Episode -10 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)
ചെന്നൈ ദിനങ്ങളിലെ രസകരമായ ഓർമ്മകളിൽ ഒന്നായിരുന്നു എന്നും വൈകുന്നേരമുള്ള ജിമ്മിൽ പോക്ക്.
പാലാക്കാരനായ ജോബി എഞ്ചിനിയറിങ്ങിൻറെ ബാക്ക് പേപ്പർ എഴുതിയെടുക്കാൻ വന്നതായിരുന്നു. അവന് എൻറെ കോലം കണ്ടിട്ട് അത്രയ്ക്കങ്ങട് ഇഷ്ടായില്ല. എന്നേം കൂട്ടി അവയടെയുള്ള ജിമ്മിലൊക്കെ കയറിയിറങ്ങി. ഒടുവിൽ ഒരു യൂനിസെക്സ് ജിമ്മിൽ കൊണ്ടുപോയി അവൻ തന്നെ അഡ്മിഷൻ എടുത്തു തന്നു.
ജോബി നാട്ടിലേക്ക് പോയപ്പോൾ ഞാൻ കന്തഞ്ചാവടിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായി. വൈകുന്നേരമുള്ള ജിമ്മിൽ പോക്ക് മുടക്കിയില്ല. അവിടെ ഒരു പഞ്ചാബി പെൺകുട്ടി ഉണ്ടായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും പഞ്ചാബിയും മാത്രം സംസാരിക്കുന്ന അവൾക്ക് അവിടെ ഒരു കൂട്ട് പോലും ഉണ്ടായിരുന്നില്ല. അവിടെയുള്ള ബാക്കി സ്റ്റാഫൊക്കെ തമിഴന്മാർ പിള്ളേരായിരുന്നു. അവന്മാർക്ക് തമിഴല്ലാതെ മറ്റൊന്നും അറിയുകേം ഇല്ല.
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞാനും അവളും നല്ല സുഹൃത്തുക്കളായി. മോഹന ഡെ എന്നായിരുന്നു അവളുടെ പേര്. നമ്പർ കൈമാറി, ഓർക്കൂട്ട് ഫ്രണ്ട്‌സ് ആയി. ഇടയ്ക്കിടെ ടെക്സ്റ്റ് മെസ്സേജോക്കെ അയച്ചോണ്ടിരിക്കുന്ന അവൾക്ക് ഞാൻ കാര്യമായി മറുപടിയൊന്നും കൊടുക്കാറുണ്ടായിരുന്നില്ല.
അന്നൊരു ദിവസം ഞായറാഴ്ച രാവിലെ ഒന്ന് രണ്ട് ഫ്രണ്ട്സിനെ കറങ്ങാൻ വിളിച്ചപ്പോൾ എല്ലാർക്കും ഭയങ്കര തിരക്ക്. അങ്ങനനെയാണ് ഗത്യന്തരമില്ലാതെ അവൾക്ക് കറങ്ങാൻ കൂടെ വരുന്നോ എന്നു ചോദിച്ചു മെസ്സേജയച്ചത്. തിരിച്ചവൾ വരാമെന്ന് പറഞ്ഞു മെസ്സേജയക്കുകയും ചെയ്തു.
ഒരുമണിക്കൂറിനുള്ളിൽ അവൾ എൻറെ ഫ്‌ളാറ്റിനടുത്തെത്തി. ഞങ്ങൾ ട്രാൻസ്‌പോർട്ട് ബസ്സിൽ കയറി. ഞാൻ ഒറ്റയ്ക്ക് മാറിയിരുന്നു. അവൾക്കതത്ര പിടിച്ചില്ലെന്ന് മുഖം കണ്ടപ്പോൾ തോന്നി.
