കഴിഞ്ഞ ക്രിസ്മസ് ദിവസം സെബാസ്റ്റ്യൻ അപ്പച്ചനോട് സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് വാക്കുകളുടെ പ്രയോഗവും ഓരോ പേരിൻറെ ഗുണവും ദോഷവുമൊക്കെ സംസാരത്തിനിടയിൽ കയറി വന്നത്.
ഒരാഴ്ച മുമ്പ് എൻറെ ഫ്രണ്ട് പറഞ്ഞു നാളെ ഞാൻ "പൊങ്കാല" ഇടാൻ പോവുകയാണെന്ന്. സമൂഹമാധ്യമങ്ങളിൽ പൊങ്കാലയിടാൻ പോവുക എന്നാൽ ഞാൻ പറയാതെ തന്നെ അറിയാലോ.
ഇങ്ങനെ ഇങ്ങനെ പലതരം വാക്കുകൾ പലയിടങ്ങളിൽ പല ദേശങ്ങളിൽ നല്ലതും ചീത്തയുമായി മാറുന്നു. പങ്ക് വയ്ക്കുക (share) എന്ന പദം കണ്ണൂർ കാസർകോട് ഭാഗത്ത് അങ്ങേയറ്റം ചീത്തയായി ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. തിരുവനന്തപുരത്തെ ആളുകൾ തമ്മിൽ സംബോധന ചെയ്യാൻ ഉപയോഗിയ്ക്കുന്ന "അപ്പി" എന്ന വാക്ക് കാസർകോട് എത്തുമ്പോൾ കുട്ടികളുടെ മലം ആകുന്നതും ദേശാന്തര വ്യത്യാസവും വൈവിധ്യപൂർണ്ണമായ ഭാഷാ രീതിയുമാണ്.
ഏകദേശം 1960കളിലെ കഥയാണ് സെബാസ്റ്റ്യൻ അപ്പച്ചൻ പറഞ്ഞു തന്നത്. അന്ന് ഹെൽത്ത് ഡിപാർട്മെൻറിൽ ആയിരുന്നു അപ്പച്ചന് ജോലി. ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്, പല ദേശങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ആയിടയ്ക്ക് ജോലി സംബന്ധിച്ച് വീടുകളിൽ നേരിട്ട് കയറി ഇറങ്ങേണ്ടതുണ്ടായിരുന്നു. ആരോഗ്യ സർവ്വേ. അതുകൊണ്ടു തന്നെ ആളുകളെ ഏറ്റവും അടുത്ത് അറിയാനും പറ്റി. ആ കാലഘട്ടത്തിൽ അയിത്തവും അനാചാരവും കൊടികുത്തി വാഴുന്ന സമയവും. പേര് അധികമാരോടും പറയാറില്ലായിരുന്നു. പിന്നെ തെക്കു നിന്ന് വന്നവനെന്ന ചെറിയ അകൽച്ചയും. അന്നാണ് അപ്പച്ചൻറെ മനസ്സിൽ ജാതിയും മതവും തിരിച്ചറിയാനാവാത്ത പെരുകളെക്കുറിച്ചുള്ള ചിന്ത മുളപൊട്ടിയത്.
അപ്പച്ചൻ അപ്പച്ചൻറെ മൂന്ന് മക്കൾക്കും മൂന്ന് വ്യത്യസ്തമായ പേരാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെയാൾക്ക് 'തിരുമേനി' എന്നും രണ്ടാമത്തെയാൾക്ക് 'സീത ബീവി' എന്നും മൂത്താമത്തെയാൾക്ക് 'സരിഗമ' എന്നും പേരിട്ടു.
"പേരിലെന്തിരിക്കുന്നു..?" എന്ന് പറഞ്ഞ മഹാനായ ഷേക്സ്പിയർ ആ വാചകത്തിനടിയിൽ പേരെഴുതി വെച്ചത് ചരിത്രപരമായ മണ്ടത്തരമെന്നെ വിശേഷിപ്പിക്കാൻ കഴിയൂ, കാരണം പേരിലുമുണ്ട് കാര്യം.
തിരുമേനി എന്ന പേര് കേൾക്കുമ്പോൾ അമ്പലത്തിലെ ശാന്തിക്കാരനാണോ എന്നൊരു തോന്നൽ ആദ്യമുണ്ടാകും, അല്ലാ പള്ളീലച്ചന്മാർ പ്രമോഷനായി മെത്രാനും ബിഷപ്പുമാരുമാകുമ്പോൾ തിരുമേനി എന്നാണ് പൊതുവേ അവരെ വിളിക്കുക. പിന്നെ പ്രവാചകനായ നബി തിരുമേനിയും കൂട്ടത്തിലുണ്ട്. ചുരുക്കി പറഞ്ഞാൽ മാർപ്പാപ്പയ്ക്ക് വരെ തിരുമേനി എന്ന് വിളിക്കേണ്ട അവസ്ഥ വരും.
സീത ബീവി എന്നത് മത സൗഹാർദ്ദം ഉദ്ദേശിച്ചാണ് ഇട്ടത്. പലപ്പോഴും സീത എന്ന് മാത്രം വിളിക്കപ്പെടുന്ന സീത ബീവി പള്ളിക്ക് പോകാനുണ്ടെന്നു പറഞ്ഞാൽ നേരിട്ടറിയാത്തവർ നെറ്റി ചുളിക്കും.
