പത്തുമാസം നൊന്തു പെറ്റ മക്കളെ നഷ്ടപ്പെടുന്ന ഒരമ്മയുടെ വേദന തന്റെ മക്കൾ പോലും മനസ്സിലാക്കുന്നില്ലല്ലോ എന്ന തിരിച്ചറിവ് ആ അമ്മയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും പല തവണ ആ അമ്മ തന്റെ കുഞ്ഞുങ്ങളെ ഒരു നോക്കു കാണാൻ റോഡിനരികിലും സ്കൂൾ ഗേറ്റിനു മുന്നിലും ആകാംഷയോടെ കാത്തിരുന്നു. ഇല്ല അയാൾ തന്റെ കുഞ്ഞുങ്ങളെ തന്നിൽ നിന്നും അകറ്റാൻ എല്ലാ രീതിയിലും ശ്രമിച്ചു കൊണ്ടിരുന്നു.
മുറിയിൽ കയറി ആ അമ്മ വാവിട്ടു കരഞ്ഞതും ആ മക്കൾ അറിഞ്ഞിരിക്കില്ല.
അമ്മയില്ലാതെ വളർന്നതിന്റെ എല്ലാ ദോഷവും ആ മക്കൾക്കും ഉണ്ടായിരുന്നു. കൂട്ടിലിട്ടു വളർത്തിയ കിളികളെ പോലെ അവർ വളർന്നു. ഒരമ്മയുടെ വേദന എന്തെന്നു അപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്ത മക്കൾ...
കരഞ്ഞു തളർന്നു വീണ ആ അമ്മയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലാക്കി. ശാരീരികമായും മാനസ്സികമായും തളർന്ന അവർ തിരിച്ചറിയപ്പെടാത്ത രോഗങ്ങൾക്ക് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാസങ്ങളോളം ആശുപത്രിയിൽ കഴിച്ചു കൂട്ടിയ അവരെ ആരുമില്ലാത്ത ഒരു യുവാവ് വന്നു കൂട്ടികൊണ്ടു പോയി. നല്ല ആഹാരം നല്കി, പുതിയ വസ്ത്രങ്ങൾ വാങ്ങി കൊടുത്തു . മറ്റാരും തുണയില്ലാത്ത അവർക്ക് അയാളൊരു തുണയായി. അവർ അയാളുടെ ജീവിത സഖിയായി.
ദിവസങ്ങൾ ഓരോന്നായി പോയ്കൊണ്ടെയിരുന്നു. അവരിന്ന് രണ്ടു പെണ്‍മക്കളുടെ അമ്മയാണ്. എങ്കിലും തന്റെ ആദ്യത്തെ മകളുടെ ഓർമ്മകൾ ആ അമ്മയെ അലട്ടികൊണ്ടെയിരുന്നു. കണ്ണീരുണങ്ങാത്ത ആ അമ്മയുടെ രൂപം ലോകത്തിനു മുന്നിൽ ഒരു ചോദ്യച്ചിന്നമായി നിന്നു...
No comments:
Post a Comment