Wednesday, 6 September 2017

ആദിയുടെ ചുടുചുംബനങ്ങൾ

Episode -7 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ചെന്നൈയിലെ ഏടുകളിൽ രസകരമായതും ഏറെ ആസ്വാദ്യകരവുമായ ദിനങ്ങളായിരുന്നു കന്തൻഞ്ചാവടിയിലെ ദിനങ്ങൾ. എൻറെ കൂടെ ജോബ് കൂട്ടിനുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെയായിരുന്നു ആദിയും അമ്മയും താമസിച്ചിരുന്നത്. ഞങ്ങളൊരു ഇന്റർനാഷണൽ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് പരിചയപ്പെടുന്നതും കമ്പനി ആകുന്നതും. ആ ഗ്യാങ്ങിൽ തന്നെ സുശാന്തും അഭിയും സാധനയും ഉണ്ടായിരുന്നു. ട്രെയിനിംഗ് പിരീഡിൽ എന്നും കാന്റീനിൽ പോയി ഒരു പാത്രത്തിൽ നിന്നാണ് ഞങ്ങളഞ്ചുപേരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നത്.

സാധനയെക്കുറിച്ചു മറ്റൊരു കഥയിൽ വിശദമായി പറയാം. ഞങ്ങൾ എല്ലാവരും കൂടി കമ്പനി വിട്ടു. ഞാൻ ബാങ്കിൽ തന്നെ കയറി. കൂടെയുള്ള ആദി മറ്റൊരു കമ്പനിയിൽ കയറിയപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന സ്‌നിതയെ വളയ്ക്കുകയും അവളെ പ്രേമത്തിൻറെ കാണാക്കയത്തിലേക്ക് വലിച്ചിടുകയും ചെയ്തു.

അങ്ങനെ പോകുന്ന ഒരു ദിവസം ഞായറാഴ്ച രാവിലെ ഞാനും ആദിയും ചൊറിയും കുത്തി ഇരിക്കുമ്പോഴാണ്  സ്‌നിത വിളിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മറീന ബീച്ചിൽ കറങ്ങാൻ പോകാം എന്ന് പറയാനാണ് വിളിച്ചത്. പക്ഷെ കൂടെ അവളുടെ റൂം മേറ്റ്സും കൂടി ഉണ്ടാകുമെന്നും പറഞ്ഞു. അവൻ ഇപ്പോൾ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് എന്നോട് കാര്യം പറഞ്ഞു. പ്രശ്‌നം അതല്ല, അവൻറെ കയ്യിൽ അഞ്ചിൻറെ പൈസയില്ല. എൻറെ കയ്യിൽ എടുക്കാൻ ഉണ്ടോന്ന് ചോദിച്ചു.ഞാൻ നോക്കിയപ്പോൾ തൽക്കാലിക ആവശ്യങ്ങൾക്ക് വെച്ചിരിക്കുന്ന പൈസ കയ്യിലുണ്ട്. അവന് സാലറി കിട്ടുമ്പോൾ അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അവൻ സ്‌നിതയെ തിരിച്ചു വിളിച്ചു.

ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ചു ഒന്ന് വിശ്രമിച്ചു ഞങ്ങൾ നേരെ മറീനാ ബീച്ചിലേക്ക് യാത്രയായി. പല പ്രാവശ്യം വിളിച്ചു. നാല് മാണി കഴിഞ്ഞു, അഞ്ചു മാണി കഴിഞ്ഞു, പിന്നെ വിളിച്ചപ്പോൾ ലോക്കൽ ട്രെയിനിൽ വന്ന് സ്റ്റേഷൻ മാറിപ്പോയെന്ന് വിളിച്ചു പറഞ്ഞു. ഒടുവിൽ ഞാൻ ആദിയോട് പറഞ്ഞു. പത്ത് മിനിറ്റ് കാത്തിരിക്കും. അതിനുള്ളിൽ വന്നില്ലെങ്കിൽ ഞാൻ സ്ഥലം വിടുമെന്ന്.

