Thursday, 31 August 2017

താനിയ എന്ന ജർമ്മൻകാരി പെൺകുട്ടി

Episode - 1 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഡൽഹിയിലെ തണുത്തുറഞ്ഞ ഒരു രാത്രി. ഒരേ അപ്പാർട്ട്മെന്റിലെ തൊട്ടടുത്ത മുറികളിലായിരുന്നു ജർമ്മൻകാരി താനിയയും കാമറൂൺകാരി ലാലയും താമസിച്ചിരുന്നത്. അടുത്ത റൂമിൽ ചൈനക്കാരി ഷോമിയും അവളുടെ ബോയ് ഫ്രണ്ട് ഷാനും. മറ്റൊരു റൂമിൽ ജപ്പാൻകാരൻ ജാക്ക്. ഇന്ത്യക്കാരനായ ഞാനും കൂടി ആറ് പേർ.

മൂന്ന് ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞു വൈകുന്നേരം അപ്പാർട്ട്മെന്റിൽ എത്തുമ്പോൾ ആരും ഉണ്ടായിരുന്നില്ല. കമ്പിളി പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി മൂടി പുതച്ചു കിടക്കുമ്പോൾ തണുപ്പ് ആറ് ഡിഗ്രി ആയിരുന്നു.

രാത്രി 12 മണിക്ക് ബഹളം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ അടുക്കളയിൽ ചായ ഇട്ടു കുടിക്കുന്ന ലാലയെ കണ്ടു. ലൈറ്റണച്ചാൽ അവളുടെ രണ്ട് തിളങ്ങുന്ന കണ്ണുകൾ മാത്രമേ കാണൂ. എനിക്കും വേണം ഒരു കടുപ്പത്തിലുള്ള ഒരു ചൂട് ചായ. മുറിയിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്ന താനിയയും ഇറങ്ങി അടുക്കളയിലേക്ക് വന്നു.  നന്നായി വിശക്കുന്നുണ്ടായിരുന്നു. ലാലയാണ് പെട്ടന്ന് ന്യൂഡിൽസുണ്ടാക്കി തന്നത്. എല്ലാം കഴിഞ്ഞു 2 മണിവരെ ഉറങ്ങാതെ അവിടെയിരുന്നു ഞങ്ങൾ കേരളത്തെക്കുറിച്ചും കാമറൂണിനെക്കുറിച്ചും ജർമ്മനിയെക്കുറിച്ചും സംസാരിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ഒത്തുകൂടിയ ആറ് കൂട്ടുകാർ.

അതൊരു പുതിയ തുടക്കമായിരുന്നു.

പിന്നീട് ഞങ്ങൾ 6 മാസത്തിൽ ഒരിക്കൽ ഡൽഹിയിൽ 15 ദിവസം ഒരുമിച്ചു കറങ്ങും. ഒടുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പടിച്ചിറങ്ങുമ്പോൾ താനിയയ്ക്ക് ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ അങ്ങ് കൂടണം എന്നൊരു ആഗ്രഹം. ഇന്ത്യൻ പൗരത്വം എടുക്കണം, അതിന് ഇന്ത്യക്കാരനെ കല്യാണം കഴിക്കണം, എങ്കിൽ സുഖമായി ഇന്ത്യൻ പൗരത്വം നേടാൻ പറ്റുമെന്നൊക്കെ കേട്ടിട്ടാണെന്നു തോന്നുന്നു കഴിഞ്ഞ കുറേ നാളായി അവളെൻറെ പിറകെ നടക്കുന്നു.

ഞങ്ങൾ ഒത്തുകൂടിയ വേളയിലൊക്കെ ഒരേ മനസ്സുമായി ഒപ്പം അവളുമുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ നല്ലൊരു ബന്ധം ഉടലെടുത്തിരുന്നു. എങ്കിലും എനിക്ക് ഇതേക്കുറിച്ചു ചിന്തിക്കാൻ പോലും താത്പര്യമില്ലാത്തൊരു വിഷയമായിരുന്നു. സുഹൃത്തെന്ന നിലയിലുള്ള എല്ലാ പരിഗണനകളും കൊടുക്കുമ്പോൾ തന്നെ അതിനെ ജീവിത സഖിയാക്കി മാറ്റാൻ മാത്രമുള്ളൊരു ബന്ധമാക്കി മാറ്റാൻ തീരെ താല്പര്യമില്ലായിരുന്നു.

അവസാന കണ്ടുമുട്ടലിൽ ഭയങ്കരമായി നിർബന്ധിക്കുകയും കരച്ചിലിൻറെ വക്കോളമെത്തിയ അവളെ ഞാൻ സമാധാനിപ്പിച്ചു. കാത്തിരിക്കൂ.... എന്തെങ്കിലുമൊക്കെ തീരുമാനത്തിലെത്താൻ എനിക്ക് സമയം വേണം...

ഇന്ത്യയുടെ മരുമകളായി താനിയ വരുമോ...!!!

ക്ളൈമാക്സിനായി കാത്തിരിക്കാം...

Episode - 2 Tomorrow 10 pm
നാളെ ബംഗ്ളാദേശുകാരി സ്‌നിഗ്‌ധ സാഹയെന്ന എന്ന കൂട്ടുകാരിയെക്കുറിച്ച് thaniya german girl

2 comments:

  1. എന്തായാലും നമ്മുക്ക് കാത്തിരിക്കാം

    ReplyDelete
    Replies
    1. അതെ... കത്തിരിപ്പിനുമുണ്ടല്ലോ ഒരു സുഖം

      Delete

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...