Wednesday, 6 September 2017

ആദിയുടെ ചുടുചുംബനങ്ങൾ

Episode -7 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ചെന്നൈയിലെ ഏടുകളിൽ രസകരമായതും ഏറെ ആസ്വാദ്യകരവുമായ ദിനങ്ങളായിരുന്നു കന്തൻഞ്ചാവടിയിലെ ദിനങ്ങൾ. എൻറെ കൂടെ ജോബ് കൂട്ടിനുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെയായിരുന്നു ആദിയും അമ്മയും താമസിച്ചിരുന്നത്. ഞങ്ങളൊരു ഇന്റർനാഷണൽ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് പരിചയപ്പെടുന്നതും കമ്പനി ആകുന്നതും. ആ ഗ്യാങ്ങിൽ തന്നെ സുശാന്തും അഭിയും സാധനയും ഉണ്ടായിരുന്നു. ട്രെയിനിംഗ് പിരീഡിൽ എന്നും കാന്റീനിൽ പോയി ഒരു പാത്രത്തിൽ നിന്നാണ് ഞങ്ങളഞ്ചുപേരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നത്.

സാധനയെക്കുറിച്ചു മറ്റൊരു കഥയിൽ വിശദമായി പറയാം. ഞങ്ങൾ എല്ലാവരും കൂടി കമ്പനി വിട്ടു. ഞാൻ ബാങ്കിൽ തന്നെ കയറി. കൂടെയുള്ള ആദി മറ്റൊരു കമ്പനിയിൽ കയറിയപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന സ്‌നിതയെ വളയ്ക്കുകയും അവളെ പ്രേമത്തിൻറെ കാണാക്കയത്തിലേക്ക് വലിച്ചിടുകയും ചെയ്തു.

അങ്ങനെ പോകുന്ന ഒരു ദിവസം ഞായറാഴ്ച രാവിലെ ഞാനും ആദിയും ചൊറിയും കുത്തി ഇരിക്കുമ്പോഴാണ്  സ്‌നിത വിളിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മറീന ബീച്ചിൽ കറങ്ങാൻ പോകാം എന്ന് പറയാനാണ് വിളിച്ചത്. പക്ഷെ കൂടെ അവളുടെ റൂം മേറ്റ്സും കൂടി ഉണ്ടാകുമെന്നും പറഞ്ഞു. അവൻ ഇപ്പോൾ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് എന്നോട് കാര്യം പറഞ്ഞു. പ്രശ്‌നം അതല്ല, അവൻറെ കയ്യിൽ അഞ്ചിൻറെ പൈസയില്ല. എൻറെ കയ്യിൽ എടുക്കാൻ ഉണ്ടോന്ന് ചോദിച്ചു.ഞാൻ നോക്കിയപ്പോൾ തൽക്കാലിക ആവശ്യങ്ങൾക്ക് വെച്ചിരിക്കുന്ന പൈസ കയ്യിലുണ്ട്. അവന് സാലറി കിട്ടുമ്പോൾ അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അവൻ സ്‌നിതയെ തിരിച്ചു വിളിച്ചു.

ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ചു ഒന്ന് വിശ്രമിച്ചു ഞങ്ങൾ നേരെ മറീനാ ബീച്ചിലേക്ക് യാത്രയായി. പല പ്രാവശ്യം വിളിച്ചു. നാല് മാണി കഴിഞ്ഞു, അഞ്ചു മാണി കഴിഞ്ഞു, പിന്നെ വിളിച്ചപ്പോൾ ലോക്കൽ ട്രെയിനിൽ വന്ന് സ്റ്റേഷൻ മാറിപ്പോയെന്ന് വിളിച്ചു പറഞ്ഞു. ഒടുവിൽ ഞാൻ ആദിയോട് പറഞ്ഞു. പത്ത് മിനിറ്റ് കാത്തിരിക്കും. അതിനുള്ളിൽ വന്നില്ലെങ്കിൽ ഞാൻ സ്ഥലം വിടുമെന്ന്.

ഞങ്ങൾ എംജിആർ. മണ്ഡപത്തിനടുത്തേക്ക് നടന്നു. അകലെ നിന്ന് സ്‌നിത വിളിക്കുന്നത് കണ്ടു. കൂടെ രണ്ട് വേറെ പെൺകുട്ടികളും. എൻറെ നടത്തത്തിന് വേഗത കൂടി. ഞങ്ങൾ പുതിയ കുട്ടികളെ പരിചയപ്പെട്ടു. പ്രഭയും, മനീഷയും. മൂവരും ഹരിയാനക്കാരാണ്. ഞങ്ങൾ തീരത്തേക്ക് നടന്നു. ആദി എന്റെയടുത്ത് മലയാളത്തിൽ സംസാരിക്കുന്നുണ്ട്. അവന് സ്‌നിതയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഒരു ഉമ്മ കൊടുക്കണം. ബാക്കി രണ്ടെണ്ണത്തിനെ ഞാൻ മെയ്‌ച്ചും നടക്കണം. അതിനാണ് എന്നെ കൂട്ടിയത്. ഞങ്ങൾ ഇരുട്ടിൽ കടലിൽ ഇറങ്ങി. ഞാനും പ്രഭയും കൂടി വെള്ളത്തിലേക്ക് ഇറങ്ങി ഉന്തു തള്ളുമായി മൊത്തം നനഞ്ഞു. ഒടുവിൽ മനീഷയും കൂടി ഇറങ്ങിയപ്പോൾ ആദി സ്‌നിതയെ കൂട്ടി എവിടേയ്ക്കോ  മുങ്ങി. കുറേ കഴിഞ്ഞു തിരിച്ചു വരുമ്പോൾ അവളുടെ ചുണ്ടൊക്കെ മുറിഞ്ഞിട്ടുണ്ടായിരുന്നു.

ഞങ്ങളവിടന്ന് പുറപ്പെടുമ്പോഴേക്കും ജോബ് എത്തി. പിന്നെ ഞങ്ങളുടെ കൂടെ ഓട്ടോയിൽ കയറി ഹോട്ടലിൽ വന്ന് ഡിന്നർ കഴിച്ചു. ഒടുവിൽ മടങ്ങുമ്പോൾ രാത്രി ഒരു മണി ആയിട്ടുണ്ടായിരുന്നു. ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു. ആദി ആദ്യം കയറി, അവൻറെ മടിയിലേക്ക് സ്‌നിതയും കയറിയിരുന്നു. പിന്നെ ഞാനും പ്രഭയും കയറി ഞങ്ങളുടെ മടിയിൽ മനീഷയും ഇരുന്നപ്പോൾ ജോബിന് ഓട്ടോ അണ്ണൻറെ കൂടെ മുന്നിൽ ഇരിക്കേണ്ടി വന്നു.

വഴിയിലുടനീളം ജോബ് നല്ല പച്ചമലയാളത്തിൽ ഞങ്ങളെ തെറി വിളിക്കുകയായിരുന്നു. അവർക്ക് ഹിന്ദിയും ഇംഗ്ലീഷും അല്ലാതെ മറ്റൊന്നും അറിയുകയും ചെയ്യില്ല. ഒടുവിൽ അവർ താമസിക്കുന്നിടത്ത് കൊണ്ട് വിട്ട് ഞങ്ങൾ മടങ്ങി.

അടുത്ത ആഴ്ച അവർ ഞങ്ങളെ അവരുടെ താമസ സ്ഥലത്തേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ പോയപ്പോഴേക്കും ചപ്പാത്തിയും കറിയുമൊക്കെയായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളിരുന്ന് സംസാരിക്കുന്നതിനിടയിൽ കറൻറ് പോയപ്പോൾ സ്റ്റെയർകേസിലേക്കുള്ള സ്റ്റെപ്പിലും ടെറസിലുമായി ഞങ്ങൾ നിൽക്കുകയായിരുന്നു. സ്‌നിതയും ആദിയും ഒരുമിച്ചു നിൽക്കുന്നുണ്ടായിരുന്നു. പെട്ടന്ന് കറൻറ് വന്നപ്പോൾ രണ്ടും കൂടി കെട്ടിപ്പിടിച്ചു പരസ്പരം  ചുണ്ട് കടിച്ചു വലിക്കുകയായിരുന്നു. സ്‌നിതയുടെ അരയ്ക്ക് മുകളിലോട്ടും അവൻറെ കൈകൾ പിണഞ്ഞു കിടക്കുകയായിരുന്നു. രണ്ടുപേരും ശരിക്കും ചമ്മി. പിന്നെ ഇരുന്നു ഞങ്ങൾ ഫുഡ് കഴിച്ചിറങ്ങുമ്പോൾ രണ്ടും കൂടി ഞങ്ങളുടെ മുന്നിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ചു തുരുതുരെ ചുംബിച്ചാണ് യാത്ര പറഞ്ഞിറങ്ങിയത്.

ദിവസങ്ങൾക്ക് ശേഷം ഏതോ വെകുന്നേരം ഞാനും, ആദിയും, ജോബും കൂടി ഇരിക്കുമ്പോൾ പ്രഭ വിളിച്ചു. മറ്റെന്തോ കൂലംങ്കഷമായ ചർച്ചയ്ക്കടിയിൽ ആയിരുന്നതുകൊണ്ട് അവളുടെ ഫോൺ ഞാൻ എടുത്ത് പിന്നെ വിളിക്കാമെന്ന് പറഞ്ഞു. അതവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. പിന്നീട് അവൾ വീണ്ടു വിളിച്ചപ്പോൾ ഞാൻ ഇച്ചിരി ചൂടായപ്പോൾ അവൾ ഹിന്ദിയിൽ അത്ര സുഖമല്ലാത്തൊരു വാക്ക് പറഞ്ഞു. തിരിച്ചു ഞാനും അതിനേക്കാൾ സുഖമില്ലാത്തൊരു വാക്ക് പറഞ്ഞു കട്ട് ചെയ്തു.

ഒടുവിൽ രാത്രി വിളിച്ചപ്പോൾ മൊത്തം പ്രശ്നമായി. പിന്നെ ഞാനുമായി അവരെ കാണരുതെന്ന് അവരെല്ലാം കൂടി ആദിയെ ശട്ടം കെട്ടിച്ചു. അതിനിടയ്ക്ക് ആദി അമ്മയെയും കൂട്ടി നാട്ടിലേക്ക് ഒരൊറ്റ മുങ്ങൽ. പിന്നീടുള്ള കഥ എനിക്കറിയില്ല. എന്തായാലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനും ചെന്നൈ വിട്ടിരുന്നു.

