പോയ് മുഖങ്ങളാണേറെയും....??? !!!
ഒരു മുഖപുസ്തകം തുടങ്ങി മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും നിയമപാലകരേയും എന്തിനതികം എവിടെയോ കിടക്കുന്ന ഒബാമയെ വരെ തെറി വിളിക്കുന്നവരാണു കൂടുതലും....
വരും വരായ്കകൾ മനസ്സിലാക്കാതെ മുന്നും പിന്നും നോക്കാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു... പലർക്കും സാമൂഹ്യ മാദ്ധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നു പോലും അറിയില്ല. ഇനി നിർബന്ധമായും വേണ്ടത് സൈബർ നിയമബോധവൽക്കരണ ക്ലാസ്സുകളാണ്.
അറിവുണ്ടായിട്ടും ചിലരാകട്ടെ രാഷ്ട്രീയവും മതവും ജാതിയും പ്രചരിപ്പിക്കാനുള്ള ഒരു മാദ്ധ്യമമായി ഇതിനെ ചൂഷണം ചെയ്യുന്നു.
ഇവിടെ ഏറ്റവും രസം ആണ്‍ പെണ്‍ വ്യത്യാസമില്ലെന്നുള്ളതാണ്... അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് വരണം, പക്ഷെ ഇതിച്ചിരി കൂടിപ്പോയോ എന്നൊരു സംശയം....
ഇവിടെ നല്ല വശങ്ങളും കാണിതിരിക്കുന്നില്ല. സമൂഹമാധ്യമങ്ങൾ വഴി എത്രയോ നല്ല രചനകൾ ഉണ്ടായിട്ടുണ്ട്, പാവപ്പെട്ടവർക്കും അശരണരായ രോഗികൾക്കും സഹായങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്, രക്തദാനവും, അവയവദാനവും വരെ ഉണ്ടായിട്ടുണ്ട്... വീടില്ലാത്തവർക്ക് വീട്, തൊഴിലില്ലാത്തവർക്ക് തൊഴില് എല്ലാം ഇതിൻറെ നല്ലൊരു ഭാഗമാണ്.
പിന്നെ നമുക്കും ഉണ്ടല്ലോ നല്ലൊരു പാരമ്പര്യം... ആദാമും അവ്വയും തിന്നരുതെന്ന് പറഞ്ഞ വിലക്കപ്പെട്ട കനി തിന്നതുമുതൽ തുടങ്ങിയതാണ് നമ്മുടെ ദുസ്വാതന്ത്ര്യം...
കൂടാതെ ഇന്ത്യാ മഹാരാജ്യം പോലൊരു രാജ്യത്താണല്ലോ നമ്മൾ വാണരുളുന്നത്.... ആർക്കും എന്തും എപ്പോൾ വേണമെങ്കിലും പറയാനും ചെയ്യാനുമുള്ള അനിയതിന്ത്രമായ സ്വാതന്ത്ര്യം പൂർവ്വികർ കഷ്ടപ്പെട്ട് നേടിക്കൊടുത്തിട്ടുണ്ടല്ലോ....
ഈ മുഖപുസ്തകത്താളുകൾ എത്രയോ കുടുംബങ്ങളെ കുടുംബ ബന്ധങ്ങളെ ശിതിലമാകിക്കൊണ്ടിരിക്കുന്നു. സംശയങ്ങളും സംശയരോഗങ്ങളും കാട്ടു തീ പോലെ പടർത്തി മാറാരോഗമാക്കിത്തീർത്തിരിക്കുന്നു... എത്രയോ മുഖങ്ങൾ രൂപാന്തരം പ്രാപിച്ചു തലമാറി ഉടലുമാറി പുറത്തു വരുന്നു... മാനസിക വൈകല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ശക്തിപകരുന്ന കാഴ്ചകളാണു ദിവസവും കണ്ടോണ്ടിരിക്കുന്നത്..
അപകടസ്ഥലത്തുനിന്നും നിന്നും ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ ചാനലുകാരല്ല, മുഖപുസ്തകത്തിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരാണ്... തടവ് പുള്ളികൾ വരെ ജയിലിനുള്ളിലെ വിശേഷങ്ങൾ അപ്പപ്പോൾ പുറം ലോകമെത്തികുന്നുണ്ടല്ലോ....
ചിലർ ചായകുടിക്കുന്നതും, കഞ്ഞികുടിക്കുന്നതും, പിസ്സ കഴിക്കുന്നതും, ഗേൾഫ്രണ്ടിന്റെ കൂടെ കറങ്ങുന്നതും കക്കൂസിൽ പോയതും ഉണ്ണുന്നതും ഉറങ്ങുതും വരെ മുഖപുസ്തകത്തിലാണ്.
ഇന്ത്യാമഹാരാജ്യത്ത് ഇതിനു തടയിടാൻ നിയമങ്ങളില്ലത്രെ... നിയമവ്യവസ്തകളില്ലത്രെ.... നിയമനിർമ്മാണം നടത്താലോ... പക്ഷെ ആരാണിതൊക്കെ നടത്തേണ്ടത്....???
ഇങ്ങനെ പറയാൻ ഒരുപാടുകാണും... ഞാനാരാ ഇതൊക്കെ പറയാൻ സദാചാര പോലീസോ എന്നും ചോദിക്കുന്നവരുണ്ടാകും... മേൽപറഞ്ഞ സ്വാതന്ത്ര്യങ്ങളെല്ലാം ഞാനും ഒന്ന് ദുരുപയോഗം ചെയ്തോട്ടെ സാറെ...
NB : അച്ഛനും മകനും അമ്മയും മകനും മകളും ഇപ്പോൾ സംസാരിക്കുന്നത് വാട്സാപ്പിലും മുഖപുസ്തകസന്ദേശങ്ങളിലൂടെയുമാണത്രെ... ഭയങ്കര തിരക്കാണത്രെ...

No comments:
Post a Comment