Thursday, 7 September 2017

കാശ്മീരി സുന്ദരി നേഹയുമൊത്തുള്ള ബാഗ്ലൂർ ദിനങ്ങൾ...

Episode - 8 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഞാൻ ആക്സിഡന്റായി നാട്ടിൽ കിടക്കവെ ആണ് മറ്റൊരു ന്യൂജനറേഷൻ ബാങ്കിൻറെ ഓഫർ ലെറ്റർ വരുന്നത്. ട്രെയിനിംഗ് ബാഗ്ലൂരിൽ ആയിരുന്നു. അഞ്ചാറ് പല്ല് പോയിട്ടുണ്ട്, കയ്യിലും കാലിലുമൊക്കെ തൊലിയുരിഞ്ഞു മൊത്തം ഫ്രക്ച്ചർ ആയി കിടക്കുന്നുണ്ട്. ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്ന് എന്റെയൊപ്പം പത്താം ക്ലാസ്സ് വരെ പഠിച്ച ഡെന്റൽ ഡോക്ടർ രാകേഷിനെ കണ്ട് പുതിയ പല്ല് വയ്ക്കാനുള്ള അളവൊക്കെ അവനെക്കൊണ്ടെടുപ്പിച്ചു ഞാൻ ബാഗ്ലൂരിലേക്ക് വണ്ടി കയറി.

ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റിൽ ഇറങ്ങി നേരെ പോയത് കോറമംഗല ബ്രാഞ്ചിലേക്ക്. അവിടെ നിന്ന് കോർപ്പറേറ്റ് നെസ്റ്റെന്ന സ്റ്റാർ ഹോട്ടലിലേക്കും. അവിടെയാണ് ട്രെയിനിംഗ് പിരീഡിൽ ഞങ്ങളുടെ താമസം ഏർപ്പാടാക്കിയിരിക്കുന്നത്. ആദ്യമെത്തിയ എനിക്ക് നല്ലൊരു ബാൽക്കെണിയോട് കൂടിയ റൂം തന്നെ കിട്ടി.

വൈകുന്നേരമാകുമ്പോഴേക്കും പല സ്ഥാലത്ത് നിന്നായി എല്ലാവരും എത്തിച്ചേർന്നു. രാത്രി കഞ്ഞിയിൽ തൈര് ഒഴിച്ചു കഴിക്കും. പകൽ ജ്യൂസും മറ്റും കുടിച്ചു വിശപ്പടക്കും.

ട്രെയിനിംഗ് തുടങ്ങിയപ്പോൾ തന്നെ എൻറെ കാര്യങ്ങൾ ട്രെയിനർ എല്ലാവരോടും പറഞ്ഞു. ഞാൻ ചുമ്മാ ഇരിക്കും. മിണ്ടിയാൽ അധികം സൗണ്ട് വെളിയിൽ വരില്ല. അതുകൊണ്ട് തന്നെ മോക്ക് ഇന്റർവ്യൂവില നിന്നൊക്കെ രക്ഷപ്പെട്ട് സുഖ സുന്ദരമായി ഇരിക്കും. ആദ്യ ദിവസം എല്ലാവരും പരിചയപ്പെട്ടു. കുറെയധികം മലയാളികൾ. പിന്നെ കന്നഡ, തമിഴ്, ഒരാൾ മാത്രം കാശ്മീരി, നേഹ എന്നായിരുന്നു അവളുടെ പേര്. നല്ല തുടുത്ത ആപ്പിൾ പോലൊരു പെൺകുട്ടി.

ആദ്യ ദിവസം തന്നെ ഉച്ചയ്ക്ക് ഞാൻ ഫുഡ് കഴിക്കുമ്പോൾ നേഹ അടുത്ത് വന്നിരുന്നു. പക്ഷെ സഹതാപം എനിക്ക് തീരെ ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെ അവളെ ഗൗനിക്കാതെ ഞാൻ കഷ്ടപ്പെട്ട് ഫുഡ് കഴിച്ചെഴുന്നേറ്റു.
ട്രെയിനിംഗ് ക്ലാസിലും അടുത്തിരുന്നു. ഞാൻ അവൾക്ക് ഒരു കടലാസിൽ ഒരു കുറിപ്പെഴുതിക്കൊടുത്തു. "I hate senti". അവൾ തിരിച്ചെഴുതി, "Don't crush me..." എന്നിട്ടൊരു വളിച്ച ചിരിയും അതിൽ വരച്ചു വെച്ചു.

ഞങ്ങൾ ഇങ്ങനെ പരസ്പരം കുറേ സന്ദേശങ്ങൾ കൈമാറി. ഒടുവിൽ ട്രെയിനിംഗ് കഴിഞ്ഞു കാറിൽ ഒരുമിച്ചു മടങ്ങി. എൻറെ റൂമിൻറെ തൊട്ടു മുകളിലായിരുന്നു അവളുടെ മുറിയും. വൈകുന്നേരത്തെ ചായ കഴിഞ്ഞു ചുമ്മാ ഇരിക്കുമ്പോൾ അവൾ വന്നു വിളിച്ചു. സാധനങ്ങൾ വാങ്ങാനുണ്ട്, കൂടെ പോകണമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി. സാധനങ്ങൾ വാങ്ങിക്കുന്ന കൂട്ടത്തിൽ നല്ലൊരു റെഡ് വൈനും വാങ്ങി.