ഞങ്ങൾ എംജിആർ. മണ്ഡപത്തിനടുത്തേക്ക് നടന്നു. അകലെ നിന്ന് സ്‌നിത വിളിക്കുന്നത് കണ്ടു. കൂടെ രണ്ട് വേറെ പെൺകുട്ടികളും. എൻറെ നടത്തത്തിന് വേഗത കൂടി. ഞങ്ങൾ പുതിയ കുട്ടികളെ പരിചയപ്പെട്ടു. പ്രഭയും, മനീഷയും. മൂവരും ഹരിയാനക്കാരാണ്. ഞങ്ങൾ തീരത്തേക്ക് നടന്നു. ആദി എന്റെയടുത്ത് മലയാളത്തിൽ സംസാരിക്കുന്നുണ്ട്. അവന് സ്‌നിതയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഒരു ഉമ്മ കൊടുക്കണം. ബാക്കി രണ്ടെണ്ണത്തിനെ ഞാൻ മെയ്‌ച്ചും നടക്കണം. അതിനാണ് എന്നെ കൂട്ടിയത്. ഞങ്ങൾ ഇരുട്ടിൽ കടലിൽ ഇറങ്ങി. ഞാനും പ്രഭയും കൂടി വെള്ളത്തിലേക്ക് ഇറങ്ങി ഉന്തു തള്ളുമായി മൊത്തം നനഞ്ഞു. ഒടുവിൽ മനീഷയും കൂടി ഇറങ്ങിയപ്പോൾ ആദി സ്‌നിതയെ കൂട്ടി എവിടേയ്ക്കോ  മുങ്ങി. കുറേ കഴിഞ്ഞു തിരിച്ചു വരുമ്പോൾ അവളുടെ ചുണ്ടൊക്കെ മുറിഞ്ഞിട്ടുണ്ടായിരുന്നു.

ഞങ്ങളവിടന്ന് പുറപ്പെടുമ്പോഴേക്കും ജോബ് എത്തി. പിന്നെ ഞങ്ങളുടെ കൂടെ ഓട്ടോയിൽ കയറി ഹോട്ടലിൽ വന്ന് ഡിന്നർ കഴിച്ചു. ഒടുവിൽ മടങ്ങുമ്പോൾ രാത്രി ഒരു മണി ആയിട്ടുണ്ടായിരുന്നു. ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു. ആദി ആദ്യം കയറി, അവൻറെ മടിയിലേക്ക് സ്‌നിതയും കയറിയിരുന്നു. പിന്നെ ഞാനും പ്രഭയും കയറി ഞങ്ങളുടെ മടിയിൽ മനീഷയും ഇരുന്നപ്പോൾ ജോബിന് ഓട്ടോ അണ്ണൻറെ കൂടെ മുന്നിൽ ഇരിക്കേണ്ടി വന്നു.

വഴിയിലുടനീളം ജോബ് നല്ല പച്ചമലയാളത്തിൽ ഞങ്ങളെ തെറി വിളിക്കുകയായിരുന്നു. അവർക്ക് ഹിന്ദിയും ഇംഗ്ലീഷും അല്ലാതെ മറ്റൊന്നും അറിയുകയും ചെയ്യില്ല. ഒടുവിൽ അവർ താമസിക്കുന്നിടത്ത് കൊണ്ട് വിട്ട് ഞങ്ങൾ മടങ്ങി.

