- ടിപ് ബീച്ച്
- കൂമയിൽ ബീച്ച്
- മൊയിദീൻ പള്ളി (ജിന്ന് പള്ളി)
- ലൈറ്റ് ഹൗസ്
- അഗത്തിയാട്ടി പാറ
- ബനിയൻ നിർമ്മാണശാല
- കൊക്കനട്ട് പൗഡർ ഫാക്റ്ററി
എം.വി. അറേബ്യൻ സീ (IMO: 9448097) ഒരു പാസഞ്ചർ/ചരക്ക് കപ്പലാണ്. അതിന്റെ നീളം (LOA) 88.8 മീറ്ററും വീതി 15.5 മീറ്ററുമാണ്
എം.വി. അറേബ്യൻ സീ (IMO: 9448097) ഒരു പാസഞ്ചർ/ചരക്ക് കപ്പലാണ്. അതിന്റെ നീളം (LOA) 88.8 മീറ്ററും വീതി 15.5 മീറ്ററുമാണ്
ഹായ്... എന്തുണ്ട്... ഒമ്പത് വർഷമായി കണ്ടിട്ട്...
അതെ... നിങ്ങൾ വോട്ട് ചെയ്തോ? ഇപ്പോൾ എന്താ പരിപാടി...?
ഹാ... നാട്ടിൽ തന്നെ ഉണ്ട്...
നീ...
ഞാൻ ഇവിടെ വീടെടുത്തു... ഹസ്ബൻഡ് യു.കെയിൽ തന്നെയാണ്. ഞാനിവിടെ ഒരു ഓഫീസിൽ ജോലിക്ക് പോകുന്നു...
മക്കൾ..?
രണ്ടുപേരും ഇവിടെ പഠിക്കുന്നുണ്ട്...
'അമ്മ ഇടയ്ക്ക് നോക്കി ചിരിച്ചു... ഞാനും ചിരിച്ചു...
എങ്കിൽ ശരി... ഞാൻ ഇറങ്ങട്ടെ...
അവൾ ചിരിച്ചു തലയാട്ടി...
മുഖത്ത് നല്ല ചുളിവുകൾ വീണിട്ടുണ്ട്... ശരിയാണ്... ഞാൻ ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങി ജോലിക്ക് കയറിയ സമയമാണ് കഥ നടക്കുന്നത്... ഏകദേശം പത്തുപതിനേഴു കൊല്ലം മുമ്പ്...
ഫ്‌ളാഷ് ബാക്ക്....
ഞാൻ മംഗലാപുരത്ത് ജോലി ചെയ്യുന്ന സമയം... കൂടെ പഠിച്ചവരൊക്കെ മംഗലാപുരത്ത് പല കോളേജുകളിലായി പി.ജിക്ക് ചേർന്നിട്ടുണ്ട്. എനിക്ക് ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടിയതുകൊണ്ട് പിന്നെ പഠിക്കാൻ പോയില്ല. അല്ലേലും ഡിഗ്രി തന്നെ കഷ്ടിച്ച് സപ്ലിയൊക്കെ എഴുതി ജയിച്ച എനിക്ക് തുടർന്ന് പഠിക്കാൻ തീരെ താത്പര്യവും ഇല്ലായിരുന്നു. പിന്നെ ഡിഗ്രി കഴിഞ്ഞയുടനെ നല്ലൊരു ജോലി കിട്ടിയതുകൊണ്ട് വീട്ടുകാരും തുടർപഠനത്തെക്കുറിച്ചു മിണ്ടിയില്ല.
മംഗലാപുരത്ത് തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥി റായിക്കൊപ്പം ഒഴിവു ദിവസങ്ങളിൽ കറങ്ങവെയാണ് ജസ്റ്റിൻ കടവിൽ എന്ന ജെ.കെ ഞങ്ങളുടെ സൗഹൃദവലയത്തിലേക്കെത്തുന്നത്. ഞങ്ങൾ മൂന്നുപേരും മൂന്ന് മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും സ്ഥിരമായി വൈകുന്നേരവും ആഴ്ചയിൽ ഒരിക്കലും കണ്ടുമുട്ടുകയും ഒരുപാടുനേരം സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. എനിക്കും അതിഥിക്കും മറ്റു സൗഹൃദങ്ങൾ കുറവായിരുന്നു. ജെ.കെയ്ക്ക് അലോഷ്യസ് കോളേജിൽ പഠിക്കുന്നൊരു കുട്ടി സുഹൃത്തായി ഉണ്ടെന്നൊക്കെ ഒരു പ്രാവശ്യം പറഞ്ഞിരുന്നു. വളരെ നാളുകൾക്കുശേഷമാണ് ജെ.കെ നമ്മളുമായി ശരിക്കും അടുക്കുന്നതുതന്നെ. ഒരുദിവസം ഞങ്ങൾ മൂന്ന് പേരും വൈകുന്നേരം ഒരു റസ്റ്ററന്റിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തുവന്നു. താര. താരാ ഗോപിനാഥ്. ജെ.കെയുടെ സുഹൃത്താണ് ഒരേ നാട്ടുകാരാണെന്നൊക്കെ പരിചയപ്പെടുത്തി.
