വർഷങ്ങൾക്കു ശേഷം ഇന്നവളെ ഞാൻ വീണ്ടും കണ്ടു, ഒരു മാറ്റവുമില്ല.
ഓർമ്മകൾ ശരവേഗത്തിൽ പിന്നോട്ട് കുതിച്ചു.
*********************************************************
നാലാം നിലയിലുള്ള എന്റെ ഓഫീസിലേക്ക് പടികയറുമ്പോൾ മൂന്നാം നിലയിലെ മറ്റൊരു സ്ഥാപന്നത്തിന്റെ ചില്ലുകൂടിനകത്തൂടി ചിരിക്കുന്ന ആ മുഖം എന്നും കണ്ടാണ് ദിവസവും മുകളിലേക്ക് കയറിപോകുന്നത്. നെറ്റിയിൽ ചന്ദന കുറിയും ഈറനുണങ്ങാത്ത മുടിയിഴകളിൽ മുല്ലപ്പൂവും ചൂടി എന്നും പ്രസന്നവതിയായി മാത്രമേ അവളെ കണ്ടിട്ടുള്ളു.... അങ്ങനെ എത്രയോ മാസങ്ങൾ ഒന്ന് മിണ്ടുകപോലും ചെയ്യാതെ....
ഓണത്തിനു രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപായിരുന്നു അത് സംഭവിച്ചത്. ഞങ്ങളുടെ ഓഫീസിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കളമത്സരം കാണാൻ അവളും കൂട്ടുകാരിയും വന്നു. അവളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഒരു വായാടി... അവർക്ക് മധുരം നൽകിയപ്പോൾ മാസങ്ങളായുള്ള മൗനത്തിന്റെ ചില്ലുകൊട്ടാരം തകർന്നുവീണു...
അവർ പോയി...
അന്നുച്ചയ്ക്ക് ചോറുണ്ണാൻ ഇറങ്ങിയപ്പോൾ അവരുടെ ഓഫീസിനു പുറത്ത് രണ്ടുപേരും നിൽക്കുന്നത് കണ്ടപ്പോൾ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചതാണ്. ചോറുണ്ടോന്ന്. ഇല്ലെന്നു പറഞ്ഞപ്പോൾ വരില്ലെന്നറിഞ്ഞിട്ടും വീണ്ടും ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചു, ഉടുപ്പി ഹോട്ടലിലേക്ക് പോവാണ് വരുന്നോന്ന്. ഒന്നാലോചിച്ച്, ഒരു മിനിട്ട് വെയ്റ്റ് ചെയ്യാൻ പറഞ്ഞു ഓഫീസിലേക്ക് പോയി പെട്ടന്ന് തിരിച്ചു വന്നു...
വാ നമുക്കൊരു ഓട്ടോ പിടിക്കാം...
അവളാദ്യം കയറി പിന്നെ കൂട്ടുകാരിയും ഒടുവിൽ ഞാനും....
മനസ്സിൽ സന്തോഷത്തിൻറെ ചീട്ടുകൊട്ടാരം കേട്ടിപോക്കുകയായിരുന്നു....
എന്നെ പോലെ തന്നെ അവളും വെജിറ്റേറിയനായിരുന്നു...
ഭക്ഷണം കഴിക്കുന്നതിനിടയിൽ കൂട്ടുകാരി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
ഞാനിടയ്ക്ക് അവളെ നോക്കുമ്പോൾ അവളും നോക്കുന്നുണ്ടായിരുന്നു...
എനിക്ക് മറ്റൊരു ദിവസം ചാൻസ് തരാമെന്ന് പറഞ്ഞ് ഭക്ഷണത്തിൻറെ ബില്ല് അവർതന്നെ കൊടുത്തു...
തിരിച്ചു വീണ്ടും ഒരു ഓട്ടോപിടിച്ച് ഓഫീസിലേക്ക്... പടികൾ കയറുമ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം അവളുടെ മുഖത്തു കണ്ടു...
മൂന്നാം നിലയിലെത്തിയപ്പോൾ, കൂട്ടുകാരി പറഞ്ഞു, " താങ്ക്സ് ഫോർ കമിങ്ങ് വിത്ത് അസ്..."