 Episode - 8, Tomorrow 10 PM, Please stay tune here.

ഞങ്ങളെല്ലാം ഉച്ചയ്ക്ക് ബിയറടിച്ചു കിടന്നതേ ഓർമ്മയുണ്ടായിരുന്നുള്ളൂ. വൈകുന്നേരം എണീക്കുമ്പോഴേക്കും അവളെൻറെ ബെഡിൽ കിടന്ന് എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. ശ്രീരാമകൃഷ്ണയിൽ എം.ബി.ബി.എസ്സിന് പഠിക്കുന്ന റിയ എന്ന കൂട്ടുകാരിയുടെ ഭ്രാന്തുകൾ. 

#MohandasVayalamkuzhy #Chennai #aadhi 

Tuesday, 5 September 2017

കോൾ സെന്ററിലെ സൗഹൃദം

 Episode - 6 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ചെന്നൈയിലെ കോൾ സെന്ററിൽ ട്രെയിനിംഗ് കഴിഞ്ഞു ആദ്യത്തെ ദിവസം തന്നെ ടെസ്റ്റ് കോളെടുക്കാൻ ഫ്ലോറിൽ കയറിയതായിരുന്നു. എന്നെ ഇരുത്തിയത് ഒരു മഞ്ഞക്കളർ ചുരിദാറിട്ട പെൺകുട്ടിയുടെ അടുത്തും. അന്ന് കുറച്ചു കോളെടുക്കാനൊക്കെ  പഠിപ്പിച്ചു അവളുടെ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ അവൾ ഇറങ്ങിപ്പോയി. പിറ്റേന്ന് അവളെ കണ്ടില്ല. മൂന്നാമത്തെ ദിവസം അവൾ വന്ന് കാര്യമായി ജോലിയൊന്നും ചെയ്യുന്നത് കണ്ടില്ല. ഇടയ്ക്ക് കാന്റീനിൽ പോയി ഇരുന്നപ്പോൾ ഞാനും പോയി അവളുടെ മുന്നിലിരുന്നു. ആദ്യം അത്ര മൈൻഡ് ആക്കിയില്ലെങ്കിലും ഞാൻ അലസമായി പേരും മറ്റെന്തൊക്കെയോ ചോദിച്ചു. അവളും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവളന്ന് ആ കമ്പനിയിൽ അവസാനത്തെ ദിവസമായിരുന്നു എന്ന് സംസാരമദ്ധ്യേ മനസ്സിലായി. അധികം ലോഹ്യമായില്ലെങ്കിലും എഴുന്നേൽക്കുമ്പോൾ എൻറെ ഫോൺ നമ്പർ വാങ്ങി എനിക്ക് മിസ്സ് കോളും തന്ന് നമ്പർ സേവ് ചെയ്തിടാൻ പറഞ്ഞവൾ നടന്നു നീങ്ങി.

ദിവസങ്ങൾക്ക് ശേഷം അവളെന്നെ വിളിക്കുമ്പോൾ ഞാൻ വീണ്ടും ബാങ്കിൽ ജോലിക്ക് കയറിയിരുന്നു. ചേതൻ ഭഗത്തിൻറെ  One Night at call center  വായിച്ചപ്പോൾ തോന്നിയ ഒരു ഭ്രാന്തായിരുന്നു കോൾ സെന്ററിൽ ജോലിക്ക് കയറാൻ എന്നെ പ്രേരിപ്പിച്ചത്. ആ ഭ്രാന്ത് തീർന്നപ്പോൾ വീണ്ടും പഴയ ജോലിയിൽ തന്നെ കയറുകയുണ്ടായി.

ഞാൻ ചെല്ലുമ്പോൾ ശരവണ ഭവനിലെ ഒരു കോർണറിൽ അവൾ ഇരിക്കുകയായിരുന്നു. ഞാൻ രണ്ട് മസാല ദോശയ്ക്ക് ഓർഡർ ചെയ്തു. അവൾ കരയുന്നുണ്ടായിരുന്നു. പിന്നെ വീട്ടിലെ കുറേ പ്രശ്നങ്ങൾ പറഞ്ഞോണ്ടിരുന്നു. ബാങ്കിൽ നിന്ന് വിളി വന്നത് കാരണം ഞാൻ പതുക്കെ അവളെ സമാധാനിപ്പിച്ചു ബാങ്കിലേക്ക് പോയി. പിന്നെ ഇടയ്ക്കിടെ ശരവണ ഭവനിലെ കൂടിക്കാഴ്ചകൾ നിർബാധം തുടർന്ന് കൊണ്ടിരുന്നു.

ഇടയ്ക്കവളുടെ പുതിയ വീടിൻറെ പാലുകാച്ചൽ നടന്നപ്പോൾ ഞാനും പോയിരുന്നു.

പിന്നീട് നാട്ടിൽ നിന്ന് ഒന്നു രണ്ടു കൂട്ടുകാർ ചെന്നൈ വന്നപ്പോൾ അവളും കൂടി ഞങ്ങൾക്കൊപ്പം വന്നു. അവളും ഒരു ദിവസം മൊത്തം ഞങ്ങളുടെ കൂടെ മ്യൂസിയത്തിലും, മറീന ബീച്ചിലും കറങ്ങാൻ ഒപ്പം കൂടി. അന്നൊക്കെ കൂടെയുണ്ടായിരുന്ന ചേട്ടൻ പറഞ്ഞതുമായിരുന്നു. ഇത് നിനക്ക് പണിയാകാൻ സാധ്യതയുണ്ടെന്ന്.

വീണ്ടും ശരവണ ഭവനിലെ ചായകുടിയും കണ്ടു മുട്ടലുകളും നിർബാധം തുടർന്നു. ഇടയ്ക്ക് അത്ര പന്തിയല്ലെന്ന് തോന്നിയപ്പോൾ ഞാൻ അവളെ കാണുന്നത് കുറയ്ക്കുകയും ചെയ്തു.

ഒടുവിൽ ചെന്നൈ വിടാൻ പ്ലാനിട്ടപ്പോൾ ഞാൻ അവളോട് പറഞ്ഞില്ല. വീട്ടിൽ പോകാനുണ്ട്, കുറച്ചുനാൾ കഴിഞ്ഞേ തിരിച്ചു വരുള്ളൂ എന്ന് പറഞ്ഞപ്പോൾ അവൾ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് വന്നിരുന്നു. കൂടെയുള്ള ചേട്ടനും ഉണ്ടായിരുന്നു. ട്രെയിൻ നീങ്ങിയപ്പോഴാണ് അവൾ പോയത്. വീട്ടിലെത്തി ആ ചേട്ടനെ വിളിക്കുമ്പോൾ അവളിന്നലെ ട്രെയിൻ വിട്ടപ്പോൾ കണ്ണൊക്കെ കലങ്ങി ഒരുമാതിരി കോലത്തിലായിരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാണ്ടായി...

ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൾ നാട്ടിൽ വന്നു. പിന്നെ കല്യാണം തീരുമാനിച്ചെന്ന് പറഞ്ഞു വിളിച്ചു പറഞ്ഞു. അതിനിടയ്ക്ക് ഞാൻ ദുബായിലേക്ക് പോയിരുന്നു. പിന്നെ വിളിച്ചപ്പോൾ കല്യാണം കഴിഞ്ഞു, ഭർത്താവിൻറെ  വീട്ടിലാണ് മൊത്തം പ്രശ്നമാണെന്നൊക്കെ പറഞ്ഞു. ഞാൻ പിന്നീട് വിളിച്ചതേയില്ല. ഇടയ്ക്കെപ്പെഴോ എനിക്ക് ജീവിതം മടുത്തു എന്നൊക്കെ പറഞ്ഞു മെസ്സേജയച്ചിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല.

എവിടെയുണ്ടെന്ന് ആർക്കറിയാം...

 Episode -7 Tomorrow 10PM, Please stay tune here.

കാശ്മീരി സുന്ദരി ഷാനുവുമൊത്തുള്ള കോർപ്പറേറ്റ് നെസ്റ്റിലെ ദിനങ്ങളിലെ ഒരേട്...

Monday, 4 September 2017

പൊമറേനിയൻ പെൺകുട്ടി

Episode - 5 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഡിഗ്രി കഴിഞ്ഞു ആദ്യം കയറിയത് ഒരു മൊബൈൽ കമ്പനിയുടെ സ്റ്റാഫായിട്ടായിരുന്നു. അതും നാട്ടിൽ തന്നെ. എന്നും വൈകുന്നേരം ഷോറൂമിൻറെ പുറത്ത് ഞങ്ങൾ കുറച്ചുപേർ വായിനോക്കിയിരിക്കുന്ന സമയം. ഷോറൂമിനുള്ളിലേക്ക് ഒരു പൊമറേനിയൻ പട്ടിക്കുട്ടിയെ പോലെ വാത്സല്യം തോന്നിക്കുന്ന ഒരു പെൺകുട്ടി കയറി പോയി. ഞാൻ പതുക്കെ അകത്തേയ്ക്ക് പോയി കസ്റ്റമർ ഇരിക്കുന്ന സീറ്റിൽ പോയിരുന്നു. മാനേജർ സോണിയും രാമുവും അവിടെ ഇരിക്കുന്നുണ്ട്. നല്ലൊരു നമ്പർ വേണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ രഹസ്യമായി വയ്ക്കുന്ന ബോക്സിൽ നിന്നും ഒരു നമ്പർ എടുത്ത് കൊടുത്തു. ഫോം പൂരിപ്പിക്കുന്നതിനിടയിൽ ഞാൻ അതിൻറെ കവർ എടുത്ത് നോക്കിയപ്പോൾ Booked എന്ന് എഴുതിയിട്ടുണ്ടായിരുന്നു. സാധാരണ നല്ല പ്രീപെയ്ഡ് ഫാൻസി നമ്പറുകൾ ആയിരമോ അയ്യായിരമോ നൽകിയാലേ കൊടുക്കാറുള്ളു. ഞാൻ രഹസ്യമായി കവർ സോണിയെ കാണിച്ചപ്പോൾ എന്നെ കണ്ണിറുക്കി കാണിച്ചു. ഞാൻ മൗനിയായി. സിം കാർഡ് ആക്റ്റീവ് ചെയ്യാൻ കൊടുക്കുകയും പെൺകുട്ടിക്ക് സിം കാർഡ് കൈമാറുകയും ചെയ്തു. സാധാരണ ഐഡി പ്രൂഫും അഡ്രസ് പ്രൂഫും കിട്ടാതെ ആക്റ്റീവ് ചെയ്തു കൊടുക്കാറില്ല എന്നിരിക്കെ വൈകുന്നേരം 'അമ്മ കൊണ്ടുവന്നു തരാമെന്ന് പറഞ്ഞപ്പോൾ അതും കേട്ട് ആക്റ്റീവ് ചെയ്ത് കൊടുക്കുകയായിരുന്നു.