ഇടയ്ക്ക് ഞങ്ങൾ മൂന്നുപേരും അടുത്തുള്ള കഫെയിൽ വൈകുന്നേരം കൂടുമ്പോൾ താരയും കയറിവരാൻ തുടങ്ങിയിരുന്നു. എങ്കിലും അതിഥിക്കൊരു സംശയം. അവളെന്നോട് ചോദിക്കുകയും ചെയ്തു. ജെ.കെയും താരയും തമ്മിൽ സൗഹൃദത്തിനുമപ്പുറം എന്തോ ഉണ്ട്. പഠിക്കുന്ന കുട്ടിയാണ്. ഞങ്ങളുടെ മൂന്നുപേരുടെയും വീട്ടുകാർക്ക് തമ്മിൽ അറിയാം. പക്ഷെ, താരയുടെ വീടുമായി ജെ.കെയ്ക്ക് പോലും കണക്ഷനില്ല. ഇത് പണിയാവാൻ സാധ്യതയുണ്ട്. ഞങൾ മൂന്നുപേരും മാത്രമുള്ളൊരു ദിവസം ഞാനും അതിഥിയും ചേർന്ന് ജെ.കെയോട് താരയുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ചു. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ജെ.കെ തുറന്നു പറഞ്ഞു. പിറ്റേന്ന് തന്നെ താരയുമായി ഞങ്ങൾ ഒരുമിച്ചിരുന്നു. താരയോടും ചോദിച്ചപ്പോൾ ജെ.കെയുമായുള്ള ഇഷ്ടം തുറന്നു പറഞ്ഞു. നിങ്ങൾ രണ്ടു മതത്തിലുള്ളവരാണ്, എന്ത് സംഭവിച്ചാലും കല്യാണം കഴിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഈ ബന്ധവുമായി മുന്നോട്ട് പോയാൽ മതി. അല്ലെങ്കിൽ വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞു പ്രശ്നം വഷളായാൽ എല്ലാവരും നാറും. ചീത്തപ്പേരും വരും. അതുകൊണ്ടുതന്നെ രണ്ടുപേരും നന്നായി ആലോചിച്ചു മാത്രം ഈ ബന്ധവുമായി മുന്നോട്ട് പോയാൽ മതി, അതുമല്ലെങ്കിൽ ഞങ്ങളുടെ കമ്പനിയിൽ നിന്നും രണ്ടുപേരും പുറത്തുപോകുന്നതാണ് നല്ലതെന്നും ഞങ്ങൾ തറപ്പിച്ചു പറഞ്ഞു. ഞങ്ങൾക്ക് ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞു രണ്ടുപേരും പിരിഞ്ഞു.
രണ്ടുമൂന്നു ദിവസം ഞങ്ങളെല്ലാം നല്ല തിരക്കിൽ ആയതുകൊണ്ട് ഒത്തുകൂടാനും പറ്റിയില്ല. അഞ്ചാമത്തെ ദിവസം ജെ.കെ. ഉച്ചയ്ക്ക് വിളിച്ചു, വൈകുനേരം നിർബന്ധമായും കാണണമെന്നും അതിഥിയെ കൂട്ടാതെ വരണമെന്നുമൊക്കെ പറഞ്ഞു ഫോൺ വെച്ചു.
വൈകുന്നേരം സ്ഥിരം കൂടാറുള്ള കഫെ ഒഴിവാക്കി ഹംബനകട്ടയിലെ പബ്ബിൽ കയറി. ജെ.കെ പതിവിൽ കൂടുതൽ മദ്യം കഴിച്ചു. എനിക്ക് രാത്രി മറ്റൊരു പാർട്ടിക്ക് പോകേണ്ടതിനാൽ ഒരു ഗ്ളാസ് ബിയറിൽ ഒതുക്കി. ജെ.കെ. കരഞ്ഞു തുടങ്ങി. മദ്യപിച്ചാൽ ജെ.കെ ഇമോഷണൽ ആകും. എന്നെ കെട്ടിപിടിച്ചു കരഞ്ഞു താരയെ മറക്കാൻ പറ്റില്ലെന്നുമൊക്കെ പറഞ്ഞു കരച്ചിലായി. ഉടനെ അതിഥിയെ ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. ജെ.കെ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ അതിഥി നാളെ നേരിൽ കാണാമെന്ന് പറഞ്ഞു ഫോൺ കട്ടുചെയ്തു.
പിറ്റേന്ന് ഞാനും അതിഥിയും വൈകുന്നേരം ജെ.കെയെ കുറേനേരം കാത്തിരുന്നു.ഫോണിൽ വിളിച്ചു കിട്ടിയതുമില്ല. താര വീട്ടിൽ പോയിട്ടുമുണ്ട്. രണ്ടു ദിവസം കഴിഞ്ഞു ഞാനും അതിഥിയും ജെ.കെയെ ഓഫീസിൽ പോയി കയ്യോടെ പിടിച്ചു. മദ്യപിച്ചു ഓവറായി ഫോണിൽ സംസാരിച്ചത് നാണക്കേടായിപ്പോയതുകൊണ്ടാണ് രണ്ടുദിവസം മുങ്ങി നടന്നതെന്ന് ജെ.കെ പറഞ്ഞു. ഞങ്ങൾ അതിനെക്കുറിച്ചു ചോദിച്ചതുമില്ല. താരയെ മറക്കാൻ കഴിയില്ല, അവളെ മാത്രമേ കെട്ടുകയുള്ളൂ, ജീവൻ പോയാലും അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു ഞങ്ങളുടെ കൈ പിടിച്ചു സത്യം ചെയ്തു.
അങ്ങനെ ഫോണില്ലാത്ത താരയ്ക്ക് ജെ.കെ ഫോൺ വാങ്ങി കൊടുത്തു. പിന്നീട് മിക്കപ്പോഴും ഞങ്ങളുടെ കൂടികാഴ്ചകളിൽ താരയും ഉണ്ടാകും. ആയിടയ്ക്കാണ് അതിഥി മുംബൈയ്ക്ക് ട്രെയിനിങ്ങിന് പോയത്. ജെ.കെയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് ഓഫറും വന്നു. മാനേജർ പോസ്റ്റാണ്. സാലറിയും കൂടുതലുണ്ട്. ഞങ്ങളുടെ ഒത്തുചേരലുകൾ കുറഞ്ഞു വന്നു. ഇടയ്ക്ക് വല്ലപ്പോഴും കണ്ടാലായി. എല്ലാവരും തിരക്കാണ്. ഞാൻ ഇടയ്ക്ക് സമയം കിട്ടുമ്പോൾ അതിഥിയുടെ ഓഫീസിലും ജെ.കെയുടെ ഓഫീസിലും മാറിമാറി പോയി കാണും.
