കൽപേനി ദ്വീപ് - ഒരു നിധി ദ്വീപ് (Kalpeni Island - A Treasure Island)
ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിൽ കൊച്ചിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ് കൽപേനി. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ജന്തുജാലങ്ങൾ വെള്ളത്തിനടിയിൽ ആനന്ദിക്കുന്നു. പർപ്പിൾ നിറത്തിലുള്ള പവിഴപ്പുറ്റുകൾ പലതരം ആകൃതികളിൽ ശാഖ ഉണ്ടാക്കിയിരിക്കുന്നു, എനിക്ക് അവയെ സ്പർശിക്കാൻ കഴിയും; പക്ഷെ എനിക്ക് നന്നായി അറിയാം - പവിഴപ്പുറ്റുകളുടെ കാഴ്ച അകലെ നിന്ന് ആസ്വദിക്കുന്നതാണ് ഭംഗിയെന്നും, ഒരു ചെറിയ സ്പർശനം പോലും അവയെ ശിഥിലമാക്കുമെന്നും. ഞാൻ കൊച്ചിയിൽ നിന്ന് പടിഞ്ഞാറ് 155 (287 KM) നോട്ടിക്കൽ മൈൽ അകലെയാണ്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത്.
അറബിക്കടലിൽ, ലക്ഷദ്വീപ് 36 ദ്വീപുകളുടെ ഒരു കൂട്ടമാണ്, അവയിൽ 10 എണ്ണം മാത്രമേ ജനവാസമുള്ളൂ. 12 അറ്റോളുകൾ, 3 പാറകൾ, ചില മനോഹരമായ തടാകങ്ങൾ എന്നിവയാൽ വസിക്കുന്ന, സമുദ്രജീവികളുടെ ഒരു നിധി അതിൻ്റെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. ദ്വീപിൻ്റെ ചരിത്രം ഐതിഹ്യങ്ങളാൽ പൊതിഞ്ഞതാണ്, എന്നാൽ അറേബ്യൻ വ്യാപാരികളുടെ സ്വാധീനത്തിൽ നിവാസികൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാം സ്വീകരിച്ചുവെന്നതാണ്. 11-ാം നൂറ്റാണ്ടിൽ, മലബാർ തീരത്ത് നിന്ന് ദ്വീപുകളുടെ നിയന്ത്രണം ചോളന്മാരിലേക്കും കണ്ണനൂർ രാജ്യത്തിലേക്കും പോയി. ഒടുവിൽ അത് ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമാകുന്നതിന് മുമ്പ് പലതവണ കൈ മാറി.
ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ കൽപേനി ദ്വീപ് ആൻഡ്രോത്തിൽ നിന്ന് അറുപത്തിമൂന്ന് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരകേന്ദ്രത്തിലെ ഒരു പ്രധാന സ്ഥലമായ കൽപേനി വിനോദസഞ്ചാരികൾക്ക് പ്രദേശത്തെ വിവിധ ജല കായിക വിനോദങ്ങളിലൂടെ അവരുടെ കായിക വൈദഗ്ധ്യവും സ്പോർട്സ് സ്പിരിറ്റും പര്യവേക്ഷണം ചെയ്യാനുള്ള മികച്ച അവസരം നൽകുന്നു.
തുല്യ അളവിലുള്ള സാഹസികത കലർന്ന വിനോദത്തിൻ്റെ സമന്വയം ആഗ്രഹിക്കുന്നവർക്ക്, കൽപേനി ദ്വീപ് അവർക്ക് സാഹസികമായ ജല കായിക വിനോദങ്ങൾ കാഴ്ചവയ്ക്കുന്നു. പ്രകൃതിദത്തവും പ്രകൃതിരമണീയവുമായ സൗന്ദര്യത്തിൻ്റെ ഏറ്റവും മികച്ച സമ്മാനം നൽകുന്ന കൽപേനി ദ്വീപ് പരമ്പരാഗത സംസ്കാരത്തിൻ്റെയും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും സമന്വയമാണ്.