എക്സ്പ്രസ്സ് മാളിലേക്ക് പോയി. അവിടെ കുറച്ചു കറങ്ങി നേരെ ഫുഡ് കോർട്ടിൽ പോയി പിസയും വാങ്ങി കഴിച്ചു ഞങ്ങളിറങ്ങി. ഇത്തവണ ബസ്സിൽ കയറുമ്പോൾ എൻറെ ഒപ്പം ചാടി കയറി എനിക്കൊപ്പം സീറ്റിലിരുന്നു. ഏറെ വൈകിയതിനാൽ ഞാനവളെ ഹോസ്റ്റലിൽ കൊണ്ടുപോയി വിട്ടു. അന്ന് രാത്രി അവളുടെ ഗംഭീര മെസ്സേജ് ആയിരുന്നു. ലൈഫിലെ വൺ ഓഫ് ദി ബെസ്റ്റ് മൊമെന്റ്‌സ് എന്നൊക്കെ മെസ്സേജയച്ചു. ഞാനൊരു പുഞ്ചിരിക്കുന്ന സ്മൈലീയിൽ ഒതുക്കി.
പിന്നീട് ഞങ്ങളുടെ കറക്കം അനന്തമായി തുടർന്നു. വൈകുന്നേരമൊക്കെ അവളിറങ്ങും. രാത്രി ഫൂട്ട് പത്തിലൂടെ സ്ട്രീറ്റ് ലൈറ്റിൽ പരസ്പരം ചേർന്ന് കൈയും പിടിച്ചു നടക്കും. തട്ടുകടകളിൽ കയറി ചൂട് ചായ കുടിക്കും. ബേൽ പൂരിയും മസാല പൂരിയും ഒരിക്കൽ പോലും രുചിച്ചു നോക്കാത്ത ഞാൻ അതിൻറെ അഡിക്ടായി മാറി.
മോഹന സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ജിമ്മനാസ്റ്റിക്ക് സ്റ്റുഡൻറ് ആയിരുന്നു. മൂന്ന് വർഷം ജർമ്മനിയിൽ പോയി പരിശീലനമൊക്കെ കഴിഞ്ഞു വന്നതാണ്.
ഇടയ്ക്ക് ഞങ്ങൾ എവിടെയും കറങ്ങാൻ പോകാതെ എൻറെ ഫ്‌ളാറ്റിൽ തന്നെ ഇരിക്കും. ഞങ്ങൾ ഒരുമിച്ചു ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ചു അവിടെത്തന്നെ കിടന്നുറങ്ങും.
ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് വേറൊരു ദിശയിലേക്ക് പോകുമെന്ന ഘട്ടത്തിലായിരുന്ന സമയത്ത് ഞാൻ ഇന്ത്യ വിടുന്നതിനെക്കുറിച്ചു കാര്യമായി ആലോചിച്ചു. ഒപ്പം അവൾ വരാമെന്നും പറഞ്ഞിരുന്നു.
ആയിടയ്ക്കാണ് അവളുടെ അച്ഛൻ വന്ന് അവളുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയത്. പിന്നീട് അവൾ വന്നില്ല. എങ്കിലും അവിടെയുള്ളപ്പോഴും കൃത്യമായി വിളിക്കുകയും മെസ്സേജയക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഞാൻ ദുബായിലേക്ക് പോയി. ഇടയ്ക്കൊക്കെ അവളെ വിളിക്കും. വിളി കുറഞ്ഞപ്പോൾ അവൾ പരിഭവിക്കാൻ തുടങ്ങി. അവൾ ഡൽഹിയിലേക്കും മുംബൈയിലേക്കും മാറി മാറി പൊയ്ക്കൊണ്ടിരുന്നു.
ഇടയ്ക്ക് വിളിക്കുമെന്നല്ലാതെ അതിന് ശേഷം ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ രണ്ടുമൂന്ന് വർഷമായി തമ്മിൽ സംസാരിച്ചിട്ട്. അവളെ പോയി ഒന്ന് കാണണം. വൈകാതെ തന്നെ...
Episode - 11, Today 9 PM, Please stay Tune here.

Good ..
ReplyDeleteThank you
Delete