ഞാനൊന്നു ചിരിച്ചു, "ഞാനല്ലെ ക്ഷണിച്ചത്... അപ്പോൾ ഞാനല്ലേ താങ്ക്സ് പറയേണ്ടത്...."
"എനിവേ അഡ്വാൻസ് ഓണം വിഷസ്..."
"സെയിം റ്റു യു, ഞങ്ങൾ കന്നടാസ് അങ്ങനെ ഓണം ആഘോഷിക്കാറില്ല..."
"സോ, വൈ ഡോണ്ട് യു കം റ്റു മൈ ഹോം... നമുക്കാഘോഷിക്കാം..."
മൗനം...
"വാട്ട് ഹാപ്പന്റ്റ്, ഡു യു ഹാവ് എനി പ്രോബ്ലം...??"
"ഹേയ് നൊ നോ പ്രോബ്ലം..."
"ദെൻ, വാട്ട് എൽസ്... സണ്ടെ ആണ്.."
ഞാൻ വഴി പറഞ്ഞു കൊടുത്തു... ഫോണ്‍ നമ്പറും അഡ്രസും എഴുതികൊടുത്തു...
"രണ്ടുപേരും വരണം", ഞാനവളെ നോക്കി...
അവൾ തലകുലുക്കി...
"ഉറപ്പായും വരണം, വന്നില്ലെങ്കിൽ ഇനി കണ്ടാൽ ഞാൻ മൈന്റ് ചെയ്യില്ലാ..." പടികൾ കയറി ഞാൻ ഓഫീസിലേക്ക് പോയി...
*****************************************************************************************
ഓണം, ഞായറാഴ്ച... എങ്കിലും, നേരത്തേ എഴുന്നേറ്റ് കുളിച്ച് മുറ്റത്ത് പൂക്കളമൊക്കെ ഇട്ട്, ക്ലോക്കിൽ സമയം നോക്കിക്കൊണ്ടിരുന്നു.... അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു... രണ്ടു ഫ്രണ്ട്സ് ചിലപ്പോൾ വരുമെന്ന്...
ഫ്രണ്ട്സ് വീട്ടിലേക്കു വരുന്നത് പുതിയൊരു കാര്യമായിരുന്നില്ല... അതുകൊണ്ട് തന്നെ ആരാ, ഏതാ, എവിടുന്നാ എന്നൊന്നും അമ്മയും ചോദിച്ചില്ല....
ലാൻറ് ഫോണിലേക്കൊരു കോൾ. ഏട്ടനായിരുന്നു എടുത്തത്, പിന്നെ വഴി പറഞ്ഞുകൊടുക്കുന്നതൊക്കെ കേട്ടു...
ഫോണ്‍ വച്ച് ഏട്ടൻ എന്റടുത്ത് വന്ന് പറഞ്ഞു, നിന്റെ ഫ്രണ്ട്സ് വരുന്നുണ്ട് കവലയിലെത്തിയപ്പോൾ വിളിച്ചതാണെന്ന്....
ഞാൻ അകത്ത് പോയി, ഓണക്കോടി എടുത്തിട്ടു... കണ്ണാടിയിൽ പലവട്ടം നോക്കി.. മുടി ചീകിയൊതുക്കി... വീണ്ടും വീണ്ടും തിരിഞ്ഞും മറിഞ്ഞും നോക്കി...
പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു... ഞാൻ പതുക്കെ ഇറങ്ങി വരുമ്പോഴേക്കും ഏട്ടൻ ചെന്ന് സ്വീകരിച്ച് അകത്തേയ്ക്ക് കൂട്ടി വന്നിരുന്നു.... വല്ലാത്തൊരു എക്സൈറ്റ്മെന്റ്...
ഏട്ടനും കൂട്ടുകാരിയും കൂടി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു....
ഞാൻ അകത്തു പോയി ചായ കൊണ്ട് വന്നു, അവൾക്ക് കൊടുക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു...
എന്തിനാണിങ്ങനെ നേർവസ്സാകുന്നത്... ഞാൻ എന്നോടുതന്നെ ചോദിച്ചു...
