Thursday, 18 January 2018

ഫെമിനിസം തോൽക്കുന്ന വിവേചനിസം

ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലൊക്കെ എൻറെ അതേ ഗ്രെഡിൽ ജോലി ചെയ്ത എല്ലാവർക്കും (ആണിനും പെണ്ണിനും) ഒരേ ശമ്പളമായിരുന്നു. എനിക്ക് കിട്ടിയിരുന്ന എല്ലാ സൗകര്യവും അവർക്കും കിട്ടിയിരുന്നു. ഞങ്ങൾ ഒരുമിച്ചു നടക്കുകയും ഒരേ കാന്റീനിൽ നിന്ന് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും ഒരേ തട്ട് കടയിൽ പോയി ചായ കുടിക്കുകയും ചെയ്തിരുന്നു.

എൻറെ വീട്ടിൽ വരുന്ന എല്ലാവരും ഒരുമിച്ചിരുന്ന് മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂ. സഹോദരിമാരില്ലാത്തത് കൊണ്ട് തന്നെ മറ്റെന്തിനേക്കാളും കൂടുതൽ ഒരു പെണ്ണിന് ജീവിതത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഒപ്പം നടന്ന എല്ലാ പെൺ സുഹൃത്തുക്കൾക്കും അവരർഹിക്കുന്ന സ്നേഹവും ബഹുമാനവും നൽകിയിട്ടുണ്ട്.

വേർതിരിവാണ് സഹിക്കാൻ പറ്റാത്തത് :

ചില പ്രത്യേക മത വിഭാഗത്തിൻറെ കല്യാണ വീടുകളിൽ പോയാൽ അണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം പ്രത്യേകം മറച്ചു വെച്ചിരിക്കുന്നത് കണ്ടിട്ട് ഒപ്പം വന്ന പെണ്ണിനെ എങ്ങോട്ടയക്കണം എവിടെയിരുത്തണം എന്ന് ടെൻഷൻ അടിച്ചിട്ടുണ്ട്. പെണ്ണിൻറെ സമ്മതമില്ലാതെ ആണിന് പെണ്ണിനെ കല്യാണം കഴിച്ചു കൊടുക്കുന്നതും പെണ്ണില്ലാതെ തന്നെ ആണിൻറെ കൈപിടിച്ചു ദൈവനാമത്തിൽ
ആണിന് പെണ്ണിൻറെ പിതാവ് വിവാഹ വാഗ്ദാനം നൽകുന്നതും കണ്ടിട്ടുണ്ട്.

അപ്പോൾ ഈ സമൂഹത്തിൽ ആണിനും പെണ്ണിനും തുല്യമായ സ്ഥാനം നല്കുന്നുണ്ടോ...? വിവേചനം അനുഭവിക്കുന്ന പെണ്ണുങ്ങളില്ലേ...?

വിവേചനം എല്ലായിടത്തുമുണ്ട്. വർണ്ണത്തിൻറെ പേരിൽ, ഭാഷയുടെ പേരിൽ, വേഷത്തിൻറെ പേരിൽ, പണത്തൂക്കത്തിൻറെ പേരിൽ, ദേശത്തിൻറെ പേരിൽ.... ഇങ്ങനെ ഇങ്ങനെ വിവേചനത്തിൻറെ നാമങ്ങൾ പലതാണ്.

അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും വരുന്ന ആണും പെണ്ണും അമ്മയെന്ന പെണ്ണിനെ ഓർത്താൽ തീരുന്ന വിവേചനമേ ഇന്നുള്ളൂ.

ഇതൊക്കെ മാറുമോ എന്നൊന്നും അറിയില്ല. എങ്കിലും ഒന്നെനിക്ക് പറയാൻ സാധിക്കും....

ഫെമിനിച്ചികൾക്കൊപ്പമോ മെയിൽ ഷോവനിസ്റ്റുകൾക്കൊപ്പമോ അല്ല...
കൂടെ നടക്കുന്ന നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന ഒപ്പം നടക്കുന്ന എല്ലാവർക്കുമൊപ്പം....

എനിക്ക് വിവേചനമില്ല.... ആരോടും എന്തിനോടും.

ഒപ്പം ഒപ്പത്തിനൊപ്പം

©മോഹൻദാസ് വയലാംകുഴി

4 comments:

  1. ആദ്യത്തെ പാരഗ്രാഗ്രഫ് അവസാനം ആക്കിയിരുന്നെങ്കിൽ എഴുത്തിന്റെ ഭംഗി കൂടിയേനെ!

    ReplyDelete
    Replies
    1. തീർച്ചയായും ആ അഭിപ്രായത്തെ മാനിക്കുന്നു.

      Delete
  2. ബ്രോ വിവേചനം ഇല്ലാത്ത നിങ്ങടെ മനസ്, അതാണ് ഇന്ന് സമൂഹത്തിൽ കാണാൻ കിട്ടാത്തത്... ഇതുകൊണ്ട് ഒക്കെയാണ് ബ്രോ നിങ്ങടെ സൗഹൃദം മ്മള് നെഞ്ചോട് ചേർത്തിരിക്കുന്നത്.. സ്നേഹം ബ്രോ

    ReplyDelete
    Replies
    1. Thank you so much.
      പെണ്ണില്ലാതെ ആണില്ല, ആണില്ലാതെ പെണ്ണില്ല എന്ന നല്ലബോധമുണ്ട്. ഞാൻ ഈ ഭൂമിയിലേക്ക് വന്നതും ഞാൻ ഇങ്ങനെ ഇരിക്കുന്നതിനും കാരണം ആരെണെന്നുമുള്ള ബോധം. അത് എല്ലാവരിലേക്കും കാണിക്കുന്നു. പിന്നിലോ മുന്നിലോ നിൽക്കാതെ ഒപ്പം നിൽക്കാൻ...

      Delete

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...