ഈ പ്രദേശത്തെ വൈവിധ്യമാർന്ന പാരിസ്ഥിതിക ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന കൽപേനി ദ്വീപ് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ അനുഗ്രഹീതമാണ്, കൂടാതെ നിരവധി അപൂർവ ജൈവ ഇനം സസ്യങ്ങളും മൃഗങ്ങളും ജലജീവികളും. സുവർണ്ണ മണൽ ബീച്ചുകളും അറബിക്കടലിലെ ശുദ്ധജലവും കൽപേനി ദ്വീപിലെ പവിഴപ്പുറ്റുകളും വിനോദസഞ്ചാരികളെ ആകർഷകമാക്കുകയും ചെയ്യുന്നു. കൽപേനി ദ്വീപിലെ അതിമനോഹരമായ ചുറ്റുപാടുകൾ വിനോദസഞ്ചാരികളെ അതീന്ദ്രിയമായ തലത്തിലേക്ക് ഉയർത്തുകയും കവിഭാവനകളെ ഉണർത്തുകയും ചെയ്യുന്നു.
കൽപേനി ദ്വീപിലെ തദ്ദേശവാസികൾ സാമൂഹിക മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ തന്നെ പൊലീസിനെ പെർമിറ്റ് കാണിച്ചു സീലും ഒപ്പും വാങ്ങുകയും മടങ്ങുമ്പോഴും ഇതുപോലെ സീലും ഒപ്പും വാങ്ങേണ്ടതാണ്. കപ്പലിറങ്ങുന്ന സ്ഥലത്ത് പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരിക്കും. ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി സീലും ഒപ്പും വയ്പ്പിക്കണം. കൽപേനി ദ്വീപ് സമാധാനപരമായ മനുഷ്യ അസ്തിത്വത്തിൻ്റെ സ്ഥലമാണ്. കൽപ്പേനി ദ്വീപിലെ കോൽക്കളിയുടെയും പരിചക്കളിയുടെയും വർണ്ണാഭമായതും ആകർഷകവുമായ നാടോടി നൃത്തങ്ങൾ തദ്ദേശീയ ജനതയുടെ കലാപരമായ കഴിവ് ചിത്രീകരിക്കുന്നു.
കന്നനൂർ ദ്വീപുകളുടെ ഏറ്റവും തെക്കുകിഴക്കായി ആൻഡ്രോത്തിൽ നിന്ന് 63 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന കൽപേനിയാണ്. കിഴക്ക് ഭാഗത്ത് രണ്ട് പ്രധാന ദ്വീപുകളുള്ള നീളമേറിയ അറ്റോൾ രൂപീകരണം ഇതിൽ അടങ്ങിയിരിക്കുന്നു. തെക്കൻ ദ്വീപായ കൽപേനി 8 കിലോമീറ്റർ വിസ്തൃതിയുള്ള വലിയ ദ്വീപാണ്. വടക്ക് ഭാഗത്തുള്ള ചേരിയം ദ്വീപ് 46 ഹെക്ടർ വിസ്തൃതിയുള്ള ഇടുങ്ങിയതാണ്. കൽപേനിയുടെ ലഗൂൺ സൈഡിൽ നിരവധി ചെറിയ തുരുത്തുകൾ സ്ഥിതി ചെയ്യുന്നു.
പ്രധാന ആകർഷണ കേന്ദ്രങ്ങൾ
- ടിപ് ബീച്ച്
- കൂമയിൽ ബീച്ച്
- മൊയിദീൻ പള്ളി (ജിന്ന് പള്ളി)
- ലൈറ്റ് ഹൗസ്
- അഗത്തിയാട്ടി പാറ
- ബനിയൻ നിർമ്മാണശാല
- കൊക്കനട്ട് പൗഡർ ഫാക്റ്ററി
എന്നിവയാണ് ദ്വീപിലെ പ്രധാന ആകർഷണം. ഇതിൽ കൂമയിൽ ബീച്ചാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം.
തേങ്ങയാണ് ദ്വീപിലെ പ്രധാന കാർഷികോത്പ്പന്നം. മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്. പരിമിതമായ തോതിൽ വാഴയും ഉദ്പാദിപ്പിയ്ക്കുന്നുണ്ട്.
സൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, വാനുകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.
പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ മാത്രമാണ് ഇവിടെ പ്രവർത്തിയ്ക്കുന്നത്. മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾക്കു പുറമേ സ്വാൻ (സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക്) കണക്റ്റിവിറ്റിയും കല്പേനിയിലുണ്ട്. സ്വകാര്യ കേബിൾ ടിവിയും ദൂരദർശന്റെ റിലേ സ്റ്റേഷനും പ്രവർത്തിയ്ക്കുന്നുണ്ട്.
നെറ്റ് വർക്ക് ബി.എസ്.എൻ.എല്ലിന്റെ മാത്രമായതുകൊണ്ട് ദ്വീപിൽ പോകുന്നവർ ബി.എസ്.എൻ.എല്ലിന്റെ സിം കാർഡ് എടുത്താലേ പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റുകയുള്ളൂ. 2ജി ഇന്റർനെറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. കടകളിലും മിക്ക വീടുകളിലും വൈഫൈ സൗകര്യങ്ങൾ ഉള്ളതാണ് ആശ്വാസം.
ലക്ഷദ്വീപുകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്വാതന്ത്രം ലഭിച്ച ആദ്യ ദ്വീപാണ് കൽപേനി. കരയോട് അടുത്ത് കിടക്കുന്നതുകൊണ്ട് തന്നെ ആവണം, ദ്വീപ്‌സമൂഹത്തിനു പുറത്ത് ജോലി ചെയ്യുന്ന ആൾക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കൽപേനി.
ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഓരോന്ന് വീതവും 6 അംഗനവാടികളും ദ്വീപിലുണ്ട്.
സ്‌കൂളിൽ പഠിക്കുമ്പോൾ വായിച്ചു പഠിച്ച കഥകളിൽ ഒന്നാണ് ജോനാഥൻ സ്വിഫ്റ്റിൻറെ ഗള്ളിവേഴ്സ് ട്രാവൽസിൽ ഗള്ളിവർ എന്ന നാവികൻ ലില്ലിപുട്ട് എന്ന ദ്വീപിലെ കുള്ളന്മാരെക്കുറിച്ചു പറയുന്നുണ്ട്. പിന്നീട് ഒന്നോ രണ്ടോ ഇംഗ്ലീഷ് സിനിമയിലും ദ്വീപിൽ അകപെട്ടുപോയി ദിവസങ്ങളോളം അലയുന്ന നാഗരിക മനുഷ്യനെക്കുറിച്ചുള്ള കഥകൾ കണ്ടു...
ശ്രീപാർവ്വതിയെന്ന പാറു ചേച്ചിയുടെ 'മീനുകൾ ചുംബിക്കുമ്പോൾ' എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിലാണ് ഫിറോസ് നെടിയത്തെന്നു പേരുള്ള തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിക്കുകയായിരുന്ന കൽപേനി ദ്വീപുകാരനെ പരിചയപ്പെടുന്നത്. ഫിറു അങ്ങനെ ഇടയ്ക്ക് കാസർകോഡിലെ എൻറെ ദേവാങ്കണത്തിലേക്ക് കയറി വന്നു. അപ്പോഴൊക്കെയും ദ്വീപിൽ ഒരു ദിവസം പോകാമെന്നൊക്കെ പറയും. ഫിറു ഫ്രീയാകുമ്പോൾ ഞാൻ തിരക്കിലും, ഞാൻ ഫ്രീയാകുമ്പോൾ ഫിറു തിരക്കിലുമായിരിക്കും.
