Thursday, 30 April 2015

ബൂർഷ്വാകളും തൊഴിലാളികളും (സർവ്വലോക തൊഴിലാളി ദിനം)

സാമൂഹികോൽപ്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനീകമുതലാളികളുടെ വർഗത്തെയാണ് ബൂർഷ്വാസി എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഉൽപ്പാദനോപാദികളൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരായ ആധുനീകകൂലിവേലക്കാരുടെ വർഗത്തെയാണ് തൊഴിലാളി വർഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
(1888 ലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്)


ബൂർഷ്വസികളില്ലേങ്കിൽ എങ്ങനെ തൊഴിലാളികളും തൊഴിൽ അവസരങ്ങളും ഉണ്ടാകും...???

ഇവിടെ എംഗൽസ് തന്നെ പറയുന്നുണ്ട് സാമൂഹികോൽപ്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനീകമുതലാളികളുടെ വർഗത്തെയാണ് ബൂർഷ്വാസി എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഉൽപ്പാദനോപാദികളൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരായ ആധുനീകകൂലിവേലക്കാരുടെ വർഗത്തെയാണ് തൊഴിലാളി വർഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാവരും മുതലാളിമാരായാൽ ഇവിടെ തൊഴിലെടുക്കാൻ ആരാണുണ്ടാവുക..?? എല്ലാവരും തൊഴിലാളികളായാൽ തൊഴിൽ നൽകാൻ ആരുണ്ടാവും...??

വീടുപണിയാനും ബസ്സും കാറും ലോറിയും മുതൽ വിമാനം പറത്താൻ വരെ ആളുവേണ്ടേ... മരമില്ലിൽ പണിയെടുക്കാനും തെങ്ങിൽ കയറാനും മീൻ പിടിക്കാനും റോഡുണ്ടക്കാനും കച്ചവടം ചെയ്യാനും എന്നു തുടങ്ങി എന്തോക്കെ തൊഴിലുകളിലാണ് ആളുകൾ ഏർപ്പെട്ടിരിക്കുന്നത്... ഇതെല്ലാം മുതലാളിയും തൊഴിലാളിയും തമ്മിലുള്ളൊരു ചങ്ങലയാണ്.

പ്രകൃതിയിലെ ആവാസ വ്യവസ്ഥയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും അതു തന്നെ... സസ്യഭുക്കായ മാനിനേയും മുയലിനെയും ഭക്ഷിക്കുന്ന സിംഹവും കടുവയും, പച്ചക്കറികളും പഴവർഗങ്ങൾക്കു പുറമെ മാംസത്തിനു വേണ്ടി മൃഗങ്ങളെ പോലും കൊന്നുതിന്നുന്ന മനുഷ്യൻ, നാം ശ്വസിക്കുന്ന ഓക്സിജനെ നമുക്ക് പ്രധാനം ചെയ്ത് പകരം കാർബണ്‍ഡയോക്സൈഡ് സ്വീകരിക്കുന്ന സസ്യലതാതികൾ..... അങ്ങനെ ഇവയെല്ലാം നമ്മുടെ ആവാസവ്യവസ്ത്ഥയ്ക്ക് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നത് കൊണ്ടാണ് സന്തുലിതാവസ്ത്ഥ നിലനിന്നുപോകുന്നത്.

ഇതോടൊപ്പം ഒന്നുകൂടി പറഞ്ഞോട്ടെ ഈ തൊഴിലാളിദിനം ആരുടേയും കുത്തകയൊന്നുമല്ല... എല്ലാ പാർട്ടിയിൽ വിശ്വസിക്കുന്നവരും എല്ലാ ജാതി മത വിഭാഗങ്ങളിൽ പെട്ടവരും ഇന്ന് തൊഴിലാളികളും മുതലാളികളുമാണ് ...

മെയ്യനങ്ങി പണിയെടുത്താൽ വയറുനിറയെ ആഹരിക്കാം...

അതുപോലെ തന്നെയാണു ഇതും. വേണം നമുക്ക് മുതലാളിമാർ ഒപ്പം തൊഴിലാളികളും...

എല്ലാ തൊഴിലാളികൾക്കും ആശംസകൾ നേരുന്നതിനോടൊപ്പം തന്നെ മുതലാളിമാരെ നന്ദിയോടെ സ്മരിക്കുന്നു....

NB: ചെയ്യുന്ന തൊഴിലിനോടും അത് സാധ്യമാക്കി തരുന്ന ആളുകളോടും/ സർക്കാരിനോടും/ സ്വകാര്യ മേഖലയോടും തിന്നുന്ന ചോറിനോടും കൂറുപുലർത്തിയാൽ തന്നെ ഇവിടെ സ്വർഗ്ഗതുല്യമായിതീരുമെന്നതിൽ യാതൊരു സംശയവുമില്ല....

