ഇടയ്ക്കുള്ള ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ഞാൻ ഒരു ദിവസം പരിചയപ്പെട്ടത് ഒരു യു.പി സ്വദേശിയായ ചെറുക്കനെയാണ്. ഏകദേശം 16 വയസ്സ് എന്നാണ് അവൻ തന്നെ പറഞ്ഞത്. കേരളത്തിൽ 13 വർഷമായി എത്തിയിട്ട്. നന്നായി മലയാളം പറയും. എറണാകുളം സൗത്തിലെ ഒരു ഹോട്ടലിൽ പൊറോട്ട മേക്കറാണ് കക്ഷി.
ഇനിയാണ് മൂപ്പരുടെ രസകരമായ കഥ. 13 വർഷത്തിന് ശേഷം ഹരിയാനയിലെ അമ്മയുടെ അനുജത്തിയുടെ മകളെ കാണാൻ പോയതാണ്. അവിടെ അമ്മയുടെ അനുജത്തിയുടെ പെൺമക്കൾ മുറപ്പെണ്ണാണ് എന്നറിയാൻ പറ്റി. പെണ്ണിന് ഇപ്പോൾ 10 വയസ്സ്, 13 വയസ്സ് ആകുമ്പോൾ അവൻ അവളെ കല്യാണം കഴിക്കും. കല്യാണം ഉറപ്പിച്ചതിന്റെ ഫോട്ടോയൊക്കെ എനിക്കവൻ കാണിച്ചു തന്നു. ഇത് വർഷങ്ങൾക്ക് മുമ്പുള്ള കഥയൊന്നുമല്ല. ഒരു വർഷം മുമ്പുള്ള കഥ. ഇങ്ങനെ എട്ടും പൊട്ടും തിരിയാത്ത എത്ര ആൺ കുട്ടികളും പെൺകുട്ടികളും കല്യാണം കഴിച്ചു പ്രായപൂർത്തിയാകും മുൻപ് തന്നെ ഒന്നും രണ്ടും പിള്ളേരായി അതിനെ വളർത്താൻ പ്രാപ്തിയില്ലാതെ കേരളത്തിന്റെ വഴിയോരങ്ങളിൽ ബലൂൺ, പേന കച്ചവടവും മൊബൈൽ ഫോൺ ആക്‌സസറീസ് വിൽപനയും ഒക്കെയായി നമ്മുടെ കൺവെട്ടത്തിൽ കാണുന്നുണ്ട്. ഇവരെയാരും കാണാത്തതാണോ, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ!!
©മോഹൻദാസ് വയലാംകുഴി
No comments:
Post a Comment