Wednesday, 24 October 2018

പ്രണയവും ആത്മീയതയും തമ്മിലുള്ള രതി സങ്കൽപ്പങ്ങൾ

പ്രണയിക്കണം. ആരെ പോലെ. നിന്നെപ്പോലെ. ആരോടും, ഒന്നിനോടും കമിറ്റ്മെന്റില്ലാതെ നമുക്കിടയിലെ സ്‌പെയ്‌സ് നിലനിർത്തിക്കൊണ്ട് തന്നെ പ്രണയിക്കണം.

തമ്മിൽ കലഹങ്ങളില്ലാതെ, കുത്തി നോവിക്കളുകളില്ലാതെ തോന്നുമ്പോൾ മാത്രം വിളിക്കുകയും തോന്നുമ്പോൾ മാത്രം സന്ദേശങ്ങൾ അയക്കുകയും നിസ്വാർത്ഥമായി സ്നേഹിക്കുകയും ചെയ്യുന്ന രണ്ടുപേർ.

കഴിഞ്ഞ ദിവസം എന്റെയൊരു പെൺ സുഹൃത്ത് ഒരു വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടു. അതിങ്ങനെ ആയിരുന്നു.

"കണ്ടുമടുത്ത സാധാരണ പ്രണയങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായൊരു പ്രണയം ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ കൊതിച്ചു പോകാറുണ്ട്. എന്നും സംസാരിക്കാത്ത പരാതികളുടെ മാത്രം കേന്ദ്രമാകുന്ന ചാറ്റ് റൂമുകളില്ലാത്ത വളരെ വളരെ ദൂരെയുള്ളൊരാൾ... ആ ശബ്ദമൊന്ന് കേട്ടെങ്കിലെന്ന് മോഹിക്കുമ്പോൾ ഒരു ഫോൺ കോളിന്റെ രൂപത്തിൽ വരുന്ന എന്നും സംസാരിക്കുന്നൊരാളെ പോലെ മാസങ്ങൾ കൂടുമ്പോൾ സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന നിനച്ചിരിക്കാത്ത നേരത്ത് അരികിലെത്തി തന്നോട് ചേർത്ത് നിർത്തുന്നൊരാൾ, ഒടുവിൽ ആ ചുംബനത്തിന്റെ കടം ബാക്കിയാക്കി ഇനിയും വരുമെന്ന് പറയാതെ പറഞ്ഞ് യാത്ര ചോദിക്കുന്നൊരാൾ..!!"
       -സാതന

സാതന എഴുതിയത് എന്റെ സുഹൃത്ത്  സ്റ്റാറ്റസ് ആയി ഇട്ടപ്പോൾ എനിക്കെന്തോ കൗതുകം തോന്നി അതിനൊരു മറുപടി കൊടുക്കാൻ തോന്നി.

അതിങ്ങനെ ആയിരുന്നു...

ഉണ്ട്. ഉണ്ട്. ആലപ്പുഴയിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഞങ്ങൾ രണ്ടേ രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. ചുമ്മാ പ്രണയിച്ചു. അതും മനസ്സ് കൊണ്ട്. പരസ്പരം അറിഞ്ഞു കൊണ്ട്. അവൾക്ക് തോന്നുമ്പോൾ വിളിക്കും. തോന്നുമ്പോൾ message അയക്കും. അവളുടെ കല്യാണ നിശ്ചയം വിളിച്ചപ്പോൾ പോകാൻ പറ്റിയില്ല. കല്യാണത്തിന് മുമ്പ് കാണണമെന്ന് പറഞ്ഞു. കല്യാണത്തിന് 3 ദിവസം മുമ്പ് ഞാൻ ആലപ്പുഴ ksrtc യിൽ പോയി ഇറങ്ങി. അവൾ സ്‌കൂട്ടിയിൽ എന്നെ ആലപ്പുഴ മൊത്തം കാണിച്ചു. ബീച്ചിൽ പോയി, Ice cream കഴിച്ചു, food കഴിച്ചു. അമ്മയോടും കെട്ടാൻ പോന്ന ചെക്കനോടും പറഞ്ഞിട്ടാണ് എന്നെ കാണാൻ വന്നത്ത്. സൂക്ഷിച്ചു വയ്ക്കാൻ കുറേ സെൽഫിയും എടുത്തു. ഒടുവിൽ ബസ്സ് കയറ്റി വിട്ട് അവൾ മടങ്ങി. ഇപ്പോഴും ഇടയ്ക്ക് വിളിക്കും.

എന്റെ മറുപടി വൈഗയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. അവളത് ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി ഇടുകേം ചെയ്തു.

ഒരാഴ്ച കഴിഞ്ഞു ഞാൻ ഡൽഹിയിൽ നിന്ന് തിരിച്ചു വരും വഴി സാതനയുടെ ഇൻസ്റ്റാഗ്രാം സന്ദേശം വന്നു.

സാതന : Hlo sir
ഒരു കഥയുടെ ബാക്കി ഭാഗം അറിയാൻ വേണ്ടി വന്നതാ.

ഞാൻ : ഏത്

സാ : അതൊരു കഥ

ഞാ : എന്ത് കഥ

(അവൾ എഴുതിയ വൈഗ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇട്ട ആ കഥ അയച്ചു)

സാ : ഈ പോസ്റ്റിനു ഒരു കഥയില്ലേ പറയാൻ.

ഞാ : ഉണ്ട്. ഇതിട്ട ആളിനോട് പറഞ്ഞിരുന്നു.

