി....
"യാ...യാ... ഒഫ് കോഴ്സ്..."

കാബിനിൽ പോയി ഇരുന്നപ്പോൾ ചിരകാല സ്വപ്നം ആഗാതമാകുന്നതിന്റെ എക്സൈറ്റ്മെൻറ്....
പിന്നെ നൂറായിരം ചോദ്യങ്ങൾ തികട്ടിവന്നു....
ചാർമ്മി എങ്ങനെയറിഞ്ഞു സാക്ഷി എൻറെ കസിൻ അല്ലെന്ന്...???
ഇപ്പൊഴെന്താ ഒരു ഇങ്ങനെയൊരു കൂട്ട്....???
കടലുപോലെ കിടക്കുന്ന പെണ്ണിന്റെ മനസ്സറിയാൻ ഇനിയുമേറെ താണ്ടെണ്ടി വരും....

വല്ലാത്തൊരത്ഭുത വസ്തു തന്നെ...

ഓഫീസിൽ ജോയിൻ ചെയ്ത് ഇന്നേക്ക് നാലുമാസമായിരിക്കുന്നു...
തൻറെ കാബിന്റെ തൊട്ടടുത്തിരുന്നിട്ടുകൂടി അതികം മിണ്ടാറില്ലായിരുന്നു....

റസ്റ്റ്‌ റൂമിൽ പോകുമ്പോൾ അവളും കൂടെ വന്നു...."ഹായ്...ഷോപ്പിങ്ങ് എപ്പടിയിരുക്ക്..."
"ഹേയ്...ഉനക്ക് തമിൾ തെരിയുമാ..."
"ഹാം...നാൻ ഇങ്ക താനേ..ബോണ്‍ ആൻറ് ബോട്ട് അപ്... പപ്പ, എസ്.ബി.ഐ., മമ്മി ബി.എസ്.എൻ.എൽ...."
"ഓ മൈ ഗോഡ്..."
"നേത്ത് പാത്ത പൊണ്ണിനെ എനക്ക് തെരിയും...."
"ഉം... അപ്പടിയാ..."
"അന്ത പൊണ്ണിനെ പുടിക്കാത്..."
"ഏം...എന്നാച്ച്...."
"അത് പെരിയ സ്റ്റോറി... അപ്പറം സൊൽരെം..."
"ഉം..."

വെള്ളിയാഴ്ച വൈകുന്നേരം വരെ.... അങ്ങനെ ഒരുമിച്ച്....

ശനിയാഴ്ച ഓഫീസില്ലാത്തത് എന്ത് കഷ്ടമാണ്....

ഇനിയൊരു ദിവസം കൂടി....

രാവിലെ ഫ്ലാറ്റിനു മുന്നിൽ ഒരു ഹോണ്ടാ സിറ്റി വന്നു നിന്നു... "പോലാമാ..."
"യാ... ആം റെഡി..."


സ്വപ്നക്കൂടിൽ മാത്രം കണ്ട അതിമനോഹരമായ പോണ്ടിച്ചേരി....
ബീച്ചിലൂടെ ഞങ്ങൾ കൈ പിടിച്ചു നടന്നു....
അരബിന്തോ ആശ്രമത്തിൻറെ നിശബ്ദമായ സൗന്ദര്യത്തിൽ മതിമറന്നു പ്രാർത്ഥിച്ചു....

ഞങ്ങൾ മടങ്ങി....

ഡ്രൈവിംഗ് ഹരമാക്കിയ അവൾ മ്യൂസിക്ക് ഓണ്‍ ചെയ്തു...
റാഷ് ഡ്രൈവിംഗ്.....

മുന്നിൽ വന്ന കാറിന്റെ മിന്നുന്ന ലൈറ്റ് ഒരു നിമിഷമേ കണ്ടുള്ളൂ.....

ബോധം വന്നപ്പോൾ ഏതോ ഒരു ഹോസ്പിറ്റലിൽ എനിക്ക് ചുറ്റും കുറേയാളുകൾ...
ശരീരം  മൊത്തം നുറുങ്ങുന്ന വേദന... കാലുകളിൽ പ്ലസ്റ്റർ ഇട്ടിരിക്കുന്നു...ശരീരം മൊത്തം ഫ്രക്ചറുണ്ട്....

"ചാർമ്മി.... ചാർമ്മി എങ്കെ....."

ആരും ഒന്നും പറഞ്ഞില്ല....

ഒരാഴ്ച കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും ആരും അവളെക്കുറിച്ച് ഒന്നും പറഞ്ഞില്ല....
അവളുടെ ഫോണ്‍ നമ്പർ സ്വിച്ച് ഓഫായിരുന്നു.....

സെന്തിലിനെ വിളിച്ചപ്പോൾ ഒരു തേങ്ങൽ കേട്ടു....

Saturday, 6 June 2015

എന്തേ ഇങ്ങനെ.... ഞാനും നിങ്ങളും മറ്റുള്ളവരും....!!!!!

ഈ ജീവിതയാത്രയിൽ ഇങ്ങനെ പറന്നുനടക്കുന്നതിനിടയിൽ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാണ് മുന്നോട്ട് പോകുന്നത്.... ഈ ഇടനാഴിയിൽ എന്തോക്കെ ദുരിതങ്ങൾ... സങ്കടവും സന്തോഷവും മാറി മാറി വന്നും പോയ്ക്കൊണ്ടുമിരിക്കുന്നു....

ആണും പെണ്ണുമായി എത്രയോ ആളുകൾ.... മണ്‍ മറഞ്ഞുപോയവർ, അങ്ങനെ അങ്ങനെ....
 എല്ലാം നൈമിഷികമാണെന്നറിഞ്ഞിട്ടും ഞാനും നിങ്ങളും മറ്റുള്ളവരും കാട്ടികൂട്ടുന്ന പ്രവർത്തികൾ കണ്ടാൽ നമുക്ക് തന്നെ അറപ്പ് തോന്നിപോകും... എന്നിട്ടും....

വാക്കുകളും ചിന്തകളും പ്രവർത്തിയിൽ വരാതിരിക്കുമ്പോൾ നമുക്ക് തന്നെ അനുഭവപ്പെടുന്ന ആ കയ്പ്പ് ഒരു തരം പുളിച്ചുതികട്ടലായി പുറത്തുവരുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഏറെ ദയനീയമാണ്...

ഒന്നാലോചിച്ചു നോക്കു... എത്രനാൾ നാം നമ്മെത്തന്നെ പറ്റിക്കും... എത്രനാൾ നാം സ്വയം വിഡ്ഡികളാകും....
ഈ പുകമറ സൃഷ്ടിച്ച്കൊണ്ടുള്ള ജീവിതം നമുക്കൊരു ബാധ്യതയാകില്ലേ....

നമുക്ക് കിട്ടിയതൊന്നും പോരാഞ്ഞിട്ട് നാം മറ്റുള്ളവരുടെത് കൂടി തട്ടിയെടുക്കാൻ ശ്രമിക്കുകയും, അത് വീണ്ടും വീണ്ടും ആവർത്തിക്കുകയുംഅതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു....

ആർക്കും ഒന്നിലും തൃപ്തിയില്ല... സന്തോഷമില്ല, ആത്മസംതൃപ്തിയില്ല, പരിഭവങ്ങൾ മാത്രം....

എന്തേ ഇങ്ങനെ.... ഞാനും നിങ്ങളും മറ്റുള്ളവരും....!!!!!

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...