വർഷാവർഷം ശിശുദിനവും ശിശു സൗഹൃദവും കൊണ്ടാടുമ്പോഴും കൗമാരത്തിലേക്ക് പോലും എത്തിയിട്ടില്ലാത്ത ആൺ പെൺ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ഏറ്റവും പുതിയ കാലത്തിൻറെ പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി നോക്കിയാലോ എന്ന ചിന്തയുടെ പുറത്താണ് ഇതെഴുതുന്നത്.
നേരിട്ട് കാര്യത്തിലേക്ക് കടക്കും മുമ്പ് ഒന്നുരണ്ട് കേസുകൾ ഓർമ്മവരുന്നത് കുറിക്കുന്നു :
രണ്ട് വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞു മോൾ. കൂട്ടിനൊരു കുഞ്ഞുവാവ വേണമെന്ന് അവൾ പലപ്പോഴും പറയുമെങ്കിലും കല്യാണം കഴിഞ്ഞ സമയത്തെ കൗതുകത്തിന് തോന്നിയ പരസ്പരമുള്ള ശരീരം പങ്കുവയ്ക്കലിലൂടെ കൈമാറിയ ബീജ സങ്കലനവും അതിലൂടെ നടന്ന രാസപ്രവർത്തനത്തിൻറെ ഫലമായി വളർന്ന ഭ്രൂണവും ഒരു ദിവസം മനുഷ്യരൂപത്തിൽ പൊക്കിൾ കൊടി ബന്ധം മുറിച്ചു സ്വാതന്ത്രമായപ്പോൾ ഒരു കുഞ്ഞു സുന്ദരിയായി മാലാഖകുട്ടിയായി അവർക്കിടയിൽ നടന്നു. പരസ്പരം കുറ്റപ്പെടുത്തലും കണക്കുപറച്ചിലും ഈഗോയും കടന്നുകൂടിയപ്പോൾ മകൾക്കുമുന്നിൽ അഭിനയിക്കുന്ന രണ്ട് നല്ല അഭിനേതാക്കളായി അവർ ചുരുങ്ങാൻ തുടങ്ങി. മകളെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം ഒരുമിച്ചു ജീവിച്ചു മറ്റുള്ളവരുടെ മുന്നിൽ ബോധ്യപ്പെടുത്തുന്ന രണ്ട് ദമ്പതികൾ. ഇനിയൊരു കുഞ്ഞുവാവ അവൾക്ക് വേണമെങ്കിൽ ദിവ്യ ഗർഭം ധരിക്കേണ്ടി വരുമെന്ന് ആ പാവം കുഞ്ഞിനറിയുമോ...?
യുവതിയായിരുന്നു മായ നോർത്ത് ഇന്ത്യയിലെ വലിയൊരു സാമൂഹ്യ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്നു. ഭർത്താവ് ശ്രീധർ അവിടെയുള്ള കോളേജിൽ പ്രൊഫസറും. അവർക്ക് എട്ട് വയസ്സുള്ള ഒരു മകനുമുണ്ട്. പലപല കുഞ്ഞു പ്രശ്നങ്ങൾ കാരണം ഒരിക്കലും ഒത്ത്‌പോകില്ലെന്ന് മനസ്സിലാക്കിയപ്പോൾ മായ കുട്ടിയേയും കൂട്ടി നാട്ടിലേക്കു തിരിച്ചു പോന്നു. രണ്ടു മൂന്നു മാസം പിടിച്ചു നിന്ന ശ്രീധറിന് മകനെ കാണാതെ വയ്യെന്നായപ്പോൾ ജോലിയും രാജിവെച്ചു നാട്ടിലേക്ക് മടങ്ങിവന്നു. മായ ഇപ്പോൾ മെട്രോ നഗരത്തിൽ ജോലിയും നോക്കി ഒരു കുഞ്ഞു ഫ്ലാറ്റിൽ മറ്റൊരു വനിതാ സുഹൃത്തിൻറെ കൂടെ താമസിക്കുന്നു. എല്ലാ വാരാന്ത്യത്തിലും ഭർത്താവിൻറെ വീട്ടിൽ പോയി ഒരേമുറിയിൽ രണ്ടു കട്ടിലിൽ കിടന്നുറങ്ങി തിരിച്ചു വരുമ്പോൾ കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി അവർ സ്വന്തം മകനുമുന്നിൽ, രണ്ടുപേരുടേയും കുടുംബത്തിന് മുന്നിൽ, നാട്ടുകാരുടെ മുന്നിൽ കെട്ടിയാടുന്ന വേഷം കാണുമ്പോൾ വല്ലാത്തൊരു നിസംഗത തോന്നുന്നു.
സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകളെ പത്തൊൻപതാം വയസ്സിൽ പൊന്നും പണവും കൊടുത്ത് കെട്ടിച്ചുവിടുമ്പോൾ മമ്മദ്ക്ക ഒന്നേ ആലോചിച്ചുള്ളു മകളുടെ ഭാവി. വെറും ഒരാഴ്ചത്തെ കൗതുകത്തിന് അവൾക്കൊരു കുഞ്ഞിനേയും സമ്മാനിച്ചു അവൻ കടന്നു കളഞ്ഞു. അവന് വേണ്ടത് പെണ്ണിനെയല്ല, ആണിനെയാണ്. തലാക്കും ചൊല്ലി പോയപ്പോൾ അവൻ ഡിവോഴ്സ് മാത്രം കൊടുത്തില്ല. മറ്റൊന്നും കൊണ്ടല്ല, പേരുകേട്ട തറവാടിൻറെ മാനം കളയാതിരിക്കാൻ നാട്ടുകാരുടെ മുന്നിൽ അവൻറെ ഭാര്യയും കുട്ടിയും ആയി അവർ വേണം.
മൂന്ന് വ്യത്യസ്തമായ കേസുകളിൽപ്പെട്ട ഈ കുട്ടികൾ ഭാവിയിൽ വളർന്നു വരുമ്പോൾ എന്താകും അവസ്ഥയെന്ന് ഒരിക്കൽ പോലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ.?
ഈ കുട്ടികളെ പരസ്പരം സ്നേഹിച്ചു കൊല്ലാൻ മാതാപിതാക്കൾ മത്സരിക്കുകയാണ്. ചോക്കളേറ്റും വീഡിയോ ഗെയിംസും തുടങ്ങി കുട്ടിയെ സന്തോഷിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കുകയുമില്ല. ഒടുവിൽ കുട്ടികൾ ഈ സാഹചര്യം പരമാവധി മുതലെടുത്ത് മറ്റൊരു ലോകത്തേക്കെത്തുമ്പോഴേക്കും കൈവിട്ടുപോകുന്ന ഒരു ബാല്യം തിരിച്ചു പിടിക്കാനാവാതെ വരും.
ബാല്യം നന്നാവട്ടെ.... ഒപ്പം കൗമാരവും യൗവനവും വാർദ്ധക്യവും...
Child is the father of the man .

super
ReplyDeleteSuper
ReplyDeleteThank you Govind
Delete❤️
ReplyDelete