പിറ്റേ ദിവസം  അതേ സമയത്ത് പെൺകുട്ടി വീണ്ടും വന്നു. സിം കാർഡ് ഇതുവരേയും ആക്റ്റീവ് ആയിട്ടില്ല എന്ന പരാതിയുമായി. ഹെഡ് ഓഫീസിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ അത് ഫാൻസി നമ്പർ ആയത് കൊണ്ട് പോസ്റ്റ് പെയ്ഡ് ആയി മാറ്റാനുള്ള സിം നമ്പർ ആണെന്നും കസ്റ്റമറിന് മറ്റൊരു നമ്പർ കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും പറഞ്ഞത് കേട്ട് പെൺകുട്ടി ആകെ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ സോണി ഓടിപ്പോയി ഞങ്ങളുടെ മെയിൻ ഓഫീസിലേക്ക് പോയി രണ്ട് മിനിറ്റിനുള്ളിൽ തിരിച്ചു വന്ന് പുതിയൊരു നമ്പർ കൊണ്ടുവന്ന് സ്പോട്ട് ആക്റ്റീവ് ചെയ്ത് കോൾ വിളിച്ചു ഉറപ്പു വരുത്തി കൊടുത്തു. രണ്ടു മൂന്ന് ദിവസമായി പുതിയതായി വാങ്ങിയ സിം കാർഡ് ആക്റ്റീവ് ആയില്ലെന്ന് പറഞ്ഞു നടക്കുന്ന രണ്ടു കസ്റ്റമർ അടുത്തിരിക്കുമ്പോഴാണ് ഇതൊക്കെ നടക്കുന്നത് എന്നുകൂടി ഓർക്കണം.

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ എൻറെ കമ്പനി നമ്പർ ഞാൻ കൊടുത്തിരുന്നു. രാത്രി എനിക്ക് അവളുടെ കോൾ വന്നു. കുറെ നമ്പറിൽ നിന്ന് തുടർച്ചയായി ടെക്സ്റ്റ് മെസ്സേജ് വരുന്നു. ഒപ്പം മിസ്സ് കോളും. നമ്പർ ചോദിച്ചപ്പോൾ എല്ലാം നമ്മുടെ ഓഫീസിലെ സ്‌റ്റാഫിൻറെ നമ്പറുകൾ ആയിരുന്നു. ഞാൻ നമ്പർ മാറ്റാൻ പറഞ്ഞു. മംഗലാപുരം ഒരു കോളേജിൽ സൈക്കോളജിക്ക് പഠിക്കുന്ന അവൾ പത്ത് ദിവസത്തെ ലീവിന് വന്നപ്പോൾ ഉപയോഗിക്കാൻ എടുത്ത നമ്പർ ആയിരുന്നു അതെന്ന് പറഞ്ഞപ്പോൾ ഞാൻ മറ്റൊരു നമ്പർ തരാമെന്ന് പറഞ്ഞു. അങ്ങനെയാണ് മറ്റൊരു സ്ഥലത്ത് മിന്നുവിനെ ഞാൻ പോയി കാണുന്നത്. എൻറെ കയ്യിലുണ്ടായിരുന്ന അധികം ഉപയോഗിക്കാത്ത മറ്റൊരു കമ്പനിയുടെ സിം കാർഡ് ഞാനവൾക്ക് കൊടുത്ത് പ്രശ്നം പരിഹരിച്ചു.

അന്ന് രാത്രി മുതൽ അവൾ തിരിച്ചു പോകുന്നത് വരെ എന്നെ അവൾ മര്യാദയ്ക്ക് ഉറങ്ങാൻ വിട്ടിട്ടില്ല. ഇടയ്ക്കെപ്പോഴോ ഞാൻ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും വിളിച്ചിരുന്നു. അതിലേക്ക് അവളൊരു ദിവസം തിരിച്ചു വിളിച്ചപ്പോൾ അമ്മയാണെടുത്തത്. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ അന്ന് മൂന്ന് നാല് പ്രാവശ്യം വിളിച്ചെന്നും ഒടുവിൽ വിളിക്കുമ്പോൾ കരയുകയായിരുന്നു എന്നും 'അമ്മ പറഞ്ഞു. അമ്മയ്ക്ക് ഇതൊന്നും പുതുമയല്ലാത്തത് കൊണ്ട് എന്നോടൊന്നും ചോദിച്ചില്ല.

ഇടയ്ക്കിടെ ഇങ്ങനെ നാട്ടിൽ വന്നപ്പോൾ ആ നമ്പർ അവൾക്ക് തിരിച്ചു കൊടുക്കും. ഞാൻ ജോലിചെയ്യുന്ന സ്ഥാലങ്ങളിലൊക്കെ അവൾ കയറി ഇറങ്ങിയത് കാരണം മിക്കവാറും എല്ലാവർക്കും മിന്നുവിനെ നല്ല പരിചയമാണ്. ടൗണിലെ മിക്ക ഐസ്ക്രീം പാർലറിലും ഞങ്ങൾ കയറിയിറങ്ങിയിട്ടുമുണ്ട്.

പിന്നീടൊരു ദിവസം അവളെ മൊബൈലിൽ വിളിച്ചു കിട്ടാതായപ്പോൾ അവളുടെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. അവളുടെ അമ്മയെടുത്ത് ആരാണെന്ന് ചോദിച്ചപ്പോൾ ക്ലാസ്സ് മേറ്റാണെന്ന് അറിയാതെ കള്ളം പറഞ്ഞു. പേര് ചോദിച്ചപ്പോൾ എന്തോ പേരും ചോദിച്ചു. പക്ഷെ അങ്ങനെയൊരു പേരിൽ ആ സ്‌കൂളിൽ ഒരു കുട്ടിയില്ലെന്നു അവർ തറപ്പിച്ചു പറഞ്ഞു.

അതെ, അവളുടെ 'അമ്മ ആ സ്‌കൂളിൽ വർഷങ്ങളായി ടീച്ചർ ആയിരുന്നു, ഇപ്പോൾ ഹെഡ്മിസ്ട്രെസ്സും.

അതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം അവസാനിച്ചു.

Episode - 6 Tomorrow 10 PM, Please stay tune here.

ലൈഫ്റ്റിൽ നിന്നും താഴേക്കിറങ്ങുമ്പോൾ നേരെ എതിർവശത്ത് നിൽക്കുന്ന ആ വെള്ളാരം കണ്ണുള്ള പെണ്ണിനെ നോക്കി ഞാൻ പറഞ്ഞു, "നിൻറെ കണ്ണുകൾ എനിക്കിഷ്ടായി...".

"കണ്ണുകൾ മാത്രമേ ഇഷ്ടായുള്ളൂ...??"
"അല്ല, നിന്നേയും.." എന്നെനിക്ക് പറയണമെന്നൊരാഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, ഇതെല്ലാം കേട്ടുകൊണ്ട് അവളുടെ കാമുകൻ ഞങ്ങൾക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു....

Sunday, 3 September 2017

സ്‌നിഗ്‌ധ സാഹ അതായിരുന്നു അവളുടെ പേര്.

Episode - 4 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ദുബായിലെ അഡ്രസ്സ് മാളിൽ വെച്ചാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടിയത്. MBA ഇന്റേൺഷിപ്പ് ചെയ്യാൻ ബംഗ്ളാദേശിൽ നിന്നും വന്നതായിരുന്നു. അവളിൽ കണ്ണുടക്കിയപ്പോൾ പിന്നാലെ പോയി പിന്തുടർന്ന് കുറേ കറങ്ങി. ഒടുവിൽ ഫുഡ് കോർട്ടിൽ വെച്ചു അടുത്ത് പോയി പരിചയപ്പെട്ടു. ഹിന്ദിയും ഇംഗ്ലീഷും മിക്സ് ചെയ്തായിരുന്നു ഞങ്ങൾ കാണുന്നതുമുതലുള്ള സംസാരം. അന്ന് കുറെയേറെ സംസാരിക്കുകയും ചെയ്തു.


സ്‌നിഗ്‌ധ സാഹ എന്നായിരുന്നു അവളുടെ പേര്. 'അമ്മ ഇന്ത്യയിലെ ഐ.എ.എസിന്  തുല്യമായ പദവിയിൽ ഇരിക്കുന്ന ആളായിരുന്നു. അന്ന് ഫോൺ നമ്പരും ഫെയ്‌സ്ബുക്ക് ഐഡിയും വാങ്ങി അവൾ പോയി.

അടുത്തൊരു വെള്ളിയാഴ്ച കൂടി ഞാനവളെ അബുദാബിയിൽ വെച്ച് കണ്ടു. അന്ന് അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. വാത്സല്യ നിധിയായൊരമ്മ.

ബംഗ്ലാദേശിലേക്ക് മടങ്ങിയ സ്‌നിഗ്‌ധ എത്തിയ ഉടനെ വിളിച്ചു. പിന്നെ എന്നും ഒരുപ്രാവശ്യമെങ്കിലും ദിവസവും കഴിക്കുന്ന മരുന്ന് പോലെ അവൾ വിളിക്കുമായിരുന്നു. ഇടയ്ക്ക് സ്കൈപ്പിലൂടെ വീഡിയോ കോളിലും വരും.