അമ്മ അടുക്കളയിൽ നിന്നും വന്നു അച്ഛനും കയറി വന്നു.... അവരൊക്കെ കലപില സംസാരിച്ചുകൊണ്ടിരുന്നു...
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു... അവൾ എഴുന്നേറ്റ് ഷോക്കേസിൽ വച്ചിരിക്കുന്ന എന്റെ സമ്മാനങ്ങളും ചുവരിൽ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങളും നോക്കിക്കൊണ്ടിരുന്നു...
അമ്മ അടുക്കളയിലേക്കും, അച്ഛൻ വാഴയില മുറിക്കാനും പോയി.... ഏട്ടൻ എന്നെ നോക്കി പറഞ്ഞു, "നീ അവരെ എല്ലാമൊന്ന് ചുറ്റികാണിക്ക്, ഞാനിതൊക്കെയൊന്ന് അറേഞ്ച് ചെയ്യട്ടെ...."
ഞാനവരെ കൂട്ടി പുറത്തിറങ്ങി... പൂന്തോട്ടത്തിലൂടെ നടന്നു....
അവളിടയ്ക്കിടെ എന്നെ നോക്കി ചിരിച്ചു....
അകത്തുനിന്ന് ഏട്ടന്റെ വിളി വന്നു....
ഭക്ഷണം റെഡിയായി കൈ കഴുകി ഞങ്ങളെല്ലാരും ഒരുമിച്ചിരുന്നു....
ഭക്ഷണം കഴിച്ചെഴുന്നേറ്റ്, കുറച്ചു നേരം കൊച്ചുവർത്താനം പറഞ്ഞിരുന്നു....
രണ്ടുപേരും പോകാൻ തിടുക്കം കൂട്ടി.... വന്ന ഓട്ടോയിൽ തന്നെ തിരിച്ച് പോയി....
***********************************************************************************
തിങ്കളാഴ്ച്ച..
ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരുത്സാഹമായിരുന്നു....
മൂന്നാം നിലയിലേക്കെത്തിയപ്പോൾ കൂട്ടുകാരി പുറത്തു നിൽക്കുകയായിരുന്നു....
"ഹായ് ഡിയർ, ഗുഡ് മോണിങ്ങ്..." അവൾ ചിരിച്ചു കൊണ്ടെന്റെ അടുത്തേയ്ക്ക് വന്നു...
ഞാനും ഗുഡ് മോണിങ്ങ് പറഞ്ഞു.... എന്റെ കണ്ണുകൾ എന്തോ തിരയുന്നതുപോലെ തോന്നിയതുകൊണ്ടാവാം അവൾ പറഞ്ഞു, "വൈഗ വന്നില്ല, അവൾക്കു നല്ല സുഖമില്ല... രണ്ടു ദിവസം ലീവെടുത്തു..."
"ഉം...."
"ഓകെ ബായ്, സീയൂ.... കുറെയേറെ വർക്കുണ്ട്..." ഞാൻ ഓഫീസിലേക്ക് കയറി പോയി....
പതിവില്ലാതെ ഞാൻ ഓഫീസിൽ നിന്നും പെട്ടന്നിറങ്ങി....
അടുത്ത ദിവസം ഒരു കാരണവുമില്ലാതെ ലീവെടുത്ത് വീട്ടിലിരുന്നു....
പിറ്റേന്ന് കയറി ചെല്ലുമ്പോൾ അവൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു.... കൂടെ കൂട്ടുകാരിയും ഉണ്ട്....
"എനിക്ക് ബാഗ്ലൂർ ജോലി കിട്ടി, നാളെ പോകും, ഉച്ചയ്ക്ക് രണ്ടുപേർക്കും എന്റെ വക ട്രീറ്റ്..." കൂട്ടുകാരി പറഞ്ഞു....
ഞാൻ ഓഫീസിലേക്ക് കയറിപോയി.....
ഒരുമണിക്ക് കൂട്ടുകാരിയുടെ ഓഫീസ് ഫോണിൽ നിന്നൊരു കോൾ വന്നു.... "ഹായ്, സാതന ഹിയർ ഫ്രീ ആണെങ്കിൽ താഴെ വരൂ..."
"ജസ്റ്റ്, വെയ്റ്റ്...."