Saturday, 25 April 2015

കാത്തിരിപ്പ്

ഇത്തിരി തണലിനും ആളൊഴിഞ്ഞ ഇരിപ്പിടത്തിനും വേണ്ടി കണ്ണോടിച്ച്, മാസങ്ങൾക്കുമുമ്പെപ്പോഴോ ചെന്നിരുന്ന്- ഈ നഗരത്തിൽ നിന്ന് ഒരു വലിയ അനുഭവം സ്വന്തമാക്കിയ' ആ പാഴ്മരത്തണലിലെ തടി ബെഞ്ച്‌ തന്നെ ശരണം എന്ന് കരുതി അവിടേക്ക് നടന്നു.
കാറ്റും കോളും കെട്ടടങ്ങാതെ ഇവിടന്നു മടങ്ങാനാവില്ല. പക്ഷെ ഈ കാറ്റിനും കോളിനുമൊന്നും എന്റെ സ്വപ്നങ്ങളെ തകർക്കാൻ പറ്റില്ല.
ഞാൻ കാത്തിരിക്കും ഒരു നല്ല വസന്തത്തിനു വേണ്ടി, ഒരു നല്ല പ്രഭാതത്തിനു വേണ്ടി...

വേനൽ മഴ


നല്ല കിടുക്കൻ വേനൽ മഴ.

ഇടിയും മിന്നലും കൂടി അകമ്പടിയായി വന്നപ്പോൾ അന്തരീക്ഷമൊന്ന് ഇളകി ...


പുറത്ത് വീടിന്റെ മട്ടുപ്പാവിൽ നിന്നും മരങ്ങളിൽ നിന്നുമൊക്കെ മഴവെള്ളം ഒലിച്ചിറങ്ങുന്നതിന്റെ നനുത്ത ശബ്ദത്തിനു കാതോർത്തങ്ങനെ കിടന്നു.....

അമ്മ


പത്തുമാസം നൊന്തു പെറ്റ മക്കളെ നഷ്ടപ്പെടുന്ന ഒരമ്മയുടെ വേദന തന്റെ മക്കൾ പോലും മനസ്സിലാക്കുന്നില്ലല്ലോ എന്ന തിരിച്ചറിവ് ആ അമ്മയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും പല തവണ ആ അമ്മ തന്റെ കുഞ്ഞുങ്ങളെ ഒരു നോക്കു കാണാൻ റോഡിനരികിലും സ്കൂൾ ഗേറ്റിനു മുന്നിലും ആകാംഷയോടെ കാത്തിരുന്നു. ഇല്ല അയാൾ തന്റെ കുഞ്ഞുങ്ങളെ തന്നിൽ നിന്നും അകറ്റാൻ എല്ലാ രീതിയിലും ശ്രമിച്ചു കൊണ്ടിരുന്നു.
മുറിയിൽ കയറി ആ അമ്മ വാവിട്ടു കരഞ്ഞതും ആ മക്കൾ അറിഞ്ഞിരിക്കില്ല.
അമ്മയില്ലാതെ വളർന്നതിന്റെ എല്ലാ ദോഷവും ആ മക്കൾക്കും ഉണ്ടായിരുന്നു. കൂട്ടിലിട്ടു വളർത്തിയ കിളികളെ പോലെ അവർ വളർന്നു. ഒരമ്മയുടെ വേദന എന്തെന്നു അപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്ത മക്കൾ...

കരഞ്ഞു തളർന്നു വീണ ആ അമ്മയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലാക്കി. ശാരീരികമായും മാനസ്സികമായും തളർന്ന അവർ തിരിച്ചറിയപ്പെടാത്ത രോഗങ്ങൾക്ക് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാസങ്ങളോളം ആശുപത്രിയിൽ കഴിച്ചു കൂട്ടിയ അവരെ ആരുമില്ലാത്ത ഒരു യുവാവ് വന്നു കൂട്ടികൊണ്ടു പോയി. നല്ല ആഹാരം നല്കി, പുതിയ വസ്ത്രങ്ങൾ വാങ്ങി കൊടുത്തു . മറ്റാരും തുണയില്ലാത്ത അവർക്ക് അയാളൊരു തുണയായി. അവർ അയാളുടെ ജീവിത സഖിയായി.

ദിവസങ്ങൾ ഓരോന്നായി പോയ്കൊണ്ടെയിരുന്നു. അവരിന്ന് രണ്ടു പെണ്‍മക്കളുടെ അമ്മയാണ്. എങ്കിലും തന്റെ ആദ്യത്തെ മകളുടെ ഓർമ്മകൾ ആ അമ്മയെ അലട്ടികൊണ്ടെയിരുന്നു. കണ്ണീരുണങ്ങാത്ത ആ അമ്മയുടെ രൂപം ലോകത്തിനു മുന്നിൽ ഒരു ചോദ്യച്ചിന്നമായി നിന്നു...

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...