ഒത്തിരി തവണ ബംഗ്ളാദേശിലേക്ക് വിസിറ്റിങ്ങിനു പോകാൻ അവൾ ക്ഷണിച്ചു. ഒരു തവണ പോകാൻ ഉറപ്പിച്ചതായിരുന്നു. പിന്നീട് മറ്റെന്തൊക്കെയോ കാരണത്താൽ അത് മുടങ്ങി. അവളുടെ അമ്മയിടയ്ക്ക് വിളിച്ചു പറയും മോൻ വരുന്നുണ്ടെങ്കിൽ വിസ അവർ എടുത്ത് തരാമെന്ന്. പക്ഷെ അവൾക്കിഷ്ടം ഞാൻ ആരെയും അറിയിക്കാതെ അവിടെ പോയി പത്തുപതിനഞ്ചു ദിവസം പറ്റാവുന്നിടത്തൊക്കെ കറങ്ങിയടിക്കാമെന്നുള്ള പ്ലാനിംഗ്‌ ആയിരുന്നു. അതിനിടയ്ക്കാണ് എൻറെ മറ്റൊരു കൂട്ടുകാരിയുടെ കൂടെയുള്ള ഫോട്ടോ  ഫെയ്‌സ്ബുക്കിൽ പ്രൊഫൈൽ ആക്കിയിട്ടത്. ആദ്യമൊക്കെ കാര്യമായൊന്നും ചോദിച്ചില്ല. മിക്കപ്പോഴും ഏതെങ്കിലും പെൺകുട്ടികളുടെ കൂടെയുള്ള ഫോട്ടോ കാണാറുള്ളത് കൊണ്ട് ഇതും അതുപോലെയാണെന്നു കരുതി. പക്ഷെ, ഇടയ്ക്കൊരു ദിവസം നേരിട്ട് എന്നോട് തന്നെ ചോദിച്ചു. കള്ളം പറയേണ്ട ആവശ്യമില്ലാത്തതുകൊണ്ടും സ്‌നിഗ്‌ധ എന്ന ബംഗ്ളാദേശുകാരിയെ നല്ലൊരു സുഹൃത്തായി മാത്രം കണ്ടതുകൊണ്ടും സത്യം സത്യമായി പറഞ്ഞു. പക്ഷെ അവൾക്കത് ഇഷ്ടപ്പെട്ടില്ല. പിന്നീട് സംഭവിച്ചതെല്ലാം നാടകീയമായിരുന്നു. ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിലും വാട്ട്സ് ആപ്പിലും മെസ്സേജയച്ചു. ഇനി തമ്മിൽ കാണുക എന്നൊന്നുണ്ടാവില്ല, നിനക്ക് നിൻറെ ജീവിതം എനിക്ക് എൻറെ ജീവിതം. അവളുമായി ഇനി യാതൊരു തരത്തിലുള്ള ബന്ധവും keep ചെയ്യരുത് എന്നൊരു വാർണിംഗ് മെസ്സേജ്.


പിന്നീടെല്ലാം പെട്ടന്നായിരുന്നു. എല്ലാം ഓരോന്നായി ബ്ലോക്ക് ചെയ്തു. അങ്ങനെ ആ ബന്ധം എന്നെന്നേക്കുമായി വിച്ഛേദിച്ചു.

മൂന്ന് വർഷത്തിന് ശേഷം അവൾ എനിക്ക് ഒരു മെസ്സേജയച്ചു "How are you..??"

ഞാൻ തിരിച്ചു മറുപടി ഇങ്ങനെ അയച്ചു, "Life is beautiful, try to extra ordinary and enjoy the beauty of each and every single moment..."

ഞാനും അവളും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ കയറിവരാറുള്ള സ്ഥിരം ശ്ലോകനായിരുന്നു ഇത്.


സ്‌നിഗ്‌ധ ഇപ്പോൾ Phd ചെയ്യുന്നുണ്ട്. മറ്റു വിവരങ്ങളൊന്നും അറിയില്ല... പറ്റുമെങ്കിൽ അടുത്തവർഷം ബംഗ്ളാദേശിലേക്കൊരു യാത്ര പോകണം...

Episode -5 Tomorrow 10 PM. Please stay tune here...

പഞ്ചാബി സുന്ദരി മോഹന ഡേയ്‌ക്കൊപ്പമുള്ള ചെന്നൈ ജീവിതം .

Saturday, 2 September 2017

അവൾ കന്യകയായിരുന്നില്ല...

Episode - 3 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

അന്നൊരു വൈകുന്നേരം കുടുംബ സുഹൃത്തായ ചേച്ചി ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്നതറിഞ്ഞു കുട്ടിയെ കാണാൻ പോയതായിരുന്നു. അവിടെയിരിക്കുമ്പോൾ വാതിൽ തുറന്ന് നീലയും വെള്ളയും യൂണിഫോമിൽ അമ്മയ്‌ക്കൊപ്പം കയറിവന്ന മഞ്ഞുപോലൊരു പെൺകുട്ടി.
സംസാരത്തിൽ നിന്ന് പ്ലസ് ടു വേനലവധിയുടെ അവസാന പരീക്ഷയും കഴിഞ്ഞുള്ള വരവായിരുന്നു അത്. അന്ന് ഞാനവളെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ കൂടെയുള്ള എൻറെ കൂട്ടുകാരനും അവളുടെ കസിനുമായ ഋഷി അവളുടെ മൊബൈലിൽ നിന്ന് അവളറിയാതെ അവൻറെ മൊബൈലിലേക്ക് മിസ്സ് കോളടിച്ചു നമ്പർ എടുക്കുന്നത് എൻറെ ശ്രദ്ധയിൽ പെട്ടിരുന്നു. ഒന്നുമറിയാത്തത് പോലെ ഞാനിരിക്കുകയും ചെയ്തു. പിന്നീടത് ആ കാര്യം ഞാൻ മറന്നു.

മാസങ്ങൾക്ക് ശേഷം അവൻറെ മൊബൈൽ വെറുതെയിരുന്ന് നോക്കുന്നതിനിടയിൽ ആ നമ്പർ ശ്രദ്ധയിൽ പെടുകയും ഉടനെ എൻറെ മൊബൈലിലേക്ക് സേവ് ചെയ്യുകയും ചെയ്തു. ആദ്യമൊക്കെ ടെക്സ്റ്റ് മെസ്സേജുകളിൽ കൂടി സംസാരിച്ച ഞാൻ അവളെ ഒരു ദിവസം വിളിച്ചു സംസാരിച്ചു. മുമ്പ് പല തവണ ഞാനവളുടെ വീട്ടിൽ പോയിരുന്ന കാര്യം അവൾക്കറിയില്ലായിരുന്നു.

ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അവളുടെ ഓരോ കാര്യങ്ങളിലും ഞാൻ വേണ്ടതിലധികം ആകുലതകൾ കാണിച്ചു. അവളെങ്ങനെ കോളേജിൽ ചേർന്ന് പഠിക്കുമ്പോഴേക്കും ഞാൻ ജോലി ആവശ്യാർഥം ബാഗ്ലൂരിലേക്ക് പോയിരുന്നു. അവിടത്തെ ജീവിതം മറ്റൊരു തരത്തിലായിരുന്നത് കൊണ്ട് പതുക്കെ നാട്ടിലുള്ളവരുമായുള്ള ബന്ധം തുടരാൻ പറ്റാത്തൊരവസ്ഥ സംജാതമായി. തിരിച്ചു നാട്ടിൽ വന്നപ്പോൾ അത്യാവശ്യം ബിസിനസ്സും കാര്യങ്ങളുമായി നാട്ടിൽ തന്നെ കറങ്ങുന്ന സമയത്തായിരുന്നു ദേവൻറെ കയ്യിൽ നിന്ന് ആ നമ്പർ വീണ്ടും കിട്ടിയത്. അന്ന് തന്നെ വിളിച്ചു സംസാരിച്ചു. ഞങ്ങൾക്കിടയിൽ വല്യ ഗ്യാപ്പൊന്നും തോന്നിയിരുന്നില്ലെങ്കിൽ പോലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായിരിക്കുന്നു. പക്ഷെ അതൊന്നും ഞങ്ങളുടെ സംസാരത്തിൻറെ ഇടയ്ക്ക് പോലും കടന്നു വന്നില്ല.

രണ്ടാമത്തെ ആ കണ്ടുമുട്ടലിൽ ഞങ്ങൾ ശരിക്കും പിരിയാനാവാത്ത വിധം സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. ഹോസ്റ്റലിലെ ഇടവേളകളിൽ പലപ്പോഴും ഞങ്ങൾ പലയിടത്തായി കണ്ടു മുട്ടി. അതിനിടയിലാണ് ആ ഞെട്ടിക്കുന്ന വിവരം അവളെന്നോട് പറഞ്ഞത്. കോളേജിലെ ഒരു സീനിയർ പയ്യനുമായി അവൾക്ക് പ്രണയമുണ്ടെന്ന്. പക്ഷെ, എൻറെ വരവോടു കൂടി ഒരു പ്രണയ ഭംഗം അവിടെ സംഭവിച്ചിരുന്നു എന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു. പലപ്പോഴും അവൾ അവനെ വിളിക്കാതായി, കാണാതായി. അവൻ പലപ്പോഴും അവളെ വിളിക്കുമ്പോൾ അവൾ ഞാനുമായി സംസാരിച്ചിരിക്കുന്നുണ്ടാകും. അവൻറെ കോൾ കണ്ടാൽ പോലും എടുക്കാതെയായി.
അവന് എന്നിലേക്കുള്ള വഴി തുറന്നത് അങ്ങനെയായിരുന്നു. അവൻ എന്നെ വന്നു പരിചയപ്പെട്ടു, അവർ തമ്മിലുള്ള ബന്ധവും പറഞ്ഞു. അതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ലാത്തത് കൊണ്ട് തന്നെ ഞാനവൻറെ ജൽപനങ്ങളെ മുഖവിലയ്‌ക്കെടുത്തില്ല. പലപ്പോഴും അവൻറെ കാര്യം പറയുമ്പോൾ കരയാറുള്ള അവളോട് ഞാൻ ചോദിച്ചിരുന്നു, അവനെ പിരിയാൻ പറ്റാത്തതായുള്ള എന്തെങ്കിലും ബന്ധം നിങ്ങൾക്കിടയിലുണ്ടായിരുന്നോ എന്ന്. പക്ഷെ അന്നൊന്നും അവൾ സമ്മതിച്ചു തന്നിരുന്നില്ല.