പിന്നീട് ഫിറു ഡോ. ഫാത്തിമ അസ്‌ലയെന്ന പാത്തുവിനെ കല്യാണം കഴിക്കുകയും വീണ്ടും ജോലിയും യാത്രയുമായി തിരക്കിലായി. അങ്ങനെ ഈ നോമ്പ് കാലത്ത് നോമ്പ് തുടങ്ങും മുമ്പേ ഫിറുവും പാത്തുവും ദ്വീപിലേക്ക് പോയി. അവിടെ നിന്നുള്ള അവരുടെ കടലും നിലാവും (Kadalum Nilavum) യൂട്യൂബ് ചാനലിലെ വീഡിയോസ് കണ്ടപ്പോൾ ഫിറുവിനെ ചുമ്മാ വിളിച്ചതാണ്. പെരുന്നാളും, ഇലക്ഷനും കഴിഞ്ഞേ ഫിറുവും പാത്തുവും ഇനി കേരളത്തിലേക്കുള്ളൂ എന്ന് പറഞ്ഞപ്പോൾ, "എടാ എന്നാൽ ഞാൻ അങ്ങോട്ട് പെരുന്നാൾ കൂടാൻ വന്നാലോ?" എന്ന് ചുമ്മാ ചോദിച്ചതേയുള്ളൂ. "എന്നാ നിങ്ങള് വായോ" എന്ന് ഫിറുവും.
അപ്പോൾ തന്നെ കേരള പൊലീസിൻറെ Pol App ൽ കയറി നോൺ ഇൻവോൾമെൻറ് ഇൻ ഒഫൻസസ് സർട്ടിഫിക്കറ്റിന് (Non-Involvement In Offences Certificate or NIOC Certificate or Police Clearance Certificate)* ഓൺലൈനായി അപേക്ഷ നൽകി.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചയുടനെ ഫിറുവിന് അയച്ചു കൊടുത്ത് ദ്വീപിലേക്കുള്ള പെർമിറ്റ്** എടുക്കാൻ പറഞ്ഞു. പെർമിറ്റ് കിട്ടിയപ്പോൾ തന്നെ ഏതാണ്ട് പെരുന്നാളിനോടടുത്ത് കപ്പൽ യാത്രയ്ക്കുള്ള ടിക്കറ്റ്*** എടുക്കാനും ഫിറുവിനെത്തന്നെ ഏൽപ്പിച്ചു. അങ്ങനെ 2320 രൂപയ്ക്ക് കൽപേനി ദ്വീപിലേക്ക് പോകാനുള്ള കപ്പൽ ടിക്കറ്റും തിരിച്ചു അതേ ദ്വീപിൽ നിന്ന് തന്നെ വരാനുള്ള കപ്പൽ ടിക്കറ്റും എടുത്തു. ബങ്കറിലാണ് ഞാൻ പോയതും വന്നതും. ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസും ഉണ്ടെങ്കിലും ഉയർന്ന നിരക്കാണ്. ഫസ്റ്റ് ക്ലാസിന് ഏകദേശം 5000 രൂപയോളം വരുന്നുണ്ട്. സെക്കൻഡ് ക്ലാസിനും 2200 രൂപയ്ക്ക് മുകളിൽ ഉണ്ട്. ബങ്കർ അത്ര മോശമൊന്നുമല്ല. ട്രെയിനിലെ സെക്കൻഡ് ഏസി പോലുള്ള സെറ്റപ്പാണ്.
അങ്ങനെ കൊച്ചിയിലെ വില്ലിംഗ് ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് വാർഫും യാത്രക്കാരുടെ സൗഖ്യ കേന്ദ്രത്തിൽ (Lakshadweep Wharf and Passengers Facilitation Centre) 12 മണിക്ക് എത്തി ചെക്ക് ഇൻ കഴിഞ്ഞു 2 മണിക്ക് വാർഫിൽ നിന്നും പെർമിറ്റും ടിക്കറ്റും ഐഡി കാർഡും പരിശോധിച്ച് സീൽ വെച്ചു യാത്രക്കാരെ കൂട്ടി ബസ്സിൽ പോർട്ടിലേക്ക് പോയി. അവിടെ നിന്ന് എം.വി. കവരത്തി എന്ന കപ്പലിലേക്ക് കയറി.