ഞങ്ങൾ ഓട്ടോയിൽ കയറി, പാർക്ക് അവന്യുയിൽ കയറി.... സാതന മെനു നോക്കി എന്തൊക്കെയോ ഒഡർ ചെയ്യുന്നുണ്ടായിരുന്നു....
ഞങ്ങൾക്കിടയിൽ വല്ലാത്തൊരു നിശബ്ദത... കഴിച്ചിറങ്ങിയപ്പോൾ വൈഗയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു... അവർ കെട്ടിപിടിച്ചു...
സാതന എന്നെ നോക്കി പറഞ്ഞു, " ഡോണ്ട് മിസ്സ് മൈ ഫ്രണ്ട്ഷിപ്പ്..., ഐ മിസ്സ് യു ബോത്ത്... ഞാൻ എത്തിയിട്ട് അവിടത്തെ നമ്പറിൽ വിളിക്കാം.... എൻറെ വൈഗയ്ക്ക് കമ്പനി കൊടുക്കാൻ മറക്കല്ലേ... അവളിത്തിരി സൈലന്റ് ആണ്, നിങ്ങളൊന്നു ശരിയാക്കിയെടുക്കണം... എനിവേ.... ബായ്... സീയു...."
"ബായ് സീയു..."
************************************************************************************************
അന്ന് വൈകുന്നേരം ഞാൻ അത്യാവശ്യമായി പൂനെയ്ക്ക് പോയി...
രണ്ട് ദിവസം കഴിഞ്ഞാണ് ഓഫീസിലെത്തിയത്....
മൂന്നാം നിലയിലേക്കിത്തിയതും വൈഗ ഓടിവന്നു... "എന്തേ രണ്ടുദിവസമായി കണ്ടില്ല...??"
"ഞാൻ പൂനെയ്ക്ക് പോയിരുന്നു, ഒരു അർജന്റ് മീറ്റിംഗ്.."
"സാതന... എത്തീട്ട് വിളിച്ചോ...??"
"ഉം..."
"തിരക്കിലാണോ..." അവൾ വല്ലാത്തോരാകാംഷയോടെ ചോദിച്ചു...
"അല്ല, എന്തേയ്.."
"നമുക്കൊന്ന് പുറത്തു പോയാലോ..."
"എവിടേയ്ക്ക്..??"
"വല്ലാത്തൊരു തലവേദന ഒരു ചായ കുടിക്കണം...ഒറ്റയ്ക്ക് പോകാനൊരു മടി..."
"അതിനെന്താ...പോകാലോ..." ഞാൻ പറഞ്ഞു...
ഞങ്ങൾ ഫുഡ് കോട്ടിലേക്ക് നടന്നു...
ചായയ്ക്ക് പറഞ്ഞ് ഞങ്ങളിരുന്നു...
അവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നി...
അതിനു മുമ്പേ ഞാൻ പറഞ്ഞു..."ഞാൻ ഓഫീസിൽ നിന്നും റിസൈൻ ചെയ്തു, എനിക്കിവിടെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി....മിക്കവാറും ഈ വീക്കിൽ തന്നെ ജോയിൻ ചെയ്യണം...."
"ഉം...."
അവളൊന്നും പറഞ്ഞില്ല...
"ആക്ച്വലി എനിക്കും ഈ ജോബ് വിട്ട് മറ്റൊരു കമ്പനിയിൽ കയറിയാലോ എന്നൊരു പ്ലാനുണ്ട്.... കാൻ യു ഹെൽപ്പ് മി...."
"ഓ.... തീർച്ചയായും....ഞാനെന്റെ ഫ്രണ്ട്സ് സർക്കിളിൽ ഒന്ന് പറഞ്ഞു നോക്കട്ടെ... ഉറപ്പായും കിട്ടും ഡോണ്ട് വറി..."
അവൾ ചിരിച്ചു....
"ഹൊ... സന്തോഷായി... ഒന്ന് ചിരിച്ചല്ലോ..."
ഞങ്ങളിറങ്ങി....
വൈകുന്നേരം ഞാനവളുടെ ഓഫീസിനു മുന്നിൽ നിന്ന് അവളെ വിളിച്ച് ഫുഡ് കോട്ടിൽ കൊണ്ടുപോയി...
