Episode - 4 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)
ദുബായിലെ അഡ്രസ്സ് മാളിൽ വെച്ചാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടിയത്. MBA ഇന്റേൺഷിപ്പ് ചെയ്യാൻ ബംഗ്ളാദേശിൽ നിന്നും വന്നതായിരുന്നു. അവളിൽ കണ്ണുടക്കിയപ്പോൾ പിന്നാലെ പോയി പിന്തുടർന്ന് കുറേ കറങ്ങി. ഒടുവിൽ ഫുഡ് കോർട്ടിൽ വെച്ചു അടുത്ത് പോയി പരിചയപ്പെട്ടു. ഹിന്ദിയും ഇംഗ്ലീഷും മിക്സ് ചെയ്തായിരുന്നു ഞങ്ങൾ കാണുന്നതുമുതലുള്ള സംസാരം. അന്ന് കുറെയേറെ സംസാരിക്കുകയും ചെയ്തു.
സ്‌നിഗ്‌ധ സാഹ എന്നായിരുന്നു അവളുടെ പേര്. 'അമ്മ ഇന്ത്യയിലെ ഐ.എ.എസിന് തുല്യമായ പദവിയിൽ ഇരിക്കുന്ന ആളായിരുന്നു. അന്ന് ഫോൺ നമ്പരും ഫെയ്‌സ്ബുക്ക് ഐഡിയും വാങ്ങി അവൾ പോയി.
അടുത്തൊരു വെള്ളിയാഴ്ച കൂടി ഞാനവളെ അബുദാബിയിൽ വെച്ച് കണ്ടു. അന്ന് അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. വാത്സല്യ നിധിയായൊരമ്മ.
ബംഗ്ലാദേശിലേക്ക് മടങ്ങിയ സ്‌നിഗ്‌ധ എത്തിയ ഉടനെ വിളിച്ചു. പിന്നെ എന്നും ഒരുപ്രാവശ്യമെങ്കിലും ദിവസവും കഴിക്കുന്ന മരുന്ന് പോലെ അവൾ വിളിക്കുമായിരുന്നു. ഇടയ്ക്ക് സ്കൈപ്പിലൂടെ വീഡിയോ കോളിലും വരും.
ഒത്തിരി തവണ ബംഗ്ളാദേശിലേക്ക് വിസിറ്റിങ്ങിനു പോകാൻ അവൾ ക്ഷണിച്ചു. ഒരു തവണ പോകാൻ ഉറപ്പിച്ചതായിരുന്നു. പിന്നീട് മറ്റെന്തൊക്കെയോ കാരണത്താൽ അത് മുടങ്ങി. അവളുടെ അമ്മയിടയ്ക്ക് വിളിച്ചു പറയും മോൻ വരുന്നുണ്ടെങ്കിൽ വിസ അവർ എടുത്ത് തരാമെന്ന്. പക്ഷെ അവൾക്കിഷ്ടം ഞാൻ ആരെയും അറിയിക്കാതെ അവിടെ പോയി പത്തുപതിനഞ്ചു ദിവസം പറ്റാവുന്നിടത്തൊക്കെ കറങ്ങിയടിക്കാമെന്നുള്ള പ്ലാനിംഗ് ആയിരുന്നു. അതിനിടയ്ക്കാണ് എൻറെ മറ്റൊരു കൂട്ടുകാരിയുടെ കൂടെയുള്ള ഫോട്ടോ ഫെയ്‌സ്ബുക്കിൽ പ്രൊഫൈൽ ആക്കിയിട്ടത്. ആദ്യമൊക്കെ കാര്യമായൊന്നും ചോദിച്ചില്ല. മിക്കപ്പോഴും ഏതെങ്കിലും പെൺകുട്ടികളുടെ കൂടെയുള്ള ഫോട്ടോ കാണാറുള്ളത് കൊണ്ട് ഇതും അതുപോലെയാണെന്നു കരുതി. പക്ഷെ, ഇടയ്ക്കൊരു ദിവസം നേരിട്ട് എന്നോട് തന്നെ ചോദിച്ചു. കള്ളം പറയേണ്ട ആവശ്യമില്ലാത്തതുകൊണ്ടും സ്‌നിഗ്‌ധ എന്ന ബംഗ്ളാദേശുകാരിയെ നല്ലൊരു സുഹൃത്തായി മാത്രം കണ്ടതുകൊണ്ടും സത്യം സത്യമായി പറഞ്ഞു. പക്ഷെ അവൾക്കത് ഇഷ്ടപ്പെട്ടില്ല. പിന്നീട് സംഭവിച്ചതെല്ലാം നാടകീയമായിരുന്നു. ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിലും വാട്ട്സ് ആപ്പിലും മെസ്സേജയച്ചു. ഇനി തമ്മിൽ കാണുക എന്നൊന്നുണ്ടാവില്ല, നിനക്ക് നിൻറെ ജീവിതം എനിക്ക് എൻറെ ജീവിതം. അവളുമായി ഇനി യാതൊരു തരത്തിലുള്ള ബന്ധവും keep ചെയ്യരുത് എന്നൊരു വാർണിംഗ് മെസ്സേജ്.
പിന്നീടെല്ലാം പെട്ടന്നായിരുന്നു. എല്ലാം ഓരോന്നായി ബ്ലോക്ക് ചെയ്തു. അങ്ങനെ ആ ബന്ധം എന്നെന്നേക്കുമായി വിച്ഛേദിച്ചു.
മൂന്ന് വർഷത്തിന് ശേഷം അവൾ എനിക്ക് ഒരു മെസ്സേജയച്ചു "How are you..??"
ഞാൻ തിരിച്ചു മറുപടി ഇങ്ങനെ അയച്ചു, "Life is beautiful, try to extra ordinary and enjoy the beauty of each and every single moment..."
ഞാനും അവളും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ കയറിവരാറുള്ള സ്ഥിരം ശ്ലോകനായിരുന്നു ഇത്.
സ്‌നിഗ്‌ധ ഇപ്പോൾ Phd ചെയ്യുന്നുണ്ട്. മറ്റു വിവരങ്ങളൊന്നും അറിയില്ല... പറ്റുമെങ്കിൽ അടുത്തവർഷം ബംഗ്ളാദേശിലേക്കൊരു യാത്ര പോകണം...
Episode -5 Tomorrow 10 PM. Please stay tune here...
പഞ്ചാബി സുന്ദരി മോഹന ഡേയ്‌ക്കൊപ്പമുള്ള ചെന്നൈ ജീവിതം .
Daseta kadha nannayittund.yaathranubhavanghalum rasakaramaya chila sthree kadha paathranghalum .chilar mammale manasilakarilla. Our paridhi kazhinchal avar athin mattu pala maanadhandanghal kaanunnu. Ennalum aal bhangladeshil poyo kootukariye kanaan ??
ReplyDeleteകാണാൻ പോകാണമെന്നുണ്ട്. ഒപ്പം ബഗ്ളാദേശും ഒന്ന് കാണണം.
Delete