അതിനിടയ്ക്ക് ഒരുദിവസം ഉച്ചയ്ക്ക് ജെ.കെയുടെ കോൾ വന്നു. താരയുടെ വീട്ടിൽ ഫോൺ പിടിച്ചെന്നും കാണാൻ പോലും പറ്റാത്ത അവസ്ഥയാണെന്നുമൊക്കെ പറഞ്ഞു. പിറ്റേന്ന് ഞാൻ ജെ.കെയെ കൂട്ടി അലോഷ്യസിന്റെ മുന്നിലുള്ള ജോസഫേട്ടന്റെ കൂൾ ബാറിൽ ഇരുത്തി താരയെ ക്ലാസിൽ നിന്ന് ടീച്ചറിനോട് അരമണിക്കൂർ പെർമിഷൻ വാങ്ങി ജോസഫേട്ടന്റെ കടയിലേക്ക് കൂട്ടിവന്നു. ഇടയ്ക്ക് ഇങ്ങനെ കാണാമെന്നും മറ്റൊരു ഫോൺ അത്യാവശ്യ സമയത്ത് വിളിക്കാനും നൽകി ജെ.കെ പോയി. ഞാൻ താരയെ തിരികെ ക്ലാസ്സിൽ വിട്ടു മടങ്ങി.
താര നല്ലൊരു ആർട്ടിസ്റ്റായിരുന്നു. ഇടയ്ക്കവൾ ഹമ്പനക്കട്ടയിലെ ഓർക്കിഡ് ആർട്ട് ഗാലറിയിൽ തൻറെ പെയിന്റിങ്ങുകൾ പ്രദർശനത്തിന് വയ്ക്കുകയും, വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്തിരുന്നു.
ആയിടയ്ക്ക് ഞാൻ ജോലി രാജിവെച്ചു വീട്ടിൽ കുറേകാലം വെറുതെയിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ജെ.കെയെ ഫ്ലാറ്റിൽ പോയി കാണും. മിക്കപ്പോഴും ഞായറാഴ്ചകളിൽ വിളിക്കുമ്പോൾ ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരിക്കും. പിന്നീടാണ് മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞത് ജെ.കെയുടെ പുതിയ കമ്പനിയിലെ ഒരു പെൺകുട്ടിയുമായി ഫുൾ ടൈം കറക്കമാണെന്നും താരയുമായി ഉടക്കിയെന്നൊക്കെ. ഇടയ്ക്ക് ജെ.കെയെ കണ്ടപ്പോൾ ചോദിച്ചു. ഒഫീഷ്യൽ കാര്യത്തിന് ഒരുമിച്ചു പോകാറുണ്ടെന്നും ആളുകൾ ചുമ്മാ ഗോസിപ്പ് പറയുന്നതെന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഊട്ടിയിൽ നിന്ന് ഒരു സുഹൃത്ത് കണ്ടതായി വിളിച്ചു പറഞ്ഞു. ഇതൊക്കെയും താരയും എങ്ങനെയോ അറിഞ്ഞു. താര ഡിഗ്രി കഴിഞ്ഞു പി.ജിക്ക് ചേരാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴാണ് ഇതൊക്കെ അറിയുന്നത്. അവൾ ഇടയ്ക്ക് എന്നെ വിളിച്ചു കരയുകയും അവനില്ലെങ്കിൽ ചത്തുകളയുമെന്നൊക്കെ പറഞ്ഞു. ഒടുവിൽ താരയുടെ ശല്യം സഹിക്ക വയ്യാതെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്, ഞാൻ നിന്നെ കെട്ടിക്കോളാമെന്നൊക്കെ പറഞ്ഞപ്പോൾ താരയാകെ തകർന്നുപോയി. അതുവരെ കൂടപ്പിറപ്പുകളെപോലെ നടന്നവരായിരുന്നു ഞങ്ങൾ രണ്ടുപേരും. മാത്രവുമല്ല, സുഹൃത്തിൻറെ ജീവിത സഖി ആകാൻ പോകുന്നവളും.
താര പിന്നീട് വിളിച്ചില്ല. കുറേ ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ജെ.കെ. അത്താവാറിലെ ഒരു ബാറിലേക്ക് വിളിച്ചു. ഞാൻ പോയപ്പോൾ എൻറെ താരയെ നീ കള്ളം പറഞ്ഞു അകറ്റി, അവളെ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്തതെന്നും പറഞ്ഞു കുറെ അടിച്ചു. കുറച്ചു ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. താര ഇതറിഞ്ഞു വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല.
പിന്നീട് ഞാൻ കൽക്കട്ടയിലേക്ക് പോയി. ഇടയ്ക്കെപ്പോഴോ നാട്ടിൽ വന്നപ്പോൾ അമ്പലത്തിൽ വെച്ച് താരയെ കണ്ടു. അമ്മയ്‌ക്കൊപ്പമുള്ളതുകൊണ്ട് ഒന്നും ചോദിച്ചില്ല. പക്ഷെ കണ്ണൊക്കെ കുഴിഞ്ഞു, വിളറിയ മുഖവുമായി വല്ലാത്തൊരവസ്ഥയിലായിരുന്നു. പിന്നീടിന്നോ ഒരുനാൾ ഫോൺ വിളിച്ചു പി.ജിക്ക് ചേർന്നു, ഇപ്പോൾ ഹാപ്പിയാണ് എന്നൊക്കെ പറഞ്ഞു വെച്ചു. പിനീട് ഞങ്ങളാരും കണ്ടില്ല. അതിഥി കല്യാണം കഴിഞ്ഞു കാനഡയിൽ പോയി സെറ്റിലായി. ജെ.കെ ബാംഗ്ലൂരിലേക്ക് പോയിന്നൊക്കെ ആരോ പറഞ്ഞു. ഓർക്കിഡ് ആർട്ട് ഗാലറിയിൽ ഒരുദിവസം പോയപ്പോൾ താരയുടെ പഴയ ഒന്ന് രണ്ടു പെയിന്റിങ്ങുകൾ കണ്ടു. താര ഇപ്പോൾ അങ്ങോട്ട് വരാറില്ലെന്ന് അതിൻറെ ഓണർ ഡിസൂസ സാർ പറഞ്ഞു.