ഒരു വൈകുന്നേരമായിരുന്നു ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നത്. ചായയും കുടിച്ചിരിക്കുമ്പോൾ ശക്തമായ മഴയും ഇടിയും മിന്നലും തുടങ്ങി ഞാനവിടെ ബാക്കിയായി. ഏറെ വൈകിയും ഞാൻ അവളുടെ വീട്ടിൽ തന്നെ ഇരിക്കുമ്പോഴാണ് അവളുടെ മൊബൈലിലേക്ക് അവൻറെ കോൾ വന്നത്. എടുത്തത് ഞാനും. ഞാനവനോട് ഇനി അവളെ വിളിക്കരുതെന്ന് താക്കീത് ചെയ്തു വിട്ടു. അന്ന് തിരിച്ചു വീട്ടിൽ പോയപ്പോൾ പാതിരാത്രിയിൽ വിളിച്ചു അവൻ അവളെ എന്ത് കൊണ്ട് ഇത്രമാത്രം സ്നേഹിക്കുന്നു എന്നതിൻറെ വലിയ രഹസ്യത്തിൻറെ ചുരുളഴിച്ചു. വലിയൊരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്.

പിറ്റേന്ന് അവൾ കോളേജിൽ പോയി. ജോലിയുമായി ബന്ധപ്പെട്ട് ഞാനേറെ ദൂരത്തുമായിരുന്നു. പതിനൊന്ന് മണിയോടുകൂടി അവളുടെ റൂം മേറ്റിൻറെ കോൾ വന്നു. അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, എത്രയും പെട്ടന്ന് വരണമെന്ന് പറഞ്ഞായിരുന്നു ആ വിളി. ഞാനവളോട് സംസാരിക്കാൻ ശ്രമിച്ചു വിഫലമായി ഒടുവിൽ ടൗണിലേക്ക് വരാൻ പറഞ്ഞു ബൈക്കുമെടുത്ത് ഞാൻ വേഗത്തിൽ അവളുടെ അടുത്തെത്തി. ടൗണിലെ ഐസ്ക്രീം പാർലറിൻറെ ഒരു കോണിൽ സ്ഥാനം പിടിച്ചിരുന്നു. വന്നയുടനെ അവൾ ഒരു വലിയ കവർ എൻറെ മുന്നിലേക്കിട്ടു. ഞാനെടുത്ത് നോക്കിയപ്പോൾ മുഴുവൻ അവളുടെ ഫോട്ടോസ് ആയിരുന്നു. കുറെയെണ്ണം പകുതി കീറിയിട്ടുണ്ട്. അതിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം അവൻറെ കയ്യുടെ കുറച്ചു ഭാഗങ്ങൾ. എല്ലാം തിരികെ കവറിലാക്കി ബാഗിലിട്ട് ഞാനവളെ കുറേ ആശ്വസിപ്പിക്കാൻ നോക്കി. അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അവനെ ഇത്രമാത്രം കണക്ട് ചെയ്യുന്ന എന്താണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല. പകരം ഞാനവളോട് ഒരു കാര്യം ചോദിച്ചു, അവനിന്നലെ പാതിരാത്രിയിൽ എന്നോടൊരു കാര്യം പറഞ്ഞിരുന്നു, ശരിയാണോ എന്ന്. അതെ എന്നവൾ തലയാട്ടി. എന്തിനത് ചെയ്തു എന്ന് ചോദിച്ചപ്പോൾ അവനൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കണമെന്നുണ്ടായിരുന്നു എന്ന് മാത്രം പറഞ്ഞു.

കുറെ നേരം സംസാരിച്ചു അവളെ കോളേജിലേക്ക് തിരികെ പറഞ്ഞു വിടാൻ ശ്രമിച്ചു വിഫലമായപ്പോൾ വീട്ടിലേക്കെങ്കിലും പൊയ്ക്കോ എന്ന് പറഞ്ഞു. എങ്ങോട്ടും പോകുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ ഞാൻ ത്രിശങ്കു സ്വർഗ്ഗത്തിലായി. ഒടുവിൽ എൻറെ വീട്ടിലേക്ക് പോകാമെന്ന് സമ്മതിപ്പിച്ചു. അങ്ങനെ ബൈക്കിന് പിറകിലിരുന്നു. സ്ഥിരം പോകുന്ന വഴിയേ പോയാൽ നാട്ടുകാര് മൊത്തം കാണുമെന്നുള്ള പേടികൊണ്ട് മറ്റൊരു വഴി തിരഞ്ഞെടുത്തു. കുറച്ചു മുന്നോട്ട് പോകുമ്പോഴേക്കും ശക്തമായ മഴ പെയ്തു. അടുത്ത് കണ്ട പെട്രോൾ പമ്പിലേക്ക് വണ്ടി കയറ്റി നിർത്തിയപ്പോൾ അവൾ ഇറങ്ങി ഓടി. ഞാൻ വണ്ടി അവിടെയുള്ള ആളിനോട് പിടിക്കാൻ പറഞ്ഞു അവളുടെ പിന്നാലെ പോയി ഓടി തിരികെ കൂട്ടി വന്നു ബൈക്ക് എടുക്കാൻ നോക്കുമ്പോൾ അടുത്തുള്ള ഓട്ടോയിൽ നിന്നിറങ്ങിയ ആൾ എന്നെ നോക്കി ചിരിച്ചു. എൻറെ അയൽക്കാരൻ ഓട്ടോ ഡ്രൈവറായിരുന്നു അത്. ഞാനൊന്ന് ചിരിച്ചു, ബൈക്ക് സ്റ്റാർട്ട് ചെയ്ത് മഴയെ അവഗണിച്ചു നേരെ വീട്ടിലേക്ക് ലക്ഷ്യമാക്കി നീങ്ങി.

മഴ നനഞ്ഞു കുളിച്ചു വരുന്ന ഞങ്ങളെ കണ്ട 'അമ്മ വഴക്കു പറഞ്ഞു. എവിടെയെങ്കിലും നിർത്തി മഴ കഴിഞ്ഞു വരാൻ പാടില്ലായിരുന്നോ മോളെ എന്നൊക്കെ അവളോട് പറയുന്നതും കേട്ടു.
ഞാനും അവളും ഡ്രെസ്സൊക്കെ മാറി വന്ന് ഭക്ഷണവും കഴിച്ചിരിക്കുമ്പോൾ അവൾ അമ്മയുടെ അടുത്ത പോയി രണ്ട് ദിവസം അവിടെ ഉണ്ടാകുമെന്ന് അമ്മയോട് പറയുന്നത് കേട്ടു. രാത്രിയിൽ അവൾ അമ്മയ്‌ക്കൊപ്പം കിടന്നു. അതിരാവിലെ ഞാൻ ബെഡിൽ നിന്നും തിരിഞ്ഞു കിടന്നപ്പോൾ കൈ തട്ടി നോക്കുമ്പോൾ അവളെൻറെ അടുത്ത് ഇരിക്കുന്നതാണ് കണ്ടത്. ഞെട്ടിത്തിരിഞ്ഞു എഴുന്നേറ്റ് നോക്കിയപ്പോൾ ചുമരിൻറെ നാല് ഭാഗത്തും അവളുടെ വലിയ ഫോട്ടോ പശകൊണ്ട് ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടു. മാർക്കർ പേന കൊണ്ട് ചുറ്റും വലിയ ബോർഡറും വരച്ചു വച്ചിരിക്കുന്നു. വലിച്ചു കീറാൻ നോക്കിയപ്പോൾ അവൾ അമ്മയെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവളുടെ വായ പൊത്തിപ്പിടിച്ചു ഞാൻ കാല് പിടിച്ചു അപേക്ഷിച്ചു. ബുദ്ധിമുട്ടിക്കരുതെന്ന്.

രാവിലെ എഴുന്നേറ്റ് ചായ കുടിച്ചു. ഉച്ചയ്ക്ക് ചോറും ഉണ്ട് ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ശരിക്കും പേടിയായി. ഒടുവിൽ അവളെ പറഞ്ഞു സമ്മതിപ്പിച്ചു ഓട്ടോ കയറ്റി അവളുടെ വീട്ടിലേക്ക് അയച്ചു.
ഒരാഴ്ച കഴിഞ്ഞു പതിവ് പോലെ ഒരു വൈകുന്നേരം അവൾ വണ്ടിയെടുത്തു വന്നു. ബോട്ടിൽ പോകണമെന്ന് വാശി പിടിച്ചു. ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മയോട് പറഞ്ഞു അവളെന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി. സന്ധ്യയ്ക്ക് ബോട്ടിലൂടെ കുറെ നേരം കറങ്ങി.

അന്ന് ഏറെ വൈകിയാണ് വീട്ടിൽ നിന്നും പോയത്. അന്ന് മുതൽ ഞാൻ ശരിക്കും പേടിച്ചു തുടങ്ങി. എങ്ങനെയെങ്കിലും അവളെ ഒഴിവാക്കുക എന്ന അജണ്ടയുമായി മുന്നോട്ട്പോകാൻ തുടങ്ങിയ സമയമായിരുന്നു അത്. ഫോൺ വിളിച്ചു ആവശ്യത്തിനും അനാവശ്യത്തിനും തല്ല് കൂടാൻ തുടങ്ങിയപ്പോൾ അവൾ പതുക്കെ പിൻവലിഞ്ഞു. എങ്കിലും ആ ആഴ്ച എൻറെ പിറന്നാൾ ദിനമായിരുന്നു. അന്ന് എന്തായാലും അവളെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവൾക്ക് മെസ്സേജയച്ചു പറയുകയും ചെയ്തു. ഇന്ന് അഞ്ചു മണിക്ക് മുമ്പായി നീ എന്നെ വന്നു കണ്ടില്ലെങ്കിൽ ഇനി കാണേണ്ടതില്ലെന്ന്.

ക്ളോക്ക് നോക്കി കിടന്ന ഞാൻ അറ്റാക്ക് വന്നു മരിക്കും എന്ന് തോന്നി. കൃത്യം നാലരയ്ക്ക് അവൾ വീട്ടിലെത്തി, ഒപ്പം അവളുടെ 'അമ്മ കൂടി ഉണ്ടായിരുന്നു. റൂമിൽ കിടക്കുകയായിരുന്ന എൻറെ അരികിലേക്ക് വന്ന് ഗിഫ്റ്റ് ബെഡിൽ വച്ച് അവൾ തിരികെ പോകുമ്പോൾ ഞാനവളുടെ കൈ പിടിച്ചു. ബലമായി വലിച്ചു കൈ വിടുവിച്ചുകൊണ്ടവൾ പുറത്തേക്ക് പോയി. രണ്ടമ്മമാരും കൂടി സംസാരിച്ചു നിൽക്കുന്നിടത്തേയ്ക്ക് മാറിനിന്ന് അവൾ ചായയും കുടിച്ചു അമ്മയെ കൂട്ടി ഒന്നും പറയാതെ സ്ഥലം വിട്ടു.