മൂന്നാമത്തെയാൾ സരിഗമ. സപ്തസ്വരങ്ങളിൽ ആദ്യത്തെ നാലക്ഷരം. സംഗീതമില്ലാതെ ഈ ഭൂമിയെ സങ്കൽപ്പിക്കാൻ പറ്റുമോ. സംഗീതത്തിന് ജാതിയും മതവുമില്ല, കാല ദേശാന്തര വ്യത്യാസമില്ല.
അപ്പച്ചൻറെ ഭാഗ്യം പോലെ തന്നെ തൻറെ കടിഞ്ഞൂൽ പുത്രനായ തിരുമേനിക്ക് കിട്ടിയ നല്ലപാതിയുടെ പേരും സമാനമായ സ്മിത എന്നായിരുന്നു. സ്മിത എന്ന പേരിനൊപ്പം തിരുമേനി എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ ഏതോ ഇല്ലത്തെ അന്തർജ്ജനമാണെന്നെ നേരിട്ടറിയാത്തവർ കരുത്തുകയുള്ളൂ എന്നതും രസകരമാണ്.
കൊച്ചുമോൻറെ പേര് അദ്വൈത് എന്നാണ്. അഹങ്കാരിയായി നടക്കുന്ന പണ്ഡിതനായ ശ്രീ ശങ്കരാചാര്യരുടെ കണ്ണ് തുറപ്പിക്കാൻ ചണ്ടാളനായി അവതരിച്ച സാക്ഷാൽ പരമശിവൻ അദ്വൈത രഹസ്യം പകർന്നു നൽകുന്നിടത്താണ് അദ്വൈത സിദ്ധാന്തം പിറവിയെടുക്കുന്നത്.
( വേദാന്തത്തിൻറെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിൻറെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.)
അപ്പച്ചൻ ഭയങ്കര പുരോഗമന ചിന്താഗതിക്കാരനാണ്. ഒരു ക്രിസ്ത്യനി അവൻറെ കുട്ടിക്ക് കൃഷ്ണൻ എന്നും ഒരു ഹിന്ദു അവൻറെ കുട്ടിക്ക് കബീർ എന്നും ഒരു ഇസ്‌ലാം തൻറെ കുട്ടിക്ക് ജോസഫെന്നും ഇട്ടാൽ തന്നെ ആളുകൾ ആശ്ചര്യപ്പെടാൻ തുടങ്ങും, മത സൗഹാർദ്ദം പറഞ്ഞു നടക്കുന്നതല്ല ഹീറോയിസം അത് പ്രവർത്തിയിൽ കൊണ്ടു വരുമ്പോഴാണ്. ചർച്ചിൽ പോകുന്ന കൃഷ്ണനും, അമ്പലത്തിൽ പോകുന്ന കബീറും, പള്ളിയിൽ പോകുന്ന ജോസഫും കൗതുകം തന്നെയായിരിക്കും.
ഒരുകാലത്ത് മുംബൈ, കൊൽക്കത്തയുടെ ഓവുചാലുകളിൽ അനേകം നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുമായിരുന്നു. അങ്ങനെയാണ് മദർ തെരേസ ഒരു 'അമ്മ തൊട്ടിൽ സ്ഥാപിച്ചത്. ആ തൊട്ടിലേക്ക് എത്തപ്പെട്ടത് നൂറ് കണക്കിന് കുഞ്ഞുങ്ങളും. അച്ഛനുമമ്മയും ആരെന്നറിയാതെ നൂറുകണക്കിന് കുഞ്ഞുങ്ങൾ വളർന്നു, മിടുക്കരായി പഠിച്ചു ലോകത്തിൻറെ പലഭാഗങ്ങളിലും പല ഉയർന്ന പദവികളും അലങ്കരിക്കുന്നുണ്ട്. അവനെന്ത് ജാതി, എന്ത് മതം.
മുമ്പെങ്ങോ വായിച്ചതോർമ്മയുണ്ട്. ആനയുടെ പേര് ക്രിസ്ത്യൻ പേരായത് കൊണ്ട് അമ്പലത്തിലെ എഴുന്നള്ളത്തിന് ഒഴിവാക്കിയത്രെ. പാപ്പാൻ മുസ്ലീമായത് കൊണ്ട് പാപ്പാനെ മാറ്റിയത്രെ.
ആണിനും പെണ്ണിനും മതി മറന്നൊന്നു പരസ്പരം അഭിനന്ദിക്കാനോ, സ്നേഹം പ്രകടിപ്പിക്കാനോ ആശ്ലേഷിക്കാനോ പാടില്ലത്രേ....
ഹോസ്റ്റലുകൾ തടവറകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാദാചാര കേന്ദ്രങ്ങളാകുമ്പോൾ 'Incredible India' യിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു വിശ്വവിദ്യാലയം സ്ഥാപിച്ചു അതിൻറെ കവാടത്തിൽ 'എത്ര വിശ്വം ഭവത്യേക നീഡം' എന്ന് കുറിച്ചു വെച്ച ടാഗോർ ഇത് കാണുന്നുണ്ടാകുമോ എന്തോ.....!!!
സെബാസ്റ്റ്യൻ അപ്പച്ചൻ കാണിച്ച വിപ്ലവം ഒരു വഴിയാണ്. മതത്തിൻറെ വേലിക്കെട്ടുകളിൽ നിന്ന് മനുഷ്യനിലേക്കുള്ള വഴി.

No comments:
Post a Comment