നാലഞ്ചുകൊല്ലത്തെ കൽക്കട്ട വാസം മടുത്തപ്പോൾ ഞാൻ നേരെ യൂ.കെയിലേക്ക് പി.ജി ചെയ്യാൻ പോയി. വീക്കെന്റിലൊരുദിവസം യു.കെയിലുള്ള അതിഥിയുടെ കസിൻ എന്നെ കൂട്ടി ഒരു സ്ഥലം വരെ കൊണ്ടുപോയി. മനോഹരമായ പച്ചപ്പ് നിറഞ്ഞ ഒരൊറ്റപ്പെട്ടു നിൽക്കുന്ന വീട്ടിലേക്ക്. ഞങ്ങൾ കാറിൽ നിന്നിറങ്ങുമ്പോൾ സുമുഖനായൊരു ചെറുപ്പക്കാരനും കൈപിടിച്ചൊരു കുഞ്ഞും ഞങ്ങളെ സ്വീകരിക്കാനെത്തി. ശ്രീ എന്ന് സ്വയം പരിചയപ്പെടുത്തി. ഞങ്ങളിരുന്നു സംസാരിക്കുന്നതിനിടെ ചായയുമായി ശ്രീയുടെ ഭാര്യ വന്നു. കുട്ടിയുമായി കളിച്ചിരുന്ന ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ചായ എൻറെ അടുത്തേക്ക് നീട്ടുമ്പോഴാണ് ഞാൻ ആളിനെ ശ്രദ്ധിച്ചത്. മൈ ഗോഡ്... താര.
ഞങ്ങൾ പരസ്പരം ചിരിച്ചെന്നു വരുത്തി. ശ്രീ പറഞ്ഞു, നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടാകുമല്ലേ എന്ന്. ഒന്ന് രണ്ടു തവണ ക്ഷേത്രത്തിവെച്ചു കണ്ടിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. പിന്നീട് ഞങ്ങളധികം സംസാരിച്ചില്ല. ജോലിയുണ്ടെന്ന് പറഞ്ഞു താര അടുക്കളയിലേക്ക് പോയി. കുറച്ചു നേരമിരുന്നു സംസാരിച്ചു. ഞങ്ങൾ പോകാൻ നേരത്ത് താര പുറത്തുവന്നു കൈവീശികാണിച്ചു യാത്രയാക്കി. പിന്നീടൊരിക്കലും അങ്ങോട്ട് പോയില്ല.
എൻറെ പി.ജി പഠനം പൂർത്തിയാക്കി ഞാൻ നാട്ടിലോട്ടു വന്നു.
ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ അവളെ വീണ്ടും കാണുന്നത്.
നാട്ടിൽ വന്നിട്ട് ഒമ്പത് കൊല്ലമായെന്ന് താരയെ കണ്ടപ്പോഴാണ് ഓർത്തത്...!!
മോഹൻദാസ് വയലാംകുഴി
#varshangalkkushesham #vote #electionstory #mangaluru #lovestory #story #life #MohandasVayalamkuzhy
ശക്തിപീഠം
മാന്ധാതാവ്
ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതിദേവി ഭഗവാൻ ശിവന്റെ സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പരമശിവനെ പൂജകൾ കൊണ്ട് സംപ്രീതനാക്കി. പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യമടയുകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.
മുചുകുന്ദൻ
ശതസോമൻ
ശതസേനൻ
ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.
ശ്രീരാമൻ
ലങ്കയിൽ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകൾ അർപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തിൽ പ്രവേശനമില്ല.
പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ് ക്ഷേത്രം, എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരള ക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം,ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമർശമുണ്ട്.
നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. പൗരാണിക കാലം മുതൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.
ടിപ്പുവിന്റെ പടയോട്ടം
തന്റെ ജനവിരുദ്ധമായ നയങ്ങൾ അംഗീകരിയ്ക്കാൻ കൂട്ടാക്കാത്ത ജനങ്ങളിൽ അവ വാൾമുനകൊണ്ടു നടപ്പാക്കാൻ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറിൽ കടന്നു വെന്നു കേരള ചരിത്രത്താളുകളിൽ കാണുന്നു. 1788 ജനുവരിയിൽ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറിൽ കടക്കുകയും. മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കുകയുണ്ടായതായി ചരിത്രകാരന്മാർ സാക്ഷ്യം വഹിക്കുന്നു. അതിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകർന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്റെ പൗരാണിക ശേഷിപ്പുകൾ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോൾ ആദ്യം ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാർ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ (കൂട്ടമണി അടിക്കുമ്പോൾ) സഹായിക്കാനായി മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.
കൊട്ടുമ്പുറം
കേരളത്തിലെ കലകൾക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗല്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകൾ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേർന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തിൽ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തിൽ വെച്ച് നൽകപ്പെടുന്ന ഈ സ്ഥാനമാനങ്ങൾ ഏറ്റവും ഉൽകൃഷ്ടമായി കണക്കാക്കിയിരുന്നു.