ഒരു സ്പടികത്തിൻറെ ശില്പമായിരുന്നു അവൾ തന്ന ഗിഫ്റ്റ്. എടുത്തപ്പോൾ കയ്യിൽ നിന്ന് താഴെ വീണ് രണ്ടായി പിളർന്നു. ഞാൻ എടുത്ത് ഒട്ടിച്ചു വച്ചപ്പോഴും അത് ഇളകി മാറി.
പിന്നീടുള്ള ദിവസങ്ങൾ സംഘർഷ ഭരിതമായിരുന്നു. അവളുടെ അച്ഛനൊക്കെ വിളിച്ചു ഇനി കാണരുത്, വിളിക്കരുത് എന്നൊക്കെ കേണപേക്ഷിച്ചു. ഒരച്ഛൻറെ വാക്കിനെ ധിക്കരിക്കാൻ തോന്നിയില്ല. അന്ന് ഉപേക്ഷിച്ച ബന്ധമായിരുന്നു ഞങ്ങൾ....

ഉപേക്ഷിക്കാൻ ഞാൻ കുറേ കാരണങ്ങൾ ഉണ്ടാക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അവളുടെ കാമുകൻ അന്ന് രാത്രി വിളിച്ചു പറഞ്ഞ കാര്യങ്ങൾ പിറ്റേന്ന് ഐസ്ക്രീം പാർലറിൽ വെച്ച് ഞാൻ അവളോട് ചോദിച്ചിരുന്നു. അവനെ മറക്കാനാവാത്ത വിധം എന്ത് ബന്ധമാണ് നിങ്ങൾ തമ്മിൽ ഉള്ളതെന്ന്.

"ഞങ്ങൾ അഞ്ചു തവണ സെക്സിൽ ഏർപ്പെട്ടിരുന്നു" എന്നാണ് അവൾ എന്നോട് പറഞ്ഞ മറുപടി.
അതെ അവൾ കന്യകയായിരുന്നില്ല. അതറിഞ്ഞത് മുതൽ ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് അവളൊരു ഭാരമായി തോന്നി. അന്ന് പക്ഷെ ഉപേക്ഷിച്ചു പോയാൽ അവളെന്തെങ്കിലും കടുംകൈ ഒപ്പിച്ചാൽ അകത്താക്കുന്നത് ഞാനായിരിക്കും എന്ന ബോധമുള്ളത് കൊണ്ട് എല്ലാം സഹിച്ചായിരുന്നു പിന്നീടുള്ള നീക്കങ്ങളൊക്കെ.
വർഷങ്ങൾക്ക് ശേഷം ഈ മഹാനഗരത്തിൽ ഞാനവളെ കണ്ടുമുട്ടി. സുഖമാണോ എന്ന രണ്ടു വാക്കുകളിൽ സംസാരം ഒതുക്കി ഞാൻ എൻറെ തിരക്കുകളിലേക്ക് ഊളിയിട്ടു.
Episode -4 Tomorrow 10 PM. Please stay tune here...

രണ്ട് വർഷത്തോളം പിന്നാലെ നടന്ന് സുഹൃത്തായ ഇന്നും ആ സൗഹൃദം ഹൃദയത്തോട് ചേർത്തു പിടിക്കുന്ന തട്ടത്തിൻ മറയത്തെ പെണ്ണ്...

Friday, 1 September 2017

ചങ്കുറ്റത്തോടെയുള്ള എൻറെ ആദ്യ പ്രൊപ്പോസൽ

Episode - 2 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

അബുദാബിയിലെത്തിയ ആദ്യകാലങ്ങളിൽ രാത്രി പ്രത്യേകിച്ചൊരു പണിയുമില്ലാത്തതുകൊണ്ട് തന്നെ രാത്രിയിൽ കിളികളെ പിടിക്കാനിറങ്ങും. ആരെയെങ്കിലും ഓൺലൈനിൽ കാണുകയാണെങ്കിൽ ചുമ്മാ ഹായ് കൊടുക്കും. പത്തുപേർക്ക് കൊടുത്താൽ ഒരാളെങ്കിലും തിരിച്ചു ഹായ് പറയും എന്നുള്ള വിശ്വാസം തന്നെ...

വിശ്വാസം, അതല്ലേ എല്ലാം...

രണ്ടുമൂന്ന് മാസം തുടർച്ചയായി ഹായ് പറഞ്ഞിട്ടും മൈൻഡ് ചെയ്യാത്തൊരു നാട്ടുകാരി കൊച്ചുണ്ടായിരുന്നു. അവൾ ഇടയ്ക്ക് വന്ന് ഹായ് ഇട്ടിട്ട് പോകും. പിന്നെ ഇടയ്ക്ക് എൻറെ എന്തേലും കുറ്റം തോണ്ടിയെടുത്തു കണ്ടുപിടിച്ചു വന്നു ചോദിക്കും. എന്ത് പറഞ്ഞാലും ഞാൻ കൃത്യമായി സമ്മതിച്ചു കൊടുക്കും. പറയുന്നത് മൊത്തം എന്നെക്കുറിച്ചുള്ള കുറ്റമാണെന്നോർക്കണം. അങ്ങനെ എന്നെക്കുറിച്ചുള്ള കുറ്റങ്ങളെല്ലാം കണ്ടെത്തി തീർന്നപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. സൗദിയിൽ നേഴ്സാണ്. ഇടയ്ക്ക് വിളിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ എനിക്ക് എൻറെ വീട്ടിൽ നിന്നും അവൾക്ക് അവളുടെ വീട്ടിൽ നിന്നും ലൈഫ് പാർട്ണഴ്സ്സിനെ തിരഞ്ഞു കൊണ്ടിരിക്കുന്ന കാലം. എനിക്ക് വരുന്ന മിക്ക ഫോട്ടോയും അവൾക്കും അവൾക്ക് വരുന്ന മിക്ക ഫോട്ടോയും എനിക്കും കൈമാറി അഭിപ്രായം ചോദിക്കുമായിരുന്നു. രണ്ടുപേർക്കും ആരെയും ഇഷ്ടപ്പെട്ടില്ല എന്നതാണ് രസകരം.

ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസിൽ ഇരിക്കുമ്പോൾ ഞാൻ ഫോണെടുത്ത് അവളെ വിളിച്ചു. എനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്യരുതെന്നും വളരെ പതുക്കെ ആലോചിച്ചുത്തരം പറയണമെന്നും പറഞ്ഞപ്പോൾ അവളൊന്നും മിണ്ടിയില്ല.

ഞാൻ നേരെ അവളോട് കാര്യം പറഞ്ഞു, എനിക്കും നിനക്കും വീട്ടുകാർ പാർട്ണർസിനെ അന്വേഷിക്കുന്നുണ്ട്. നമുക്ക് പരസ്പരം അറിയുകേം ചെയ്യാം. ഞാൻ എൻറെ അച്ഛനെയും അമ്മയേയും നിൻറെ അച്ഛനുമമ്മയേയും കാണാൻ പോകാൻ പറയട്ടെ എന്ന് ചോദിച്ചു. അവൾ അത്രയ്ക്കൊന്നും  പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ആ മൗനം അതൊരു തരം സമ്മതമല്ലേ എന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആദ്യമായിട്ടാണൊരു പെൺകുട്ടിയെ ചങ്കുറ്റത്തോടെ പ്രൊപ്പോസ് ചെയ്യുന്നത്. ഒരു പക്ഷെ അവസാനമായിട്ടും.

അത് കഴിഞ്ഞു ഫോൺ വെച്ചപ്പോഴാണ് ബോധോദയമുണ്ടായത്. പെട്ടന്ന് വീണ്ടും ഫോണെടുത്തു അവളെ വിളിച്ചു. ആകാംഷയോടെ അവളുടെ ഉയരം എത്രയാണെന്ന് ചോദിച്ചു. എൻറെ ചങ്ക് തകർക്കുന്ന മറുപടിയാണ് അങ്ങേ തലയ്ക്കൽ നിന്നും  5.8  എന്ന് കേട്ടപ്പോഴേ ഞാൻ അവളോട് പറഞ്ഞു. തൊട്ട് മുമ്പ് പറഞ്ഞതൊക്കെയും തിരിച്ചെടുത്തോളാൻ. അതെ എൻറെ ഉയരം 5.3  മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം ഞാൻ നാട്ടിലേക്ക് പോവുകയും എൻഗേജ്മെൻറ് ചടങ്ങുകൾ കഴിഞ്ഞു തിരിച്ചു പോയപ്പോൾ അവളുടെ കല്യാണം തീരുമാനിച്ചിരുന്നു. അവളോട് ചോദിച്ചപ്പോൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു. ആരെ ആയാലും കെട്ടണം. വീട്ടുകാർ പറഞ്ഞു ഞാൻ സമ്മതിച്ചു. അത്രേയുള്ളു. നിരാശ കലർന്നൊരു മറുപടിയായിരുന്നു അത്.

പിന്നീടെന്തോ ഞങ്ങൾ തമ്മിൽ കാര്യമായ സംസാരങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇപ്പോൾ എവിടെയുണ്ടെന്നും ഞാൻ അന്വേഷിച്ചിട്ടില്ല. എന്നെങ്കിലും മുഖാമുഖം കണ്ടുമുട്ടുന്നൊരു ദിവസമുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ഒരേ നാട്ടുകാരാണല്ലോ...

Episode - 3 Tomorrow 10 PM. Please stay Tune here...

അടുത്തൊരു വെള്ളിയാഴ്ച കൂടി ഞാനവളെ അബുദാബിയിൽ വെച്ച് കണ്ടു. അന്ന് അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. വാത്സല്യ നിധിയായൊരമ്മ.