എം.വി കവരത്തി (M V Kavaratti)
എം.വി കവരത്തി കൊച്ചി നഗരത്തിനും ലക്ഷദ്വീപ് ദ്വീപുകൾക്കുമിടയിൽ പ്രവർത്തിക്കുന്ന ഒരു ക്രൂയിസ് കപ്പലാണ്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്, കപ്പലിൻറെ നിറം വെള്ളയാണ്. എം.വി കവരത്തി, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ദ്വീപുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തതാണ്. 700 യാത്രക്കാരെയും 200 ടൺ ചരക്കുകളെയും വഹിക്കാനുള്ള ശേഷിയുള്ള 120 മീറ്റർ നീളമുള്ള ഈ കപ്പൽ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ യാത്രാ കപ്പലാണ്. 173 കോടി ഇന്ത്യൻ രൂപയാണ് കപ്പലിൻറെ നിർമ്മാണ ചിലവ്.
കപ്പലിന് ആറ് ഡെക്കുകൾ ഉണ്ട്, ഏറ്റവും മുകളിൽ പാലവും ഹെലിപാഡും ഉള്ള ഒരു തുറന്ന ഡെക്ക് ആണ്. 3, 4, 5 ഡെക്കുകളിൽ രണ്ട് ബെഡ് ക്യാബിനുകളുണ്ട്, എന്നാൽ 1, 2 ഡെക്കുകളിൽ ബങ്ക് ബെഡുകളും ലോവർ ക്ലാസ് ക്യാബിനുകളുമുണ്ട്. അഞ്ചാമത്തെ ഡെക്കിൽ ഒരു നീന്തൽക്കുളമുണ്ട്. നാലാം ഡെക്കിൽ മുൻവശത്ത് ഒരു വിനോദ ഹാളും പിൻവശത്ത് ഒരു കഫറ്റീരിയയും ഉണ്ട്. ഒരു ആശുപത്രിയും ഇൻഫർമേഷൻ ഡെസ്കും മൂന്നാം ഡെക്കിലാണ്. പ്രധാന എംബാർക്കേഷൻ വാതിൽ മൂന്നാം ഡെക്കിലും സെക്കൻഡറി എംബാർക്കേഷൻ വാതിലുകൾ ഒന്നാം ഡെക്കിലുമാണ്.
കപ്പലിൻറെ ക്യാന്റീനിൽ കൃത്യ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. ഉയർന്ന ക്ലാസിലെ യാത്രക്കാർക്കും താഴ്ന്ന ക്ളാസിലെ യാത്രക്കാർക്കും വേറെ വേറെ ക്യാന്റീൻ ഉണ്ടെങ്കിലും ഇതിൽ നിന്ന് വേണമെങ്കിലും കഴിക്കാൻ സാധിക്കും.
കപ്പൽ യാത്രയെക്കുറിച്ചു പല പേടിപ്പെടുത്തുന്ന പല കഥകളും കേട്ടിരുന്നെങ്കിലും ഫ്ളൈറ്റിലൊക്കെ പോകുന്ന ഒരുതരം പ്രതീതിയാണ്. പ്രത്യേകിച്ചും എം.വി കവരത്തിയെന്ന കപ്പൽ വലുതായതുകൊണ്ട് കുലുക്കമൊന്നും അനുഭവപ്പെട്ടില്ല.
ഉച്ചയ്ക്ക് 2 മണിക്ക് ചെക്ക് ഇൻ ചെയ്തു കയറിയിട്ടും ഏകദേശം 6 മണിവരെ ആളുകൾ കയറിക്കൊണ്ടേയിരുന്നു. 7 മണിക്കാണ് കപ്പൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. രാവിലെ 8 മണിക്ക് കൽപേനി ദ്വീപിനടുത്ത് കപ്പൽ കടലിൽ തന്നെ നങ്കൂരമിട്ടു. ഏകദേശം 12 മണിക്കൂറിലധികം വേണ്ടി വരും കൊച്ചിയിൽ നിന്നും കല്പേനിയിലേക്കുള്ള നേരിട്ടുള്ള യാത്രയ്ക്ക്. അവിടെ നിന്നും ചെറു ബോട്ടുകൾ വന്നു ആളുകളെ കയറ്റി ദ്വീപിലേക്ക് പോയി.
എം.വി. കവരത്തി ഞങ്ങളെ ഇറക്കി തൊട്ടടുത്തുള്ള മറ്റു മൂന്ന് ദ്വീപുകളിലേക്ക് കൂടി പോയിട്ടാണ് തിരിച്ചു കൊച്ചിയിലേക്ക് പോകുന്നത്.