"തനിക്ക് ഭാഗ്യമുണ്ടെൽ ഇത് കിട്ടും, നാളെ രാവിലെ ഇന്റർവ്യൂനു പോകാൻ തയ്യാറായിരിക്കു...."
"എന്താ ജോബ്..."
"ഒരു കണ്‍സ്ട്രക്ഷൻ കമ്പനിയാണ്... അഡ്മിൻ.."
"ഒക്കെ..."
"സാലറി ഇപ്പോൾ കിട്ടുന്നത്തിന്റെ മൂന്നിരട്ടി കിട്ടും, മാനേജർ എൻറെ ഫ്രണ്ട് ആണ്, റെഫറൻസിൽ എൻറെ പേരും നമ്പറും വച്ചോളൂ.... ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..."
"ഉം..."
"നന്നായി പെർഫോം ചെയ്യണം, ഇയാളെക്കുറിച്ച് ഞാൻ ഒരു ഔട്ട് ലൈൻ കൊടുത്തിട്ടുണ്ട്...."
"ഒക്കെ..."
"നാളെ ഞാൻ ഉണ്ടാവില്ല... പുതിയ കമ്പനിയുടെ ഹെഡ് ഓഫീസിൽ പോയി ഡോക്യുമെന്റ് സബ്മിറ്റ് ചെയ്യാനുണ്ട്, ഇന്ടർവ്യു കഴിഞ്ഞ് വിളിക്കു.... ഒക്കെ, ബായ്... സീയു....ഓൾ ദ ബെസ്റ്റ്..."
"താങ്ക്യു...."
**********************************************************************************
അടുത്തദിവസം വൈഗ വിളിച്ചു,"ഹായ്, ചേട്ടാ.. വൈഗയാ... ഇന്റർവ്യു കഴിഞ്ഞു..."
"ഒക്കെ... ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ... ഞാൻ തിരിച്ച് വിളിക്കാം..."
ഞാൻ മാനേജരെ വിളിച്ചു, "ഡാ... ഷീയീസ് സോ യങ്ങ്.... ആൻറ് സ്മോൾ..."
"സാറേ, അവൾ പുലിയാണു, അഞ്ചാറു ഭാഷയൊക്കെ ഈസിയായി സംസാരിക്കും.... ധൈര്യായി എടുത്തോളു, ട്രസ്റ്റ് മീ..."
"ഉം...ടൂ വീക്ക് ടൈം കൊടുക്കുന്നുണ്ട്... അതിനുള്ളിൽ അവൾ പെർഫോം ചെയ്ത് കാണിക്കണം, ഇല്ലേൽ തൂക്കിയെറിയും...."
"ഒക്കെ... ഷീവിൽ ടു..."
ഞാൻ വൈഗയെ വിളിച്ചു, "ഹായ്, സിദ്ദു, ഹിയർ, ഫ്രീയാണേൽ ഫുഡ് കോട്ടിൽ വാ...."
"ഹേയ്... മാനേജർ എന്ത് പറഞ്ഞു..."
"വാ...പറയാം...."
മുഖത്ത് വല്ലാത്തോരാകാംഷയോടെ അവൾ കയറി വന്നു..
ഞാൻ രണ്ടു കോൾഡ് കോഫിക്ക് പറഞ്ഞു...
"കണ്‍ഗ്രാജുലേഷൻസ്... നാളെ ജോയിൻ ചെയ്തോളു...."
അവളുടെ മുഖത്ത് ആയിരം സൂര്യന്മാർ ഒന്നിച്ചു മിന്നിമറയുന്നത് കണ്ടു....
"യു ആർ സോ സ്വീറ്റ്..."
"അതൊക്കെ അവിടെയിരിക്കട്ടെ... പാർട്ടി വേണം...."
"ഓ...നോ പ്രോബ്ലം...നെക്സ്റ്റ് വീക്ക് സാതനയും വരുന്നുണ്ട്... മൂന്നുപേർക്കും കൂടാം..."
"ഒക്കെ.... ഞാനിറങ്ങട്ടെ.... ഓഫീസിൽ കുറച്ചു ജോലി ഉണ്ട്, ലാസ്റ്റ്ടെ ആണല്ലോ.... സീ യു..."