Thursday, 31 August 2017

താനിയ എന്ന ജർമ്മൻകാരി പെൺകുട്ടി

Episode - 1 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഡൽഹിയിലെ തണുത്തുറഞ്ഞ ഒരു രാത്രി. ഒരേ അപ്പാർട്ട്മെന്റിലെ തൊട്ടടുത്ത മുറികളിലായിരുന്നു ജർമ്മൻകാരി താനിയയും കാമറൂൺകാരി ലാലയും താമസിച്ചിരുന്നത്. അടുത്ത റൂമിൽ ചൈനക്കാരി ഷോമിയും അവളുടെ ബോയ് ഫ്രണ്ട് ഷാനും. മറ്റൊരു റൂമിൽ ജപ്പാൻകാരൻ ജാക്ക്. ഇന്ത്യക്കാരനായ ഞാനും കൂടി ആറ് പേർ.

മൂന്ന് ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞു വൈകുന്നേരം അപ്പാർട്ട്മെന്റിൽ എത്തുമ്പോൾ ആരും ഉണ്ടായിരുന്നില്ല. കമ്പിളി പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി മൂടി പുതച്ചു കിടക്കുമ്പോൾ തണുപ്പ് ആറ് ഡിഗ്രി ആയിരുന്നു.

രാത്രി 12 മണിക്ക് ബഹളം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ അടുക്കളയിൽ ചായ ഇട്ടു കുടിക്കുന്ന ലാലയെ കണ്ടു. ലൈറ്റണച്ചാൽ അവളുടെ രണ്ട് തിളങ്ങുന്ന കണ്ണുകൾ മാത്രമേ കാണൂ. എനിക്കും വേണം ഒരു കടുപ്പത്തിലുള്ള ഒരു ചൂട് ചായ. മുറിയിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്ന താനിയയും ഇറങ്ങി അടുക്കളയിലേക്ക് വന്നു.  നന്നായി വിശക്കുന്നുണ്ടായിരുന്നു. ലാലയാണ് പെട്ടന്ന് ന്യൂഡിൽസുണ്ടാക്കി തന്നത്. എല്ലാം കഴിഞ്ഞു 2 മണിവരെ ഉറങ്ങാതെ അവിടെയിരുന്നു ഞങ്ങൾ കേരളത്തെക്കുറിച്ചും കാമറൂണിനെക്കുറിച്ചും ജർമ്മനിയെക്കുറിച്ചും സംസാരിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ഒത്തുകൂടിയ ആറ് കൂട്ടുകാർ.

അതൊരു പുതിയ തുടക്കമായിരുന്നു.

പിന്നീട് ഞങ്ങൾ 6 മാസത്തിൽ ഒരിക്കൽ ഡൽഹിയിൽ 15 ദിവസം ഒരുമിച്ചു കറങ്ങും. ഒടുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പടിച്ചിറങ്ങുമ്പോൾ താനിയയ്ക്ക് ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ അങ്ങ് കൂടണം എന്നൊരു ആഗ്രഹം. ഇന്ത്യൻ പൗരത്വം എടുക്കണം, അതിന് ഇന്ത്യക്കാരനെ കല്യാണം കഴിക്കണം, എങ്കിൽ സുഖമായി ഇന്ത്യൻ പൗരത്വം നേടാൻ പറ്റുമെന്നൊക്കെ കേട്ടിട്ടാണെന്നു തോന്നുന്നു കഴിഞ്ഞ കുറേ നാളായി അവളെൻറെ പിറകെ നടക്കുന്നു.

ഞങ്ങൾ ഒത്തുകൂടിയ വേളയിലൊക്കെ ഒരേ മനസ്സുമായി ഒപ്പം അവളുമുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ നല്ലൊരു ബന്ധം ഉടലെടുത്തിരുന്നു. എങ്കിലും എനിക്ക് ഇതേക്കുറിച്ചു ചിന്തിക്കാൻ പോലും താത്പര്യമില്ലാത്തൊരു വിഷയമായിരുന്നു. സുഹൃത്തെന്ന നിലയിലുള്ള എല്ലാ പരിഗണനകളും കൊടുക്കുമ്പോൾ തന്നെ അതിനെ ജീവിത സഖിയാക്കി മാറ്റാൻ മാത്രമുള്ളൊരു ബന്ധമാക്കി മാറ്റാൻ തീരെ താല്പര്യമില്ലായിരുന്നു.

അവസാന കണ്ടുമുട്ടലിൽ ഭയങ്കരമായി നിർബന്ധിക്കുകയും കരച്ചിലിൻറെ വക്കോളമെത്തിയ അവളെ ഞാൻ സമാധാനിപ്പിച്ചു. കാത്തിരിക്കൂ.... എന്തെങ്കിലുമൊക്കെ തീരുമാനത്തിലെത്താൻ എനിക്ക് സമയം വേണം...

ഇന്ത്യയുടെ മരുമകളായി താനിയ വരുമോ...!!!

ക്ളൈമാക്സിനായി കാത്തിരിക്കാം...

Episode - 2 Tomorrow 10 pm
നാളെ ബംഗ്ളാദേശുകാരി സ്‌നിഗ്‌ധ സാഹയെന്ന എന്ന കൂട്ടുകാരിയെക്കുറിച്ച് thaniya german girl
ഇതാ ഞാൻ എഴുതി തുടങ്ങുകയാണ്...

"ഞാൻ കണ്ട അമ്പത് പെണ്ണുങ്ങൾ..."


ഇന്ന് രാത്രി കൃത്യം 10 മണിക്ക് ആദ്യകഥ.


എപ്പിസോഡ് - 1 

അഞ്ച് സെന്റിന് 50 പെണ്ണുങ്ങൾ...

Sunday, 7 June 2015

Chennai Days....

ഈ  മഹാനഗരത്തിൽ ഇങ്ങനെ വലിയൊരു ഫ്ലാറ്റും ഒറ്റയ്ക്കുള്ള ജീവിതവും മടുത്തു തുടങ്ങിയിരിക്കുന്നു...

അങ്ങനെയാണ് വൈകുന്നേരങ്ങളിലെ ബോറടി മാറ്റാൻ ജിമ്മിൽ പോകാൻ തുടങ്ങിയത്... കുവൈറ്റിൽ സ്വന്തമായി ജിം നടത്തുന്ന എൻറെ സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ചു യൂനിസെക്സ് ജിമ്മിൽ തന്നെ ജോയിൻ ചെയ്തു...

ക്യാഷ് പേ ചെയ്ത്, വസ്ത്രം മാറി അകത്തു ചെന്നതും, ഇത് സ്വർഗ്ഗമോ അതോ ഇന്ദ്രലോകമോ.... ഈശ്വരാ....
പക്ഷെ കൂട്ടത്തിൽ കണ്ണുടക്കിയത് കൊൽക്കത്തക്കാരി സാക്ഷിയിലായിരുന്നു... ഒരു വെളുത്തു മെലിഞ്ഞ സുന്ദരി....
അവിടെ ജിം നാസ്റ്റിക്ക് ട്രെയിനറാണ്....

വൈകുന്നേരം അത്യുത്സാഹത്തോടെ കയറി ചെല്ലുന്നത് പലരും ശ്രദ്ദിച്ചുവോ...

ഒരാഴ്ച ക്ഷമയോടെ കാത്തിരുന്നു.....

ഇന്നെന്തോ, അത്ര സുഖമില്ലാതിരുന്നിട്ട് കൂടി ജിമ്മിൽ പോയി...
ജിമ്മിലെത്തിയപ്പോൾ തീരെ വയ്യ... റസ്റ്റ്‌ റൂമിൽ ഇരിക്കുമ്പോൾ അവളകത്തേയ്ക്ക് കയറി വന്നു... "ഹേയ്... സിദ്ദാർത്ഥ്... വാട്ട് ഹാപ്പന്റ് ഡിയർ ...??"
"ഹേയ് .... നതിംഗ്... ഹൗ യു നോ മൈ നെയിം...???"
"ദാറ്റ്സ് സീക്രട്ട്.... ഹി ഹി ഹി.."
"ഹേയ്...സാക്ഷി, ക്രെയ്സി ഗേൾ..."
"Wow......"

പിന്നെ തോടാ തോടാ ഹിന്ദിയിലും ഇഗ്ലീഷിലുമായി കുറേയേറെ നേരം....
ഓർക്കൂട്ട് റിക്വസ്റ്റ്....

പിന്നീടുള്ള വൈകുന്നേരങ്ങളെല്ലാം മനോഹരമായി തോന്നി...
രണ്ടന്യഗ്രഹജീവികൾ പോലെ ഞങ്ങളെ നോക്കി നിൽക്കുന്ന ഭാഷയറിയാത്ത തമിഴ് കുഴൈന്തകൾ....
ദൈവാനുഗ്രഹം.. അല്ലാതെന്തു പറയാൻ....

ഞായറാഴ്ച ശരിക്കും ബോറടിയായിരുന്നു...
രാവിലെ മുതൽ കൂട്ടുകാരെയൊക്കെ വിളിച്ച് കത്തി വച്ചുകൊണ്ടിരുന്നു....
ദാ കിടക്കുന്നു ഇൻബോക്സിൽ ഒരു മെസേജ്, "ഹായ് സിഡ്, വാട്ട് ആർ യു ടൂയിംഗ് ദേർ...???"
സക്ഷീീ.....
ഹാാാ....മൈ സ്വീറ്റീ.....
മനസ്സിൽ മഴപെയ്തു മയിലുകൾ നൃത്തം ചവിട്ടി....
"നത്തിംഗ് ഡിയർ, സിംപ്ലി സിറ്റിംഗ് ഹിയർ....", മെസേജ് സെന്റ്‌...
പ്ണിംഗ്....
"വൈ ഡോണ്ട് വി ഗോ റ്റു എക്സ്പ്രെസ്സ് മാൾ..."
"യാ.. ആം റെഡി..."

അവൾ വന്നു... ബസ് സ്റ്റോപ്പിലൂടെ കറങ്ങി 7ഡി ബസ്സിൽ കയറി....

എൻറെ തൊട്ടടുത്ത്....
എൻറെ പഴനിമല മുരുകാ.....
രോമങ്ങൾ എഴുന്നേറ്റ് ആനന്ദപുളകിതമായി തംബുരു മീട്ടി....
ഇത്ര പെട്ടന്ന് സ്റ്റോപ്പെത്തിയോ....