മാണി മാധവ ചാക്യാർ, ഉദ്ദണ്ഡശാസ്ത്രികൾ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകൾ സാക്ഷ്യം പറയുന്നു. 1923-ൽ മാണിമാധവചാക്രാർക്ക് പ്രശസ്തമായ വീരശൃംഖല സമ്മാനിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പണ്ഡിതശ്രേഷ്ഠൻമാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ് രാജരാജേശ്വര സന്നിധിയിൽ വെച്ച് പണ്ഡിത സദസ്സിനെ സാക്ഷിയാക്കി വീരശൃംഖല സമ്മാനിക്കുന്നത്. കൂടാതെ1954-ൽ അദ്ദേഹത്തിന് വിദൂഷകരത്നം പട്ടം കൊടുക്കുകയുണ്ടായി. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂർണ്ണതയ്ക്ക് ആയിരുന്നു ഈ ബഹുമതി. ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ചായിരുന്നു ഈ ചടങ്ങുകൾ നടത്തിയത്.
ക്ഷേത്ര രൂപകല്പന
കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെവലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും
കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാർ സമുദായത്തിലെ "മാണി" കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാൻ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് "വിദൂഷകരത്നം" പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.
ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള "വീരശൃംഖല". ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഖല നൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഖല സമ്മാനിച്ചത്. വീരശൃംഖല ലഭിക്കുമ്പോൾ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ 'കൊട്ടുംപുറം' പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സിൽ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. (വൈകുന്നേരം 7.30 മുതൽ 8.30 വരെ) ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
പൂക്കോത്ത് കൊട്ടാരത്തിലെ പേരിടീച്ചിൽ
പൂജകൾ
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു. ഇങ്ങനെ കിട്ടുന്ന നെയ്യ് അഭിഷേകത്തിനും വിളക്കിനും ഉപയോഗിച്ചുവരുന്നു.
പ്രതിഷ്ഠാ സങ്കല്പം
പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷഭൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ആട്ട വിശേഷങ്ങൾ
കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു.
ശിവരാത്രി
ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദം മുഴുവൻ സമയവുമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കുശേഷം എട്ടു മണിക്ക് ശേഷമേ പാടുള്ളൂ.
പുത്തരി ഉത്സവം
പുത്തരിനാളിൽ ദേശവാസികൾക്കെല്ലാം ക്ഷേത്ര സങ്കേതത്തിൽ വിഭവസമൃദ്ധമായ സദ്യയുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിന് കുറച്ചകലെയുള്ള കതിർവെക്കും തറയിൽ കതിർകുലകൾ കൊണ്ടുവെക്കാനുള്ള അവകാശം നൽകിയിരിക്കുനത് ഹരിജനങ്ങൾക്കാണ്.
ക്ഷേത്ര ഊരാണ്മ
ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതം മാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കൂട്ടമണി അടിക്കുമ്പോൾ സഹായിക്കാനായി മുസ്ളിങ്ങൾക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാൾ ഊരരശു കൈമൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
Click: Google Map
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ, അശോകേട്ടൻ, ക്ഷേത്ര പരിസര വാസികൾ.
©മോഹൻദാസ് വയലാംകുഴി
#SriRajarajeswaraTemple #Kannur #tourism #temple #malabar #malabartemple #kerala #Godowncountry #sivatemple #mahadevatemple #MohandasVayalamkuzhy
ലോകത്തിൽ തന്നെ ഇങ്ങനെയുള്ള രണ്ടെണ്ണത്തിൽ ഒന്നാണിത്.
കേരളത്തിൽ വേരുകൾ ഇല്ലാത്ത ഒരു മതമാണ് ജൈനമതം. ഇപ്പോൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കുടുംബം ഉണ്ടെങ്കിലും തായ്വഴികൾ ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന വലിയൊരു തറവാടും തറവാട് ക്ഷേത്രവും വയസ്സായ ഒരു മുത്തശ്ശനും മുത്തശ്ശിയും മാത്രമേ അവിടെയുള്ളൂ.2002ൽ ആണെന്ന് തോന്നുന്നു ആദ്യമായി റാഷിദിന്റെ കൂടെ ഇവിടെ ഞാൻ പോയത്.
ഇപ്പോൾ നശിച്ചു നിലം പൊത്താവുന്ന തറവാടും പരിസരവും കാണാൻ കഴിയും. ചതുർമുഖ ക്ഷേത്രം ആർക്കിയോളജിക്കൽ ഡിപാർട്ട്മെന്റ് ഏറ്റെടുത്ത് സംരക്ഷിച്ചു പോകുന്നുണ്ട്.എന്തായാലും കാസർകോടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതും ഒരു നല്ല കാണേണ്ട സ്ഥലങ്ങളിൽ ഒന്നാണ്.
വയനാടിൽ വീരേന്ദ്രകുമാർ സ്ഥാപിച്ച ജൈന ക്ഷേത്രം പുതിയതാണ്. പലരുടെയും തെറ്റായ ധാരണ ധർമ്മസ്ഥലയിലെ ക്ഷേത്രം ഹിന്ദുമത വിശ്വാസികളുടെ ആണെന്നാണ്. യഥാർത്ഥത്തിൽ അത് ജൈനമത ക്ഷേത്രമാണ്. പഴയ പല ജൈനമത ക്ഷേത്രങ്ങളും ഹിന്ദുക്കൾ കയ്യേറിയതാണ്.ചതുർമുഖ ബസ്തി - ജൈന ക്ഷേത്രം, മഞ്ചേശ്വരം - കാസർഗോഡ് ജില്ല
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുള്ള രണ്ട് ജൈനക്ഷേത്രങ്ങളിൽ ഒന്നാണ് ചതുർമുഖ ബസ്തി.