ഏകദേശം 8 കിലോമീറ്റർ മാത്രമുള്ള കൽപേനി ദ്വീപിലാണ് ഫിറുവിന്റെ വീട്. ഉപ്പയും ഉമ്മയും സഹോദരന്മാരും സഹോദരിമാരും വല്യുമ്മയും മാമനുമൊക്കെ അടങ്ങിയ വലിയ കുടുംബം. ചെന്നു കയറിയ ദിവസം മുതൽ ആ വീട്ടിൽ എനിക്ക് വേണ്ടി ദ്വീപിലെ വ്യത്യസ്ത തരത്തിലുള്ള സസ്യാഹാരങ്ങൾ ഉണ്ടാക്കി കഴിപ്പിച്ചു കൊണ്ടിരുന്നു. കിലാഞ്ചി. അരിയും മുട്ടയും കൊണ്ട് ഉണ്ടാക്കിയ കനം കുറഞ്ഞ ക്രേപ്പ് പോലെയുള്ള ഒരു വിഭവമാണ് കിലാഞ്ചി, തേങ്ങാപ്പാലും വാഴപ്പഴവും ശർക്കരയും കൊണ്ട് ഉണ്ടാക്കിയ മധുരവും വെള്ളവും ഉള്ള വിഭവം കഴിക്കുന്നതാണ് നല്ലത്.
ഉച്ചയ്ക്ക് പാൽ കഞ്ഞി ആയിരുന്നു. തേങ്ങാ പാലിൽ വേവിച്ചെടുത്ത ചോറ്. കറിയില്ലെങ്കിൽ പോലും ചോറ് മാത്രമായി കഴിക്കാൻ പറ്റും. മറ്റൊരു അഡാർ ഐറ്റമാണ് ദ്വീപ് ഫത്തീർ. മലബാർ മേഖലയിൽ ഉണ്ടാക്കുന്ന അരി പത്തിരി പോലെയാണ് കാണാൻ എങ്കിലും നല്ല വ്യത്യാസമുണ്ട്. കറിയായി തേങ്ങാപ്പാലിൽ പഴം അരിഞ്ഞിട്ട് പഞ്ചസാരയും ചേർത്തു കഴിക്കുമ്പോൾ കിട്ടുന്ന ഒരു ടേസ്റ്റുണ്ട്. പിന്നെ പാലുപോലുള്ള കിണ്ണത്തപ്പവും അരിയുണ്ടയും ദ്വീപിലെ സ്പെഷ്യൽ ബിസ്ക്കറ്റും രുചിയുടെ വ്യത്യസ്ത ലോകം കാണിച്ചു തന്നു. അവിടെ ഉണ്ടായിരുന്ന 6 ദിവസവും അങ്ങനെ കിടിലൻ ഹോം മെയ്‌ഡ് ഫുഡാണ് കഴിക്കാൻ സാധിച്ചത്.
കയാക്കിംഗ് പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ് ലക്ഷദ്വീപിലെ കയാക്കിംഗ്. ലക്ഷദ്വീപിൽ സാഹസികമായ ജലവിനോദങ്ങൾക്ക് ഒരു കുറവുമില്ല. വെളുപ്പിന് കൽപേനിയിലെ കൂമൽ ബീച്ച് റിസോട്ടിൽ പോയി കയാക്കിംഗ് ചെയ്തു. ഒപ്പം രണ്ട് ആൾതാമസമില്ലാത്ത കുഞ്ഞു ദ്വീപിൽ കൂടി കയറാൻ പറ്റി. തിരയടിക്കുന്ന തീരമായിരുന്നില്ല ഞങ്ങൾ കയാക്കിംഗ് ചെയ്ത സ്ഥലം. മാത്രമല്ല അവിടെയുള്ള വെള്ളം നല്ല പളുങ്ക് പോലെ ആയിരുന്നു. അടിത്തട്ടിലെ പൂഴിയും കോറൽസും മിനറൽസും എല്ലാം കാണാൻ പറ്റും.
