സാമൂഹികോൽപ്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനീകമുതലാളികളുടെ വർഗത്തെയാണ് ബൂർഷ്വാസി എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഉൽപ്പാദനോപാദികളൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരായ ആധുനീകകൂലിവേലക്കാരുടെ വർഗത്തെയാണ് തൊഴിലാളി വർഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
(1888 ലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്)
ബൂർഷ്വസികളില്ലേങ്കിൽ എങ്ങനെ തൊഴിലാളികളും തൊഴിൽ അവസരങ്ങളും ഉണ്ടാകും...???
ഇവിടെ എംഗൽസ് തന്നെ പറയുന്നുണ്ട് സാമൂഹികോൽപ്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനീകമുതലാളികളുടെ വർഗത്തെയാണ് ബൂർഷ്വാസി എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഉൽപ്പാദനോപാദികളൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരായ ആധുനീകകൂലിവേലക്കാരുടെ വർഗത്തെയാണ് തൊഴിലാളി വർഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാവരും മുതലാളിമാരായാൽ ഇവിടെ തൊഴിലെടുക്കാൻ ആരാണുണ്ടാവുക..?? എല്ലാവരും തൊഴിലാളികളായാൽ തൊഴിൽ നൽകാൻ ആരുണ്ടാവും...??
വീടുപണിയാനും ബസ്സും കാറും ലോറിയും മുതൽ വിമാനം പറത്താൻ വരെ ആളുവേണ്ടേ... മരമില്ലിൽ പണിയെടുക്കാനും തെങ്ങിൽ കയറാനും മീൻ പിടിക്കാനും റോഡുണ്ടക്കാനും കച്ചവടം ചെയ്യാനും എന്നു തുടങ്ങി എന്തോക്കെ തൊഴിലുകളിലാണ് ആളുകൾ ഏർപ്പെട്ടിരിക്കുന്നത്... ഇതെല്ലാം മുതലാളിയും തൊഴിലാളിയും തമ്മിലുള്ളൊരു ചങ്ങലയാണ്.
പ്രകൃതിയിലെ ആവാസ വ്യവസ്ഥയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും അതു തന്നെ... സസ്യഭുക്കായ മാനിനേയും മുയലിനെയും ഭക്ഷിക്കുന്ന സിംഹവും കടുവയും, പച്ചക്കറികളും പഴവർഗങ്ങൾക്കു പുറമെ മാംസത്തിനു വേണ്ടി മൃഗങ്ങളെ പോലും കൊന്നുതിന്നുന്ന മനുഷ്യൻ, നാം ശ്വസിക്കുന്ന ഓക്സിജനെ നമുക്ക് പ്രധാനം ചെയ്ത് പകരം കാർബണ്‍ഡയോക്സൈഡ് സ്വീകരിക്കുന്ന സസ്യലതാതികൾ..... അങ്ങനെ ഇവയെല്ലാം നമ്മുടെ ആവാസവ്യവസ്ത്ഥയ്ക്ക് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നത് കൊണ്ടാണ് സന്തുലിതാവസ്ത്ഥ നിലനിന്നുപോകുന്നത്.
ഇതോടൊപ്പം ഒന്നുകൂടി പറഞ്ഞോട്ടെ ഈ തൊഴിലാളിദിനം ആരുടേയും കുത്തകയൊന്നുമല്ല... എല്ലാ പാർട്ടിയിൽ വിശ്വസിക്കുന്നവരും എല്ലാ ജാതി മത വിഭാഗങ്ങളിൽ പെട്ടവരും ഇന്ന് തൊഴിലാളികളും മുതലാളികളുമാണ് ...
മെയ്യനങ്ങി പണിയെടുത്താൽ വയറുനിറയെ ആഹരിക്കാം...
അതുപോലെ തന്നെയാണു ഇതും. വേണം നമുക്ക് മുതലാളിമാർ ഒപ്പം തൊഴിലാളികളും...
എല്ലാ തൊഴിലാളികൾക്കും ആശംസകൾ നേരുന്നതിനോടൊപ്പം തന്നെ മുതലാളിമാരെ നന്ദിയോടെ സ്മരിക്കുന്നു....
NB: ചെയ്യുന്ന തൊഴിലിനോടും അത് സാധ്യമാക്കി തരുന്ന ആളുകളോടും/ സർക്കാരിനോടും/ സ്വകാര്യ മേഖലയോടും തിന്നുന്ന ചോറിനോടും കൂറുപുലർത്തിയാൽ തന്നെ ഇവിടെ സ്വർഗ്ഗതുല്യമായിതീരുമെന്നതിൽ യാതൊരു സംശയവുമില്ല....
No comments:
Post a Comment