കേരളത്തിലെ തദ്ദേശീയമല്ലാത്ത മതങ്ങളിൽ ആദ്യത്തേതാണ് ജൈനമതം. ഒരു കാലത്ത് ഇവിടെ തഴച്ചുവളർന്ന ജൈനമതത്തിൻ്റെ അവശിഷ്ടങ്ങൾ മഞ്ചേശ്വരത്ത് - അനേകം ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ, ജൈന ക്ഷേത്രങ്ങൾ എന്നിവയുള്ള കാസർഗോഡിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം - വടക്കൻ കേരളത്തിലെ സന്ദർശകരുടെ പ്രധാന ആകർഷണമാണ്. ഇവിടെയുള്ള ചതുർമുഖ ബസ്തി ഒരു പഴയ ജൈന ക്ഷേത്രമാണ്.
ബിസി മൂന്നാം നൂറ്റാണ്ടിലാണ് ജൈനമതം തെക്കോട്ട് കൊണ്ടുവന്നത്. ചന്ദ്ര ഗുപ്ത മൗര്യ (ബി.സി. 321-297), ജൈന സന്യാസി ഭദ്രബാഹു എന്നിവരാൽ, ജൈന പാരമ്പര്യമനുസരിച്ച്. ഇവർ മൈസൂരിലെ ശ്രാവണബെൽഗോളയിൽ എത്തി. പിന്നീട് കൂടുതൽ ജൈന മിഷനറിമാർ തമിഴ്നാട്ടിലെത്തി നിരവധി ചേരന്മാരെ അവരുടെ മതത്തിലേക്ക് പരിവർത്തനം ചെയ്തു. ശിലപ്പദികാരത്തിൻ്റെ രചയിതാവായ പ്രിൻസ് ഇളങ്കോ അടികൾ ജൈനമത വിശ്വാസിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ആറാം നൂറ്റാണ്ടിൽ തുടങ്ങിയ ചേര കുടിയേറ്റക്കാരോടൊപ്പം ജൈനന്മാർ കേരളത്തിലെത്തി. ഇന്നത്തെ ചില ഹിന്ദു ക്ഷേത്രങ്ങൾ യഥാർത്ഥത്തിൽ ജൈന ക്ഷേത്രങ്ങളായിരുന്നു എന്ന അനിഷേധ്യമായ വസ്തുത മാത്രമാണ് കേരളത്തിൽ അവരുടെ സാന്നിധ്യത്തിൻ്റെ ഏക തെളിവ്.ഇവിടെയുള്ള ചതുർമുഖ ബസ്തി ഒരു പഴയ ജൈന ക്ഷേത്രമാണ്. ജൈനമതം, ബുദ്ധമതം, ഹിന്ദുമതം തുടങ്ങിയ ആര്യമതങ്ങളുടെ വടക്കുനിന്നുള്ള വരവ് പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡ ജീവിതരീതിയെ മാറ്റിമറിച്ചു. ജൈനമതമാണ് ആദ്യം വന്നത്. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലുള്ള കൂടൽമാണിക്യം ക്ഷേത്രം യഥാർത്ഥത്തിൽ ഒരു ജൈനക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. എ ഡി എട്ടാം നൂറ്റാണ്ടോടെ ജൈനമതം കേരളത്തിൽ ക്ഷയിച്ചു തുടങ്ങി. ഏകദേശം 16-ആം നൂറ്റാണ്ടിൽ എ.ഡി. വയനാട്, കാസർഗോഡ്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ ജൈന ആരാധനാലയങ്ങൾ ഇന്നും നിലനിൽക്കുന്നു. വർധമാന മഹാവീരൻ്റെ നാല് വിഗ്രഹങ്ങൾ നാല് ദിശകളിലേക്ക് അഭിമുഖീകരിച്ചിരിക്കുന്നതിനാൽ ചതുർമുഖ ബസ്തി സവിശേഷമാണ്. അതിനാൽ ചതുര്മുഖം (നാലു മുഖങ്ങൾ), ബസ്തി (ക്ഷേത്രം).©മോഹൻദാസ് വയലാംകുഴി
#കാസർകോട് #kasaragodtourism #godsowncountry #jainatemple #chathurmukhabasti #temple #manjeshwaram
മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മുംബൈ സ്വദേശിയായ ഒരു ടെക്കിയെ പരിചയപ്പെടുന്നത്. അയാൾ ബാംഗ്ളൂർ ജോലി ചെയ്യുന്ന സമയത്ത് കുറെയധികം തമിഴരും മലയാളികളും സുഹൃത്തുക്കളായി ഉണ്ടായിരുന്നു എന്ന് പറഞ്ഞു സംഭാഷണം തുടങ്ങിയതാണ്. കുറച്ചു മലയാളം വാക്കുകളും തമിഴ് വാക്കുകളും പഠിച്ചെന്ന് പറഞ്ഞു. പിന്നീട് ഭാഷകളും അതിലെ രസകരമായ അർത്ഥങ്ങളിലേക്കും കടന്നു.
ചില പേരുകളാണ് മടിയൻ (Lazy Boy), മുള്ളി (മൂത്രമൊഴിച്ചു), മേലെ മുള്ളി (മുകളിൽ മൂത്രമൊഴിച്ചു), മാന്തുക (നഖംകൊണ്ട് കീറുക; തോണ്ടുക (മൺവെട്ടിപോലുള്ള ആയുധംകൊണ്ട് വെട്ടാതെ ചുരണ്ടുക), പരിപ്പായി (വിത്തുണങ്ങിയാൽ പരിപ്പായി എന്ന് പറയും), മൂഞ്ചിക്കൽ (പറ്റിക്കൽ), വെള്ളമടി (മദ്യപിക്കുക), അമ്മായിയപ്പൻ (Father in law), മറന്നോടായ് (മറന്നു പോയോടാ എന്ന് ചോദിക്കുന്നതിന്റെ ചുരുക്കിയത്).
ഇങ്ങനെ ആദ്യത്തെ ചിത്രത്തിൽ കാണുന്ന ചില സ്ഥല പേരുകളുടെ അർത്ഥം രസകരമാണ്.