അടുത്ത ആഴ്ച അവർ ഞങ്ങളെ അവരുടെ താമസ സ്ഥലത്തേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ പോയപ്പോഴേക്കും ചപ്പാത്തിയും കറിയുമൊക്കെയായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളിരുന്ന് സംസാരിക്കുന്നതിനിടയിൽ കറൻറ് പോയപ്പോൾ സ്റ്റെയർകേസിലേക്കുള്ള സ്റ്റെപ്പിലും ടെറസിലുമായി ഞങ്ങൾ നിൽക്കുകയായിരുന്നു. സ്‌നിതയും ആദിയും ഒരുമിച്ചു നിൽക്കുന്നുണ്ടായിരുന്നു. പെട്ടന്ന് കറൻറ് വന്നപ്പോൾ രണ്ടും കൂടി കെട്ടിപ്പിടിച്ചു പരസ്പരം  ചുണ്ട് കടിച്ചു വലിക്കുകയായിരുന്നു. സ്‌നിതയുടെ അരയ്ക്ക് മുകളിലോട്ടും അവൻറെ കൈകൾ പിണഞ്ഞു കിടക്കുകയായിരുന്നു. രണ്ടുപേരും ശരിക്കും ചമ്മി. പിന്നെ ഇരുന്നു ഞങ്ങൾ ഫുഡ് കഴിച്ചിറങ്ങുമ്പോൾ രണ്ടും കൂടി ഞങ്ങളുടെ മുന്നിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ചു തുരുതുരെ ചുംബിച്ചാണ് യാത്ര പറഞ്ഞിറങ്ങിയത്.

ദിവസങ്ങൾക്ക് ശേഷം ഏതോ വെകുന്നേരം ഞാനും, ആദിയും, ജോബും കൂടി ഇരിക്കുമ്പോൾ പ്രഭ വിളിച്ചു. മറ്റെന്തോ കൂലംങ്കഷമായ ചർച്ചയ്ക്കടിയിൽ ആയിരുന്നതുകൊണ്ട് അവളുടെ ഫോൺ ഞാൻ എടുത്ത് പിന്നെ വിളിക്കാമെന്ന് പറഞ്ഞു. അതവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. പിന്നീട് അവൾ വീണ്ടു വിളിച്ചപ്പോൾ ഞാൻ ഇച്ചിരി ചൂടായപ്പോൾ അവൾ ഹിന്ദിയിൽ അത്ര സുഖമല്ലാത്തൊരു വാക്ക് പറഞ്ഞു. തിരിച്ചു ഞാനും അതിനേക്കാൾ സുഖമില്ലാത്തൊരു വാക്ക് പറഞ്ഞു കട്ട് ചെയ്തു.

ഒടുവിൽ രാത്രി വിളിച്ചപ്പോൾ മൊത്തം പ്രശ്നമായി. പിന്നെ ഞാനുമായി അവരെ കാണരുതെന്ന് അവരെല്ലാം കൂടി ആദിയെ ശട്ടം കെട്ടിച്ചു. അതിനിടയ്ക്ക് ആദി അമ്മയെയും കൂട്ടി നാട്ടിലേക്ക് ഒരൊറ്റ മുങ്ങൽ. പിന്നീടുള്ള കഥ എനിക്കറിയില്ല. എന്തായാലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനും ചെന്നൈ വിട്ടിരുന്നു.

 Episode - 8, Tomorrow 10 PM, Please stay tune here.

ഞങ്ങളെല്ലാം ഉച്ചയ്ക്ക് ബിയറടിച്ചു കിടന്നതേ ഓർമ്മയുണ്ടായിരുന്നുള്ളൂ. വൈകുന്നേരം എണീക്കുമ്പോഴേക്കും അവളെൻറെ ബെഡിൽ കിടന്ന് എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. ശ്രീരാമകൃഷ്ണയിൽ എം.ബി.ബി.എസ്സിന് പഠിക്കുന്ന റിയ എന്ന കൂട്ടുകാരിയുടെ ഭ്രാന്തുകൾ. 

#MohandasVayalamkuzhy #Chennai #aadhi 

3 comments:

  1. hahahahahah... crazy boy

    ReplyDelete
  2. Aadhi yudae Tamil pennu line , apuratha flat aunty line athum iraghanam

    ReplyDelete

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...