ബെന്ദർ സ്ട്രീറ്റിലെ മിലാട്ടോണ്‍ ഷോപ്പിനുമുന്നിൽ നിൽക്കുകയായിരുന്നു ഞാൻ.
"ഐഡിയ" ഉണ്ടോ..??
"റീചാർജു കൂപ്പണാണോ സിം കാർഡാണോ...??"
"യെസ്, സിം കാർഡ്.."
"ഐഡിയ...??"
"യാ .."
കടയിലെ തിരക്കുകാരണം ഞാൻ പുറത്തിറങ്ങി നിന്നു.
"നിങ്ങളെന്തു ചെയ്യുന്നു..?"
"ആ...ഞാൻ പഠിക്കുകയാ.."
"ആ...ആ.. മലയാളിയാ..."
"നന്നായി പഠിക്കണം, ബല്യ ആളാണം..."
ഒരാൾ കയറി വന്നു. "സമയമെത്രയായി...??"
"എടാ...സമയെത്രായി...?"
"പത്തേ അഞ്ച് ടാ..."
കണ്ണിനു മീതെ ഇടതുകൈ പിടിച്ച് സൂര്യനെ നോക്കിക്കൊണ്ടോരാൾ പറഞ്ഞു , "പത്ത് മണി കായ്‌ഞ്ഞ് മോനെ.."
"നിങ്ങൾക്കെങ്ങനെ മനസ്സിലായി...!!! ??", ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.
"അതൊക്കെ അറിയാൻ പറ്റും..."
"മഴകാലത്തും പറയാൻ പറ്റുമോ..??"
"ആ...മയക്കാലത്തും പറ്റും...."
"ഇപ്പോന്നെ, ഞമ്മക്കെല്ലാം എയർപ്പോട്ടില് പോണെങ്കി കൊയിക്കോട്ടും കൊച്ചിക്കും പോണ്ടേ, ഞമ്മളെ നാട്ട്ലന്നെ ബരുംന്ന്..."
"അതെവിടെയാ...?"
"മൂർഖൻ പറമ്പ്... മോന് കേട്ടിനോ..??? അങ്ങ് കന്നൂർന്ന്ട്ത്.. അബടെ ഏയർപ്പോട്ട് ബരും..."
"നിങ്ങളുടെ പേരെന്താ..?"
"അബ്ദുള്ള... ബർമ്മ അബ്ദുള്ളാന്നു പറഞ്ഞാലറിയും..."
"നിങ്ങളെവിടെയാ ..?"
"ഞാന് ബർമ്മേലായിര്ന്ന്... ൻറെ ബാപ്പാന്റെ നാട്... കൊറേ പണ്ട് ഞമ്മളെം കൂട്ടി ബാപ്പ ബന്ന്... ദാ, ഒനെന്റെ മോനാ.. ഓനെ ഞമ്മള് നാട്ട്ലന്നെ നിർത്തി.. ബർമ്മക്ക്ക്കൊന്നും ഓനെ ഞമ്മള് ബിടൂല്ല..." വികാരം കൊണ്ടും അംഗവിക്ഷേപങ്ങളും കൊണ്ട് അബ്ദുക്ക ആ ഓർമ്മകൾ എൻറെ മുന്നിൽ അയവിറക്കി. കണ്ണുകൾ കലങ്ങിയിരുന്നു.
"ഞമ്മള് ബുദ്ധമാതായിര്ന്ന്.."
"പിന്നെ നിങ്ങളെങ്ങനെ അബ്ദുള്ളയായി...?"
"ബാപ്പ ഇസ്ലാം മതം സ്വീകരിച്ച്.. ബർമ്മ അബൂബക്കർ. ഇന്ത്യേല് ബന്ന് കൊല്ലത്ത് ബന്ന് പെണ്ണു കെട്ടി, ബീണ്ടും ബർമ്മക്ക് പോയി.."
"അന്നെ കാണുമ്പോ... ഞാൻ പറയ്ന്നത് കേക്കുമ്പോ ലേസം ലൂസ്ണ്ടെന്ന് തോന്നും... ൻറെ മോന് ലേസം ലൂസ്ണ്ടായിന്, ഇപ്പൊ പടച്ചോൻ സഹായിച്ച് എല്ലാം മാറ്റിക്കോട്ത്ത്.. റബ്ബിലായില തമ്പുരാനേ... പടച്ചോൻ കാത്ത്.. മെഹബൂബ് കെട്ടിക്കൊടുത്തതാരാ ഈ ഞമ്മള്... നരീനെ അറിയോ...??"
"അറിയില്ലാ..."
"ഞമ്മള് കൊണ്ടന്നില്ലേ നരീനെ...."
"സി.പി.സി.ആർ.ഐ.ലെ മുയുവനും തെങ്ങ് ഞമ്മൊ നാട്ടതന്നെ... ഒന് ബിട്ടോട്ത്ത്, ഞമ്മക്കെന്തിനാപ്പാ... ബയറിന്റെ പൊരിച്ചില് മാറണം, അത്രന്നെ.. ഇങ്ങള് ബെജാറാക്കണ്ടാന്ന്.. ഞമ്മള് രണ്ട് കൊല്ലം സമ്പാതിച്ച കായ്ണ്ട്... പൊന്ന്ണ്ട്... രണ്ട് കൊല്ലം.. അറിയോങ്ങക്ക്..." അബ്ദുള്ളയുടെ കണ്ണുകളിൽ വികാരം ആളികത്തുകയായിരുന്നു. ശരീരമാകെ വിറയ്ക്കുന്നുണ്ട്.
"ഇങ്ങക്കറിയോ, (തൊണ്ട വരണ്ട് ശബ്ദം ഇടറി)ഇറ്റിങ്ങോ ൻറെ മുയുവനും കട്ടു. ഞമ്മള് പാപ്പറ.. ഈ ദുനിയാവില് നാട്ക്കണെ എല്ലാം പടച്ചോൻ കാണ്ന്നണ്ട്... മേരാ ഭാരത് മേരാ ദിൽ.."
"ബാപ്പ, പോകാം..."
ഓകെ..ഓകെ ..പോകാം.."
ആ.. ആ.. അപ്പോഴും അബ്ദുള്ളയുടെ ശരീരം വിറയ്ക്കുകയായിരുന്നു.
ബാപ്പയും മകനും കൈപിടിച്ച് നടന്നു നീങ്ങി. മൂടിക്കെട്ടിയ അന്തരീക്ഷം പെട്ടന്ന് തകർത്തെറിയപ്പെട്ടു.
"അയാളെന്താ പറഞ്ഞത്..?" എല്ലാവർക്കും ആകാംക്ഷയായി...
"ആ...ഒരു പാവം ബർമ്മക്കാരൻ അബ്ദുള്ള.., അയാൾക്കെ ലേശം ലൂസുണ്ടോന്നൊരു സംശയം..."
"അല്ല... ലൂസ്ന്നെ ... ചെറിയൊരു ലൂസ്..."

No comments:
Post a Comment