പിന്നീട് ഞങ്ങൾ ഇടയ്ക്കെടെ കൂടും....
മാസങ്ങൾ കടന്നു പോയി...

അന്നൊരു ഞായറാഴ്ച്ചയായിരുന്നു....
അവളുടെ കോൾ, കരയുന്നുണ്ടായിരുന്നു...
"ഹേയ്.... എന്തുപറ്റിയെടി..??? എന്തിനാ കരയുന്നത്...???"
കരച്ചിൽ തുടർന്നു...
"ഹേയ്....ഡിയർ വാട്ട് ഹാപ്പന്റ്...??"
"എനിക്കീ വീട്ടിൽ നിൽക്കാൻ പറ്റില്ല.... ഞാൻ ബാഗ് എടുത്തിട്ടുണ്ട്, ചേട്ടന്റെ വീട്ടിലേക്ക് വര...."
അത്രേ കേട്ടുള്ളു.... ഞാൻ ഞെട്ടിപ്പോയി.... ഉള്ളിലൊരൽപ്പം ഭയവും....
"വൈഗ.... എന്താ പറ്റിയെ...പറ..."
കരച്ചിൽ തേങ്ങലായി....
"ഒരു കാര്യം ചെയ്യ്, ഫുഡ് കോട്ടിൽ വാ.... നമുക്ക് സംസാരിക്കാം...."
"ഉം..."
ഫുഡ് കോട്ടിൽ ബാഗുമായി കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന വൈഗ.... അവളാകെ ഭ്രാന്തുപിടിച്ച ഭാവമാണ്... വീട്ടിൽ അമ്മയോടെന്തോ തല്ലുകൂടിയതാണ് പ്രോബ്ലം... കുറെ നേരം സംസാരിച്ചിരുന്നു.... പിന്നെ എൻറെ വീട്ടിൽ പെട്ടന്നൊരു പെണ്‍കുട്ടി കയറിവന്നാലുണ്ടാകുന്ന പുകിൽ പോലീസ് കേസ്, എന്റേയും ആവളുടെയും ജോലിപോയാലുള്ള അവസ്ഥ എല്ലാം ക്ഷമയോടെ പറഞ്ഞു കൊടുത്തു....
അവളേയും കൂട്ടി ഓർഫനേജിലേക്ക് പോയി.... കുട്ടികൾക്ക് മിട്ടായി വാങ്ങിച്ചു കൊടുത്തു.... ഞാൻ അവരെ കാണിച്ച് പറഞ്ഞു "ഇവരൊക്കെ അച്ഛനുമമ്മയും നഷ്ടപ്പെട്ടവരാണ്, തനിക്കതുണ്ട്, താനത് നഷ്ടപ്പെടുത്തരുത്.... പ്ലീസ്, തിരിച്ചു പോകു.... എന്റെയൊപ്പം ജീവിക്കണമെന്നുണ്ടെങ്കിൽ ഞാൻ വന്നു പെണ്ണ് ചോദിക്കാം.... അതുവരെ കാത്തിരിക്കു...."
"ഉം..."
അവൾ മടങ്ങി പോയി....
രണ്ടുമൂന്നു ദിവസം ഫോണ്‍ സുച്ചോഫായിരുന്നു....
പിന്നെ വിളിച്ചു കിട്ടിയപ്പോൾ അത്ര താല്പര്യമില്ലാത്ത പോലെ സംസാരിച്ചു, തിരക്കുണ്ടെന്ന് പറഞ്ഞു ഫോണ്‍ കട്ടുചെയ്തു....
പിന്നീടവൾ വിളിച്ചില്ല.... കാണുമ്പോഴൊക്കെ ഒഴിഞ്ഞു മാറി നടക്കും....
ഞാൻ ആ ജോലിയും നഗരവും ഉപേക്ഷിച്ചു.....
അവളില്ലാത്തൊരു ലോകത്തേയ്ക്ക് പറന്നു.....
************************************************************************************
അവൾ ക്ഷേത്രം പ്രദക്ഷിണം വച്ചു വരുമ്പോഴേക്കും ഞാൻ ഇറങ്ങി നടന്നു....

Nannaayitund......
ReplyDelete