എനിക്ക് നാല് ദ്വീപിലേക്കുള്ള പെർമിറ്റ് കിട്ടിയിരുന്നെങ്കിലും മറ്റു ദ്വീപുകളിലേക്ക് പോകാൻ വെസ്സലും വല്ലപ്പോഴും മാത്രമേ കാണുകയുള്ളൂ. പോയാലും താമസത്തിനൊക്കെ വേറെ നോക്കേണ്ടിവരും. അതുകൊണ്ടുതന്നെ അങ്ങോട്ടുള്ള യാത്ര ഇനിയൊരിക്കലാകാമെന്ന് തീരുമാനിച്ചു. ഒപ്പം നല്ല ചൂടും ഹ്യുമിഡിറ്റിയും കൂടുതലുള്ള സമയമാണ്. ഒന്നും വേണ്ടപോലെ ആസ്വദിക്കാൻ പറ്റുന്നില്ല. ആഗസ്റ്റ് മുതൽ ഫെബ്രുവരിവരെയൊക്കെ നല്ല സമയമായിരിക്കും. അതുകൊണ്ട് തന്നെ അവിടെയുണ്ടായിരുന്ന ആറ് ദിവസവും വൈകുന്നേരങ്ങളിൽ മാത്രം പുറത്തിറങ്ങി കാഴ്ചകൾ ആസ്വദിച്ചത്. ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ കൽപേനി അറ്റോളിൻ്റെ ഭാഗമായ ജനവാസമില്ലാത്ത പിട്ടി ദ്വീപിൽ പോകണമെന്നുണ്ടായിരുന്നു. രാത്രി അവിടെ തങ്ങി മീനൊക്കെ പിടിച്ചു ചുട്ടു തിന്നാം എന്നൊക്കെ ഫിറു പറഞ്ഞു. ഞാൻ മീൻ കഴിക്കുകയുമില്ല ഈ ചൂടിന് അവിടെ പോയാൽ ആസ്വാദിക്കാനും പറ്റില്ല.
കൽപേനി ലൈറ്റ് ഹൗസ് (Kalpeni Lighthouse)
കടൽ ഗതാഗതവും മത്സ്യബന്ധന പ്രവർത്തനങ്ങളും വർധിച്ചതോടെ കൽപേനിയിൽ ശക്തമായ ലൈറ്റ് ഹൗസ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത അനുഭവപ്പെട്ടു. 1970-കളുടെ തുടക്കത്തിലാണ് ഈ ലൈറ്റ് ഹൗസ് ആസൂത്രണം ചെയ്തത്. 37 മീറ്റർ ഉയരമുള്ള ടവർ CC ബ്ലോക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചത്. മുഴുവൻ ഉപകരണ ഘടകവും M/S J സ്‌റ്റോൺ ഇന്ത്യ കൽക്കട്ടയാണ് (M/S J Stone India Calcutta) വിതരണം ചെയ്തത്. 1976 നവംബർ 21-നാണ് ലൈറ്റ് ഹൗസ് കമ്മീഷൻ ചെയ്തത്. ഭൂമിശാസ്ത്രപരമായ ലൊക്കേഷനായ Lat.10° 04.50' N, നീളം 73° 58.54' E. ടവറിന് 41 മീറ്റർ വൃത്താകൃതിയിലുള്ള RCC ബ്ലോക്ക് കൊത്തുപണികൾ ഇതര കറുപ്പും വെളുപ്പും ബാൻഡ് ഉപയോഗിച്ച് പെയിൻ്റ് ചെയ്തിട്ടുണ്ട്. ലൈറ്റ് ഹൗസ് 2013 മുതൽ ഓട്ടോമേഷനിൽ ഉൾപ്പെടുത്തി, മിനിക്കോയ് ആർസിഎസിന് കീഴിൽ വരുന്ന ഈ സ്റ്റേഷൻ 2012 മുതൽ NATIONAL AGRICULTURAL INSURANCE SCHEME (NAIS)-ന് കീഴിലുള്ള The Price Support Scheme (PSS)-ൽ ഒന്നാണ്.