പലപ്രാവശ്യം കയറിയിറങ്ങിയ സ്ഥലമായതിനാൽ എൻറെ ശ്രദ്ദ മുഴുവൻ അവളിലായിരുന്നു....
മുട്ടിയുരുമ്മി നടന്നുനടന്ന്..എസ്കലേറ്ററിൽ എത്തിയപ്പോൾ ഇഗ്ലീഷ് സിനിമയിലെ നായികയെ പോലെ അവൾ എൻറെ കൈകൾ പിടിച്ചു.... അത്രയൊന്നും പ്രതീക്ഷിച്ചില്ല.... ഈശ്വരാ... ആരേലും കാണുമോ....

അങ്ങനെയുള്ള സന്തർഭങ്ങളിൽ കറക്ട് സമയത്ത് പ്രത്യക്ഷപ്പെടുന്നതാരായിരിക്കും....
ഫസ്റ്റ് ഫ്ലോറിൽ ലാന്റിംഗ്....

ഓഫീസിൽ കുറേ നാളായി പിടി തരാതെ നടക്കുന്ന അപ്സരസ്സ്....
ചാർമ്മി.... കാശ്മീർ ആപ്പിൾ...  സ്വപ്ന സുന്ദരി.....
ഹാഫ് കാശ്മീരി ഹാഫ് പഞ്ചാബി....
"സിഡ്....യെ കോൻ യാ...???"
"യാ.... ആക്ച്വലി.... ഷീ ഈസ്... ഷീ ഈസ് മൈ കസിൻ... വണ്‍സ് ഐ റ്റോൾഡ്യു നാ... മൈ അങ്കിൾ ഫ്രം കൊൽക്കത്ത..."
"യെസ്...യെസ്..."
"ബായ്... ലിറ്റിൽ ബിസ്സി യാർ... സി യു ടുമാറോ..."
"യാ ബായ്..."

നേരെ പിസ്സ ഹട്ടിൽ കയറി....
സാക്ഷി... വെജിറ്റേറിയൻ ആയിരുന്നു...
"മീ റ്റൂ യാർ...."
പിന്നെ ഷോപ്പിങ്ങ്....
രാത്രി വളരേ വൈകി...
സാക്ഷിയെ ഹോസ്റ്റലിൽ കൊണ്ട് വിട്ട് മടങ്ങി....

പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ പലരും നോക്കി ചിരിക്കുന്നത് പോലെ തോന്നി....
ചാർമ്മി ഒരു വളിച്ച ചിരി പാസാക്കി... "ഹൗ ഈസ് യുർ കസിൻ..."
ആ ചോദ്യത്തിലെന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടല്ലോ മുരുകാ.....
"യാ...ഷീ ഈസ് ഫൈൻ..."
"സിഡ്...കമിംഗ് സണ്ടെ...ഐൽ ബി വിത്ത് യൂ....വി കാൻ ഗോടു പോണ്ടിച്ചേരി..."

ആണ്ടവാ....മുരൂകാ...
ഞാൻ എന്നെത്തന്നെ നുള്ളി നോക്കി....
"യാ...യാ... ഒഫ് കോഴ്സ്..."

കാബിനിൽ പോയി ഇരുന്നപ്പോൾ ചിരകാല സ്വപ്നം ആഗാതമാകുന്നതിന്റെ എക്സൈറ്റ്മെൻറ്....
പിന്നെ നൂറായിരം ചോദ്യങ്ങൾ തികട്ടിവന്നു....
ചാർമ്മി എങ്ങനെയറിഞ്ഞു സാക്ഷി എൻറെ കസിൻ അല്ലെന്ന്...???
ഇപ്പൊഴെന്താ ഒരു ഇങ്ങനെയൊരു കൂട്ട്....???
കടലുപോലെ കിടക്കുന്ന പെണ്ണിന്റെ മനസ്സറിയാൻ ഇനിയുമേറെ താണ്ടെണ്ടി വരും....

വല്ലാത്തൊരത്ഭുത വസ്തു തന്നെ...

ഓഫീസിൽ ജോയിൻ ചെയ്ത് ഇന്നേക്ക് നാലുമാസമായിരിക്കുന്നു...
തൻറെ കാബിന്റെ തൊട്ടടുത്തിരുന്നിട്ടുകൂടി അതികം മിണ്ടാറില്ലായിരുന്നു....

റസ്റ്റ്‌ റൂമിൽ പോകുമ്പോൾ അവളും കൂടെ വന്നു...."ഹായ്...ഷോപ്പിങ്ങ് എപ്പടിയിരുക്ക്..."
"ഹേയ്...ഉനക്ക് തമിൾ തെരിയുമാ..."
"ഹാം...നാൻ ഇങ്ക താനേ..ബോണ്‍ ആൻറ് ബോട്ട് അപ്... പപ്പ, എസ്.ബി.ഐ., മമ്മി ബി.എസ്.എൻ.എൽ...."
"ഓ മൈ ഗോഡ്..."
"നേത്ത് പാത്ത പൊണ്ണിനെ എനക്ക് തെരിയും...."
"ഉം... അപ്പടിയാ..."
"അന്ത പൊണ്ണിനെ പുടിക്കാത്..."
"ഏം...എന്നാച്ച്...."
"അത് പെരിയ സ്റ്റോറി... അപ്പറം സൊൽരെം..."
"ഉം..."

വെള്ളിയാഴ്ച വൈകുന്നേരം വരെ.... അങ്ങനെ ഒരുമിച്ച്....

ശനിയാഴ്ച ഓഫീസില്ലാത്തത് എന്ത് കഷ്ടമാണ്....

ഇനിയൊരു ദിവസം കൂടി....

രാവിലെ ഫ്ലാറ്റിനു മുന്നിൽ ഒരു ഹോണ്ടാ സിറ്റി വന്നു നിന്നു... "പോലാമാ..."
"യാ... ആം റെഡി..."


സ്വപ്നക്കൂടിൽ മാത്രം കണ്ട അതിമനോഹരമായ പോണ്ടിച്ചേരി....
ബീച്ചിലൂടെ ഞങ്ങൾ കൈ പിടിച്ചു നടന്നു....
അരബിന്തോ ആശ്രമത്തിൻറെ നിശബ്ദമായ സൗന്ദര്യത്തിൽ മതിമറന്നു പ്രാർത്ഥിച്ചു....

ഞങ്ങൾ മടങ്ങി....

ഡ്രൈവിംഗ് ഹരമാക്കിയ അവൾ മ്യൂസിക്ക് ഓണ്‍ ചെയ്തു...
റാഷ് ഡ്രൈവിംഗ്.....

മുന്നിൽ വന്ന കാറിന്റെ മിന്നുന്ന ലൈറ്റ് ഒരു നിമിഷമേ കണ്ടുള്ളൂ.....

ബോധം വന്നപ്പോൾ ഏതോ ഒരു ഹോസ്പിറ്റലിൽ എനിക്ക് ചുറ്റും കുറേയാളുകൾ...
ശരീരം  മൊത്തം നുറുങ്ങുന്ന വേദന... കാലുകളിൽ പ്ലസ്റ്റർ ഇട്ടിരിക്കുന്നു...ശരീരം മൊത്തം ഫ്രക്ചറുണ്ട്....

"ചാർമ്മി.... ചാർമ്മി എങ്കെ....."

ആരും ഒന്നും പറഞ്ഞില്ല....

ഒരാഴ്ച കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും ആരും അവളെക്കുറിച്ച് ഒന്നും പറഞ്ഞില്ല....
അവളുടെ ഫോണ്‍ നമ്പർ സ്വിച്ച് ഓഫായിരുന്നു.....

സെന്തിലിനെ വിളിച്ചപ്പോൾ ഒരു തേങ്ങൽ കേട്ടു....

Saturday, 6 June 2015

എന്തേ ഇങ്ങനെ.... ഞാനും നിങ്ങളും മറ്റുള്ളവരും....!!!!!

ഈ ജീവിതയാത്രയിൽ ഇങ്ങനെ പറന്നുനടക്കുന്നതിനിടയിൽ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാണ് മുന്നോട്ട് പോകുന്നത്.... ഈ ഇടനാഴിയിൽ എന്തോക്കെ ദുരിതങ്ങൾ... സങ്കടവും സന്തോഷവും മാറി മാറി വന്നും പോയ്ക്കൊണ്ടുമിരിക്കുന്നു....

ആണും പെണ്ണുമായി എത്രയോ ആളുകൾ.... മണ്‍ മറഞ്ഞുപോയവർ, അങ്ങനെ അങ്ങനെ....
 എല്ലാം നൈമിഷികമാണെന്നറിഞ്ഞിട്ടും ഞാനും നിങ്ങളും മറ്റുള്ളവരും കാട്ടികൂട്ടുന്ന പ്രവർത്തികൾ കണ്ടാൽ നമുക്ക് തന്നെ അറപ്പ് തോന്നിപോകും... എന്നിട്ടും....

വാക്കുകളും ചിന്തകളും പ്രവർത്തിയിൽ വരാതിരിക്കുമ്പോൾ നമുക്ക് തന്നെ അനുഭവപ്പെടുന്ന ആ കയ്പ്പ് ഒരു തരം പുളിച്ചുതികട്ടലായി പുറത്തുവരുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഏറെ ദയനീയമാണ്...

ഒന്നാലോചിച്ചു നോക്കു... എത്രനാൾ നാം നമ്മെത്തന്നെ പറ്റിക്കും... എത്രനാൾ നാം സ്വയം വിഡ്ഡികളാകും....
ഈ പുകമറ സൃഷ്ടിച്ച്കൊണ്ടുള്ള ജീവിതം നമുക്കൊരു ബാധ്യതയാകില്ലേ....

നമുക്ക് കിട്ടിയതൊന്നും പോരാഞ്ഞിട്ട് നാം മറ്റുള്ളവരുടെത് കൂടി തട്ടിയെടുക്കാൻ ശ്രമിക്കുകയും, അത് വീണ്ടും വീണ്ടും ആവർത്തിക്കുകയുംഅതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു....

ആർക്കും ഒന്നിലും തൃപ്തിയില്ല... സന്തോഷമില്ല, ആത്മസംതൃപ്തിയില്ല, പരിഭവങ്ങൾ മാത്രം....

എന്തേ ഇങ്ങനെ.... ഞാനും നിങ്ങളും മറ്റുള്ളവരും....!!!!!

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...