തിരുവനന്തപുരത്തുകാർ പരസ്പരം സംബോധന ചെയ്യുമ്പോൾ എന്തെരെടെ അപ്പി... ചായകളൊക്കെ കുടിച്ചാ എന്നൊക്കെ ചോദിക്കുമ്പോൾ അങ്ങ് വടക്ക് മലബാർ സൈഡ് കുട്ടികളുടെ മലത്തെയാണ് അപ്പി എന്നു പറയുന്നത്. ഇതേപോലെ തൻറെ അപ്പനെവിടാ എന്ന് തെക്കുള്ളവർ ചോദിച്ചാൽ താങ്കളുടെ അച്ഛൻ എവിടെ എന്നും, തൻറെ അപ്പൻ എന്നൊക്കെ വടക്കുള്ളവരോട് പറഞ്ഞാൽ അതൊരു തെറി വിളിയുമാണ്. അപ്പനെ വിളിക്കുന്നോടാ നായിൻറെ മോനെ എന്നു തിരിച്ചു വിളിക്കും. മലബാർ സൈഡിൽ പ്രായം കുറഞ്ഞവരെ നീ എന്നുവിളിക്കുമ്പോൾ തെക്കൻ സൈഡ് താൻ എന്നും വിളിക്കും. രണ്ടുപേർക്കും ഈ വിളി അങ്ങേയറ്റം ബഹുമാനക്കുറവുണ്ടാക്കുന്നതാണ്.
ജെട്ടി (Jetty)
പൊതുവേ ബോട്ട് വന്നു നിൽക്കുന്ന സ്ഥലത്തിന് ജെട്ടി എന്നാണ് പറയുന്നത്. പൊതുവേ മലയാളികൾക്ക് ജെട്ടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് അണ്ടർ വിയർ (Under Wear) ആയിരിക്കും.
എറണാകുളത്ത് രണ്ട് ഫെറി പോയിൻ്റുകൾ (ജെട്ടികൾ എന്ന് വിളിക്കുന്നു) ഉണ്ട്. എറണാകുളം ബോട്ട് ജെട്ടി, ഹൈക്കോർട്ട് ബോട്ട് ജെട്ടി. തമാശയായി പറഞ്ഞാൽ എറണാകുളത്ത് വിവിധ തരം ജെട്ടികൾ ഉണ്ട്. ഇത് കൂടാതെ നേര്യമംഗലം ബോട്ട് ജെട്ടി, നീൽ ഐലന്റ് ജെട്ടി തുടങ്ങിയ വേറെയും ജെട്ടികൾ ഉണ്ട്.
മൈരേ
നേപ്പാളെന്നു കേൾക്കുമ്പോൾ ആദ്യം നാവിൻ തുമ്പിൽ വരുന്ന ഡയലോഗാണിത്...
അക്കൊസേട്ടനും, അപ്പുക്കുട്ടനും, അശ്വതിയും, (മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധു) ഉണ്ണികുട്ടനും (റിമ്പോച്ചി- സിദ്ധാർത്ഥ് ലാമ) സ്വയംഭൂനാഥ് ക്ഷേത്രത്തിൻറെ പടിക്കെട്ടുകളൊക്കെ ആർക്കാണ് മറക്കാൻ പറ്റുക...
32 വർഷമായിട്ടും ആളുകൾ യോദ്ധ സിനിമയെയും നേപ്പാളിനേയും നെഞ്ചിലേറ്റി നടക്കുമ്പോൾ നേപ്പാളെന്ന സ്വപ്ന ഭൂമിയിലേക്കൊരു യാത്ര പോവാൻ കൊതിക്കാത്തവരായി ആരുണ്ടാകും. ഹിമാലയൻ പർവ്വത നിരകളുടെ താഴ്വര, ബുദ്ധ വിഹാരങ്ങളുടെ കേന്ദ്രം, സാംസ്കാരിക വൈവിധ്യം നെഞ്ചിലേറ്റി നടക്കുന്ന പൈതൃക നഗരങ്ങൾ... ഇങ്ങനെ പോകുന്നു നേപ്പാളെന്ന രാജ്യത്തിൻറെ വിശേഷങ്ങൾ.
നേപ്പാളിലേക്ക് യാത്ര പോകാൻ കൊതിക്കുന്നവർക്ക് ഇനി തുടർന്നു വായിക്കാം...
ഇന്ത്യക്കാരായ നമുക്ക് നമ്മുടെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് എത്രപേർക്കറിയാം.?*
നേപ്പാളിലേക്ക് യാത്ര ചെയ്യാൻ പാസ്‌പോർട്ടും വിസയും ഒന്നും വേണ്ട. ആധാർ കാർഡോ, വോട്ടർ ഐഡി കാർഡോ കയ്യിലുണ്ടെങ്കിൽ നേപ്പാളിൽ പോയി വരാം.
ഡൽഹി വഴി പോകുന്നവർക്ക് റക്സോൾ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി (Raxaul Junction Railway Station) ഇൻഡോ നേപ്പാൾ അതിർത്തിവരെ ടാക്സിയിലോ, ടുക്ക് ടുക്ക് വണ്ടി എന്നുവിളിക്കുന്ന കുതിര വണ്ടിയിലോ, മുച്ചക്ര വാഹനത്തിലോ, ഓട്ടോയിലോ പോയി, അതിർത്തിയിലെ ചെക്കിങ്ങ് കഴിഞ്ഞു ബസ്സിലോ ടാക്സിയിലോ നേപ്പാൾ അതിർത്തിവരെ പോകാവുന്നതാണ്. അവിടെ നിന്ന് ബസ്സിൽ കഠ്മണ്ഡുവിലേക്ക് പോകാം. ഏകദേശം 153 കിലോമീറ്റർ കഠ്മണ്ഡു ബസ് സ്റ്റാന്റിലേക്കുണ്ട്.