സാ : വൈഗയോടല്ലേ. അവൾ എന്നെ ടാഗ് ചെയ്തിരുന്നു. പക്ഷെ അത് കംപ്ലീറ്റ് അല്ലല്ലോ.

ഞാ : വൈഗ അവളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്ന കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ഓർത്ത് പറഞ്ഞതാ.

സാ : എവിടെയോ എലമെന്റ്‌സ് മിസ്സിങ്ങ് ആണെന്ന് തോന്നി.

ഞാ : അങ്ങനെ ഒരു നിമിഷം കൊണ്ട് എല്ലാം പറയാൻ പറ്റുമോ സാതനാ...

സാ : ഇത് എന്റെ റൈറ്റ് അപ്പ് ആണ്.

ഞാ : ആ...

സാ : വൈഗ അതും സ്റ്റാറ്റസ് ഇട്ടിരുന്നു.

ഞാ : കണ്ടു. നീയാരാണ്. ഒരു മിത്ത് പോലെ കണക്ട് ചെയ്ത്...

സാ : ആരോ ഒരാൾ. ഒരേകാന്ത പഥിക.

ഞാ : ഹിഹിഹിഹി... ആരോ ഒരാൾ, ഒരുപക്ഷെ, ഞാൻ തന്നെ.

സാ : ഞാനിങ്ങനെ എനിക്ക്‌ അറിയാത്ത ആരുടെയൊക്കെയോ കഥകളിലൂടെ കടന്ന് പോകുന്നു. അതെല്ലാം എന്റെ കഥകളിലെ കഥാപാത്രങ്ങളും. ഒരിത്തിരി വട്ടും കൂടെയാവുമ്പൊ ശുഭം.

ഞാ : ആഹ്... കഥകളിലൂടെയുള്ള സഞ്ചാരം രസകരമാണ്. കഥകൾ കേൾക്കാനാണോ പറയാനാണോ ഇഷ്ടം..

സാ : അത്‌ കൊള്ളാലോ.. എനിക്ക്‌ ചിലപ്പോഴൊക്കെ കഥ പറയാനാവും ഇഷ്ടം മറ്റു ചിലപ്പോൾ കഥ കേൾക്കാനും.

ഞാ : ജീവിതത്തെ ഉത്സവമായി കൊണ്ട് നടക്കാനാണ് താത്പര്യം. ഓരോ കാലത്തും ഓരോന്നിനോട് ഇഷ്ടം.

സാ : ഇവിടേം അവസ്ഥ മറ്റൊന്നല്ല. ജീവിതം ഓരോ ദിവസം കഴിയും തോറും സുന്ദരി ആയി വരുന്നൊരു പെണ്ണിനെ പോലെയാ എനിക്ക്‌. ആ സൗന്ദര്യം എനിക്ക്‌ മാത്രമേ കാണാനാകൂ എനിക്ക്‌ മാത്രമേ ആസ്വദിക്കാനാകൂ.

ഞാ : ആഹ്...

സാ : എന്ത്‌ ഭംഗിയാണല്ലേ ഇങ്ങനെ വേഷങ്ങൾ അനവധി ആടി തീർക്കാൻ. പ്രത്യേകിച്ച്‌ ഒരു നർത്തകി കൂടിയാകുമ്പോൾ ഞാനതെല്ലാം ഒരു പദം പോലെ ആസ്വദിച്ച്‌ ആടി തീർക്കുന്നുണ്ട്‌.

ഞാ : ആഹാ... നർത്തകി. നമ്മൾ ഇങ്ങനെ മനോഹരമായി ജീവിച്ചങ് ഒരു ദിവസം അപ്രത്യക്ഷമായി പോകണം.

സാ : നമുക്ക്‌ ചുറ്റുമുള്ള ഏതോ ഒരു ശക്തി ശ്രോതസ്സിൽ അലിഞ്ഞു ചേരുകയല്ലേ...

ഞാ : അതെ, അലിയണം. നിനക്ക് സിദ്ധാർത്ഥന്റെ ലോകത്തിലേക്ക് സ്വാഗതം.

സാ : സ്വീകരിച്ചിരിക്കുന്നു. ആരൊക്കെയോ പറയാൻ ബാക്കി വച്ചതും ഞാൻ അറിയാതെ പോയതും.എല്ലാം ഇനിയൊന്ന് പൊടിതട്ടിയെടുക്കണം..

ഞാ : അതെ, ആവാം... ഞാനിപ്പോൾ ട്രെയിനിലാണ്, പുറത്തെ ഇളം കാറ്റ് വല്ലാതെ മത്ത് പിടിപ്പിക്കുന്നുണ്ട്... ഞാൻ നിന്റെ കുഞ്ഞെഴുത്തുകൾ വായിക്കുകയായിരുന്നു. എനിക്ക് ചിലപ്പോൾ നിന്നോട് പ്രണയം തോന്നിപ്പോകും...

സംഭാഷണമങ്ങനെ നീണ്ടുപോയി. ഇടയ്ക്ക് കൊങ്കൺ തുരങ്കങ്ങൾ ഇരുട്ടിലേക്കും മൗനത്തിലേക്കും കൊണ്ടുപോയി...

ഉമ്പായി ഗസലിലങ്ങനെ മുഴുകി ഉറക്കത്തിലേക്കാണ്ടു പോയി.

ഇത് കൂടി ഇതിനൊപ്പം വായിച്ചാൽ പൊളിക്കും😜

#romance #spiritual #dream #gazal #trainjourney #travel #traveller

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...