Saturday, 6 June 2015

എന്തേ ഇങ്ങനെ.... ഞാനും നിങ്ങളും മറ്റുള്ളവരും....!!!!!

ഈ ജീവിതയാത്രയിൽ ഇങ്ങനെ പറന്നുനടക്കുന്നതിനിടയിൽ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാണ് മുന്നോട്ട് പോകുന്നത്.... ഈ ഇടനാഴിയിൽ എന്തോക്കെ ദുരിതങ്ങൾ... സങ്കടവും സന്തോഷവും മാറി മാറി വന്നും പോയ്ക്കൊണ്ടുമിരിക്കുന്നു....

ആണും പെണ്ണുമായി എത്രയോ ആളുകൾ.... മണ്‍ മറഞ്ഞുപോയവർ, അങ്ങനെ അങ്ങനെ....
 എല്ലാം നൈമിഷികമാണെന്നറിഞ്ഞിട്ടും ഞാനും നിങ്ങളും മറ്റുള്ളവരും കാട്ടികൂട്ടുന്ന പ്രവർത്തികൾ കണ്ടാൽ നമുക്ക് തന്നെ അറപ്പ് തോന്നിപോകും... എന്നിട്ടും....

വാക്കുകളും ചിന്തകളും പ്രവർത്തിയിൽ വരാതിരിക്കുമ്പോൾ നമുക്ക് തന്നെ അനുഭവപ്പെടുന്ന ആ കയ്പ്പ് ഒരു തരം പുളിച്ചുതികട്ടലായി പുറത്തുവരുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഏറെ ദയനീയമാണ്...

ഒന്നാലോചിച്ചു നോക്കു... എത്രനാൾ നാം നമ്മെത്തന്നെ പറ്റിക്കും... എത്രനാൾ നാം സ്വയം വിഡ്ഡികളാകും....
ഈ പുകമറ സൃഷ്ടിച്ച്കൊണ്ടുള്ള ജീവിതം നമുക്കൊരു ബാധ്യതയാകില്ലേ....

നമുക്ക് കിട്ടിയതൊന്നും പോരാഞ്ഞിട്ട് നാം മറ്റുള്ളവരുടെത് കൂടി തട്ടിയെടുക്കാൻ ശ്രമിക്കുകയും, അത് വീണ്ടും വീണ്ടും ആവർത്തിക്കുകയുംഅതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു....

ആർക്കും ഒന്നിലും തൃപ്തിയില്ല... സന്തോഷമില്ല, ആത്മസംതൃപ്തിയില്ല, പരിഭവങ്ങൾ മാത്രം....

എന്തേ ഇങ്ങനെ.... ഞാനും നിങ്ങളും മറ്റുള്ളവരും....!!!!!

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...