രണ്ടു അതിർത്തിയിൽ നിന്നായാലും ഏകദേശം 600 അല്ലെങ്കിൽ 700 നേപ്പാളി രൂപയാണ് ടിക്കറ്റ് ചാർജ്.
നേപ്പാൾ അതിർത്തിയിൽ നിന്നും കഠ്മണ്ഡുവിലേക്ക് ബസ്സിൽ പോകുമ്പോൾ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിലൊന്ന് നമ്മുടെ നാട്ടിലെ പോലുള്ള റോഡ് അല്ല. ഓരോ മലകൾ താണ്ടിയാണ് ബസ്സ് സഞ്ചരിക്കുന്നത്. നല്ല റോഡുകൾ വളരെ കുറവായതിനാൽ ഏകദേശം 16 മണിക്കൂറിലധികം ബസ്സിൽ ഇരിക്കേണ്ടതായി വരും. ഓഫ് റോഡ് യാത്രയുമാണ്. അതുകൊണ്ടു തന്നെ തുടർച്ചയായി ഇരുന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ കാഠ്മണ്ഡുവിലേക്ക് വിമാനയാത്ര തിരഞ്ഞെടുക്കുന്നതാവും ഉചിതം. നേപ്പാൾ ബോർഡർ രാത്രി 10 മണിക്ക് മുമ്പ് അടയ്ക്കും. അതുകൊണ്ടുതന്നെ 10 മണിക്ക് മുമ്പായി അതിർത്തിയിൽ ചെന്ന് ചെക്കിങ്ങ് കഴിഞ്ഞു പോകുന്നത് ഗുണകരമായിരിക്കും. അല്ലെങ്കിൽ രാവിലെവരെ കാത്തിരിക്കേണ്ടതായി വരും. അതിർത്തിയിൽ ചിലവുകുറഞ്ഞ താമസ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ രണ്ടു അതിർത്തികൾ കൂടാതെ വേറെയും 4 അതിർത്തികൾ ഉണ്ട്. ഉത്തരാഖണ്ഡ് (ബൻബാസ), ഉത്തർ പ്രദേശ് (സൊനൗലി), ബിഹാർ (റക്സോൾ), വെസ്റ്റ് ബംഗാൾ (ലാൻറ് പോർട്ട് പനിതാങ്കി), സിക്കിം (സിങ്കലില റേഞ്ച്) എന്നിവയാണ് 6 അതിർത്തികൾ.
ലുംബിനി
പശ്ചിമ നേപ്പാളിലെ രുപന്ദേഹി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധമത തീർത്ഥാടനഭൂമിയാണ് ലുംബിനി (Lumbini). ഇവിടെവെച്ചാണ് മഹാറാണി മായാദേവി സിദ്ധാർത്ഥ ഗൗതമന് ജന്മം നൽകിയത്. പിൽകാലത്ത് ശ്രീ ബുദ്ധനായി മാറി ബുദ്ധമതം സ്ഥാപിച്ച സിദ്ധാർത്ഥൻ ക്രിസ്തുവിന് മുമ്പ് 623-നും 543-നും ഇടയിലാണ് ജീവിച്ചിരുന്നത്. ശ്രീബുദ്ധനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയമുണ്ടായ ബുദ്ധ ഗയ, ശ്രീബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ സാരാനാഥ്, അദ്ദേഹം നിർവാണം പ്രാപിച്ച കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പുണ്യകേന്ദ്രങ്ങൾ.
1997മുതൽ ലുംബിനി യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. നിരവധി ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇന്ന് ഇവിടെ കാണപ്പെടുന്നു.
സൊനൗലിയിൽ നിന്ന് 26 കിലോമീറ്ററും റക്സോളിൽ നിന്ന് ഏകദേശം 230 കിലോമീറ്ററും ലുംബിനിയിലേക്കുണ്ട്.
കാഠ്മണ്ഡുവാണ് നേപ്പാളിൻ്റെ തലസ്ഥാനമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവിടെയാണ് യോദ്ധാ സിനിമയിലെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്.
കാഠ്മണ്ഡു
ദർബാർ ചത്വരത്തിലെ "കാഷ്ഠമണ്ഡപം" എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ(काष्ठ) എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിയിൽ തീർത്ത മണ്ഡപം. കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ മാത്രം നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി എവിടെയും ഉപയോഗിച്ചിട്ടില്ല.
സ്വയംഭൂനാഥ്
(സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം അഥവാ Swoyambhunath Monkey Temple)
നേപ്പാളിലെ വളരെ പഴക്കംചെന്ന ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സ്വയംഭൂനാഥ്. ഗോപാലരാജവംശാവലിയിൽ പറയുന്നതനുസരിച്ച്, നേപ്പാൾ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹൻ വൃഷദേവൻ 5-ആം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ സ്ഥലം. സ്വയംഭൂനാഥിലെ സ്തൂപം ഒരു വെളുത്ത അർധകുംഭകത്തിന്മേലാണുള്ളത്. അർധകുംഭകത്തിന്റെ മുകളിൽ ഘനാകാരമുള്ള സ്തൂപത്തിൽ നാലുദിക്കിലേക്കും ദർശനമായി, ഭഗവാൻ ബുദ്ധന്റെ നേത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
പശുപതിനാഥ ക്ഷേത്രം (Pashupatinath Temple)
** Hotel Sara's Backpackers (P) Ltd. - +9779851207616, +9779849046752 (WhatsApp & Call Available)
Location Reference: Wikipedia
#nepal #kathmandu #tourist #yoddha #rimbochi #lama #everest #himalaya #visafree #MohandasVayalamkuzhy #Buddha #DalaiLama #Mohanlal #jagathysreekumar #madhoo #urvashi #India #IndoNepal #Raxaul #Lumbini #Hindu
നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...