മൊയിദീൻ പള്ളി (ജിന്ന് പള്ളി)
കടലിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പൊങ്ങി വന്നതാണെന്നൊക്കെയാണ് ഐതീഹ്യം. ജിന്ന് പള്ളിക്ക് ചുറ്റും ഏഴ് കുളങ്ങൾ ഉണ്ട്. അതിലൊരു കുളത്തിൽ മാത്രം വെള്ളത്തിന് ഉപ്പുരസമില്ല. മറ്റ് ആറ് കുളത്തിലെ വെള്ളത്തിനും നല്ല ഉപ്പുരസമുള്ളതാണ്.
എം.വി. അറേബ്യൻ സീ (IMO: 9448097) ഒരു പാസഞ്ചർ/ചരക്ക് കപ്പലാണ്. അതിന്റെ നീളം (LOA) 88.8 മീറ്ററും വീതി 15.5 മീറ്ററുമാണ്
*Non-Involvement In Offences Certificate or NIOC Certificate or Police Clearance Certificate
Documents required
👉🏻Proof of Address
👉🏻Proof of Identity
👉🏻Required Documents
👉🏻Passport size colour photo
👉🏻An authorisation letter etc
Steps to apply
👉🏻Create user
👉🏻Select Category of NIO Certificate
👉🏻Fill up application
👉🏻Upload photo & documents
👉🏻Pay fee online & Apply
Kerala Police App (Pol App) or https://thuna.keralapolice.gov.in/
Pol App ൽ കയറി Services എന്ന വിഭാഗത്തിൽ കയറി Certificate of Non-Involvement In Offences New Request ൽ ക്ലിക്ക് ചെയ്യുക. പിന്നീട് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു മുകളിൽ പറഞ്ഞ രേഖകൾ അപ് ലോഡ് ചെയ്യുകയും ചെയ്യുക. പോലീസ് വിളിക്കുമ്പോൾ രണ്ട് അയൽവാസികളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും നൽകുക. പൊലീസ് നമ്മളെക്കുറിച്ചന്വേഷിച്ചു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കും. ഇത് നമുക്ക് ഇതേ ആപ്പിൾ നിന്ന് തന്നെ ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. 610 രൂപയാണ് ഓണലൈനായി ഫീസ് അടക്കേണ്ടത്
**പെർമിറ്റ് (Entry Permit)
പെർമിറ്റ് എടുക്കാനും നമ്മുടെ ഫോട്ടോയും ആധാർ കാർഡിൻറെ കോപ്പിയും 3000 രൂപയും വേണം. അതോടൊപ്പം രണ്ട് അയൽക്കാരുടെ പേരും അഡ്രസ്സും ഫോൺ നമ്പറും നൽകണം. പെർമിറ്റിന് നമുക്ക് നേരിട്ട് അപേക്ഷിക്കാൻ പറ്റില്ല. ഏതെങ്കിലുമൊരു ദ്വീപിലെ താമസക്കാർ സ്പോൺസർ ചെയ്യുകയോ അല്ലെങ്കിൽ ട്രാവൽ ഏജൻസിയെ സമീപിക്കുകയെ നിവർത്തിയുള്ളൂ. താമസക്കാരൻറെ സെൽഫ് ഡിക്ലറേഷനും അഡ്രസ്സും ഐഡി പ്രൂഫും മറ്റു വിവരങ്ങളും ആവശ്യമുണ്ട്.
***കപ്പൽ ടിക്കറ്റ് (Ship Ticket)
ടിക്കറ്റ് ഓൺലൈനായോ വില്ലിംഗ് ടൺ ഐലൻഡിലുള്ള ലക്ഷദ്വീപ് വാർഫിലോ പോയി നേരിട്ട് എടുക്കാവുന്നതാണ്.
©മോഹൻദാസ് വയലാംകുഴി
#Lakshadweep #KadalumNilavumClub #FirozNediyath #DrFathimaAsla #KalpeniIsland #MVKavaratti #MVArabian #Kayaking #LightHouse #Tourism #Island #UnionTerritory #ArabianSea #MohandasVayalamkuzhy
No comments:
Post a Comment