രാത്രി ഏറെ വൈകും വരെ എൻറെ മുറിയുടെ ബാൽക്കെണിയിൽ ഞങ്ങളിരുന്ന് സിനിമ കണ്ടു. സംസാരിക്കാനുള്ള എൻറെ ബുദ്ധിമുട്ട് അവൾ പരിഹരിച്ചത് അവളുടെ കശ്മീർ കഥകൾ പറഞ്ഞായിരുന്നു. അമ്മയും അനിയത്തിയും മാത്രമേ അവൾക്കിപ്പോഴുള്ളൂ. അച്ചനും മൂത്ത ചേട്ടനും മാമനും കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ആ കുടുംബത്തിൻറെ മൊത്തം ഭാരവും അവളിലാണിപ്പോൾ. അതുകൊണ്ടാണ് ഇത്രയും ദൂരെ ജോലികിട്ടിയപ്പോൾ വന്നതും.

രണ്ടുമൂന്ന് ദിവസത്തെ ഒരുമിച്ചുള്ള യാത്രയും ട്രെയിനിങ്ങും ഞങ്ങളെ വല്ലാതെ അടുപ്പിച്ചു. മൂന്ന് നേരവും ഭക്ഷണവും മറ്റു കാര്യങ്ങളും അവൾ തന്നെ ശ്രദ്ധിച്ചു. ഇടയ്ക്കൊരു ദിവസം ഞങ്ങൾ കെയ്ക്കും വൈനും കുടിച്ചു അവളുടെ പിറന്നാൾ ആഘോഷിച്ചു. അന്ന് ഞങ്ങൾ ഉറങ്ങിയത് ഏറെ വൈകിയായിരുന്നു.  ബാൽക്കെണിയിലിരുന്ന് സ്വപ്‌നങ്ങൾ പങ്കുവെച്ചു അവളുടെ മടിയിയിലിരുന്ന് ഉറങ്ങിപ്പോയി.

ട്രെയിനിങിൻറെ അവസാന ദിവസമാണെന്ന് തോന്നുന്നു. അവൾക്കൊരു കോൾ വന്നു. വീട്ടിൽ നിന്നായിരുന്നു. ട്രെയിനിംഗ് കഴിയുന്നത് വരെ അവൾ ആകെ മൂഡോഫിലായിരുന്നു. വൈകുന്നേരം റൂമിൽ വന്നപ്പോൾ പുറത്തിറങ്ങിയില്ല. ഞാൻ വിളിച്ചപ്പോൾ റൂമിൽ വന്ന് കുറേ കരഞ്ഞു. പിന്നെ വീണ്ടും വീട്ടിലേക്ക് വിളിച്ചു എന്തൊക്കെയോ സംസാരിച്ചു. കോൾ വച്ചപ്പോൾ വീണ്ടും കരയാൻ തുടങ്ങി. ഇത്രയും ദിവസം പറന്നു നടന്നവൾ ആകെ തളർന്ന് കിടക്കുന്നു.

പിറ്റേന്ന് അതിരാവിലെ അവളെന്നെ വിളിച്ചു ബസ് സ്റ്റാന്റിൽ പോയി. അവിടെനിന്ന് ഏതോ ഒരു ബസ്സിൽ കയറി ഡൽഹിക്ക് പോയി. അവിടെ എത്തുമ്പോൾ വിളിച്ചു. പിന്നീട് വിളിയൊന്നും ഉണ്ടായില്ല. ഞാൻ കുറേ ട്രൈ ചെയ്തു. ഒടുവിൽ ഓഫീസിൽ പോയി അഡ്രസ് തപ്പിയെടുത്ത് ഒരു കൂട്ടുകാരനെ വിളിച്ചു അന്വേഷിക്കാൻ ഏർപ്പാടാക്കി. ദിവസങ്ങൾ കുറേ കഴിഞ്ഞു. ഒരു വിവരവും ഇല്ല. കൂട്ടുകാരൻ കാശ്മീരിൽ ജോലി ചെയ്യുന്ന ഒരു മേജറുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ അവരുടെ വീടിനടുത്ത് ബോംബ് വീണ് വീടൊക്കെ തകർന്നു. സർക്കാരിൻറെ ഏതോ പുനരധിവാസ കേന്ദ്രത്തിലേക്ക് പോയി, പിന്നീട് മറ്റെവിടേക്കോ വീട് മാറി പോയി എന്നൊക്കെയാണ് അറിഞ്ഞത്.

ഞാൻ നാട്ടിൽ വന്ന് പല്ലൊക്കെ വെച്ചതിന് ശേഷം കണ്ണൂരിൽ പോയി ജോയിൻ ചെയ്തു. കുറേ നാൾ അതെ നമ്പർ മറ്റൊരു മൊബൈലിൽ ഇട്ട് കോൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഇന്നേക്ക് ഞങ്ങൾ കണ്ടിട്ട് എട്ട് വർഷം കഴിഞ്ഞു.

Episode -9 Tomorrow 10 PM, Please stay Tune here.


4 comments:

  1. പതിവ് കഥകളിൽ നിന്നും വ്യത്യസ്ത മായി ഇവിടെ നായിക മുങ്ങി അവസാന ഭാഗത്തു വല്ലാത്ത ഒരു സെന്റി ഫീലിംഗ് ഉണ്ടല്ലോ . പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു അവൾ തിരിച്ചു കാൾ ചെയ്യട്ടെ. അല്ലെ. പ്രതീക്ഷിക്കാം

    ReplyDelete
    Replies
    1. അതെ. പ്രതീക്ഷിക്കാം

      Delete

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...